രാജ്യത്തുള്ള പ്രവാസികളുടെ കുടുംബങ്ങളെ നാട്ടിൽ നിന്നും എത്തിച്ച് ഉംറയ്ക്കായി പോകുന്നത് വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. ഖത്തറിൽ ജോലി ചെയ്യുന്നവരുടെ കുടുംബങ്ങൾ നാട്ടിൽ നിന്ന് സന്ദർശക വിസയിൽ വന്ന് എക്‌സിറ്റ് റീ എൻട്രി അടിച്ച് ഉംറയ്ക്കു പോകുന്നസൗകര്യത്തിന് വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്.  

ഗൾഫ് രാഷ്ട്രങ്ങളിൽ ഖത്തറിൽ മാത്രമാണ് ഈ സൗകര്യമുണ്ടായിരുന്നത്. നാട്ടിൽ നിന്നു വരുന്നവർക്ക് ഇവിടെയുള്ള കുടുംബത്തെ കാണാനും കുടുംബത്തോടൊത്ത് ഉംറക്കു പോകാനും സൗകര്യപ്പെടുമെന്നതായിരുന്നു ഇതു കൊണ്ടുള്ള പ്രയോജനം. ഇതിനാണ് ഇപ്പോൾ വിലക്കേർപ്പെടുത്തി യിരിക്കുന്നത്.

നിയമ മാറ്റം അറിയാതെ ഉംറ ചെയ്യാമെന്ന ആഗ്രഹവുമായി നാട്ടിൽ നിന്നെത്തിയ നിരവധി പേർ കഴിഞ്ഞ ദിവസങ്ങളിൽ നിരാശരായി മടങ്ങി. ഇവിടെ നിന്ന് ഉംറക്കു പോകുന്നതിന് ഒരാൾക്ക് ശരാശരി 1000 റിയാൽ ആണ് ഈടാക്കിയിരുന്നത്. നാട്ടിൽ നിന്ന് 60,000 രൂപയ്ക്ക് മുകളിലാണു വാങ്ങുന്നത്.