- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തെ തെറിവിളിക്കുന്നത് മലയാളി കൈയും കെട്ടി നോക്കിയിരിക്കില്ല! തെരുവു നായ്ക്കളുടെ പേരിലെ ബോയ്ക്കോട്ട് കേരള കാമ്പയിന് മറുപടിയുമായി വിസിറ്റ് കേരള കാമ്പയിനുമായി സൈബർ മല്ലൂസ്
തിരുവനന്തപുരം: കേരളത്തെ വെറുതേ തെറിവിളിച്ചാൽ അത് കേട്ട് വെറുതേ കയ്യും കെട്ടി നോക്കിയിരിക്കാൻ മലയാളികളെ കിട്ടില്ല. കളിക്കളത്തിലെ ശ്രീശാന്തിന്റെ അഗ്രസീവ്‌നസ് ഇതിനെ ഒരു ചെറിയ ഉദാഹരണമായി പറയാം. ഇത് മാത്രമല്ല, സച്ചിൻ ടെണ്ടുൽക്കറെ അറിയില്ലെന്ന് പറഞ്ഞ മരിയ ഷറപ്പോവയ്ക്ക് ഏറ്റവും ട്യൂഷൻ എടുത്തതതും മലയാളികൾ തന്നെയായിരുന്നു. അങ്ങനെയുള
തിരുവനന്തപുരം: കേരളത്തെ വെറുതേ തെറിവിളിച്ചാൽ അത് കേട്ട് വെറുതേ കയ്യും കെട്ടി നോക്കിയിരിക്കാൻ മലയാളികളെ കിട്ടില്ല. കളിക്കളത്തിലെ ശ്രീശാന്തിന്റെ അഗ്രസീവ്‌നസ് ഇതിനെ ഒരു ചെറിയ ഉദാഹരണമായി പറയാം. ഇത് മാത്രമല്ല, സച്ചിൻ ടെണ്ടുൽക്കറെ അറിയില്ലെന്ന് പറഞ്ഞ മരിയ ഷറപ്പോവയ്ക്ക് ഏറ്റവും ട്യൂഷൻ എടുത്തതതും മലയാളികൾ തന്നെയായിരുന്നു. അങ്ങനെയുള്ള മലയാളികളോട് നേരിട്ട് ഏറ്റുമുട്ടാൻ ആരെങ്കിലും വന്നാൽ എങ്ങനെയിരിക്കും. പൊങ്കാലയിടുമെന്ന കാര്യം ഉറപ്പാണ്. ഏതാനും ദിവസങ്ങളായി തെരുവുനായ്ക്കളുടെ പേര് പറഞ്ഞ് കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്ന ഉത്തരേന്ത്യക്കാർക്കെതിരെ അതേനാണയത്തിൽ മറുപടി നൽകുകയാണ് മലയാളികൾ. കേരളത്തിൽ തെരുവുനായ ശല്യം കുറയ്ക്കാൻ വേണ്ടി നായ്ക്കളെ വന്ധ്യംകരണം ചെയ്യണമെന്ന നിർദേശത്തിന് എതിരെയാണ് മൃഗസ്‌നേഹികൾ എന്ന് അവകാശപ്പെടുന്നവർ ബോയ്‌കോട്ട് കേരള കാമ്പയിനുമായി രംഗത്തെത്തിയത്. ഇവർ കേരളത്തിന് വെളിയിൽ പട്ടിയെ കൊല്ലുന്ന ചിത്രങ്ങൾ പോലും ഉപയോഗിച്ച് കേരളത്തെ അപമാനിക്കുകയാണ്.
ഇങ്ങനെ കേരളത്തെ അപമാനിക്കുന്ന കാമ്പനിയിന് എതിരായി മലയാളികൾ സൈബർലോകത്ത് പ്രതിഷേധിച്ച് തുടങ്ങി. കേരളാ ഗവൺമെന്റ് തെരുവു നായ്ക്കളെ കൊലപ്പെടുത്താൻ തീരുമാനിച്ചിട്ടില്ലെന്നും ഇത്തരം വസ്തുതകൾ അടിസ്ഥാന രഹിതമാണെന്നും പറഞ്ഞുകൊണ്ടാണ് സൈബർ മലയാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ വിശദീകരണത്തിലും തൃപ്തി വരാതെ കേരളത്തെ ആക്രമിക്കുന്നവരോട് കേരളത്തിൽ നിന്നും പേപിടിച്ച ഒരു തെരുവു നായയെ ദത്തെടുക്കണം(Adopt a Rabid dog from Kerala) എന്ന അഭ്യർത്ഥനയുമായി ഫേസ്‌ബുക്ക് പേജ് തന്നെ ആരംഭിച്ചിട്ടുണ്ട്. ഇതിനൊക്കെ #visitkerala എന്ന പേരിൽ ഹാഷ് ടാഗ് പ്രചരണവും ശക്തമാക്കി.
മറ്റുള്ളവർ കേരളത്തെ അധിക്ഷേപിക്കുന്നത് പോലെ ചെയ്യാതെ മാന്യമായ ഭാഷയിൽ പ്രതികരിക്കാനാണ് സൈബർ മല്ലുസിനോട് അഡോപ്‌സ് എ റാബിറ്റ് ഡോഗ് ഫ്രം കേരള കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ ആതിഥ്യമര്യാദ എന്തെന്ന് അറിയാൻ ക്ഷണിക്കുകയാണ് ഇത്തരം നുണപ്രചാരകരെ മലയാളികൾ. കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാൻ എത്തുക എന്ന വിധത്തിലാണ് സൈബർ ലോകത്തെ പ്രചരണം. #StopBoycottKerala എന്ന ഹാഷ് ടാഗിനും പ്രചരണം ശക്തമായി നടക്കുന്നുണ്ട്.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ ട്വിറ്ററിലും ഫേസ്‌ബുക്കിലും ഈ ഷാഷ്ട്ാഗ് കാമ്പയിൻ അതിവേഗം ശക്തമായിട്ടുണ്ട്. എൻഎസ് മാധവൻ, ആഷിഖ് അബു, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി തുടങ്ങിയവരും വിസിറ്റ് കേരള കാമ്പയിന് പിന്തുണയുമായി രംഗത്തെത്തി. സൈബർ ലോകത്ത് അതിവേഗമാണ് വിസിറ്റ് കേരളാ കാമ്പയിൻ വളരുന്നത്. ഫലത്തിൽ കേരളത്തെ അവഹേളിക്കാൻ ലക്ഷ്യമിട്ടവർക്ക് മുഖമടിച്ച് അടിനൽകുകയാണ് സൈബർ മല്ലൂസ്. കേരളത്തിന്റെ തനത് സ്വാദും പ്രകൃതിഭംഗിയും ആസ്വദിക്കാൻ കേരളത്തിലേക്ക് വരാൻ ക്ഷണിച്ചുള്ള കാമ്പയിൻ കേരളാ ടൂറിസത്തിനും ഗുണകരമായി മാറുകയാണ്.