കുവൈറ്റ് : കുവൈറ്റിൽ എത്തുന്ന സന്ദർശക വിസക്കാർക്ക് മെഡിക്കൽ സേവനത്തിന് ഫീസ് ഏർപ്പെടുത്തിയേക്കാൻ സാധ്യത.ഇതിനായി കരടു ബില്ലിന് പാർലമെന്റ് ആരോഗ്യസമിതിയുടെ അനുമതി ആവശ്യമാണ്.

നിർദ്ദിഷ്ട ബിൽ വ്യവസ്ഥ പ്രകാരം സന്ദർശക വിസയിലുള്ള വിദേശിയുടെ സ്പോൺസർക്കാണ് സന്ദർശകരുടെ മെഡിക്കൽ ഇൻഷൂറൻസിനും മറ്റുമുള്ള ഉത്തരവാദിത്തം.

മരുന്നുകളുടെ ദുരുപയോഗം ഇല്ലാതാക്കുന്നതിനും ഈ സംവിധാനം ഏറെ പ്രസക്തിയുണ്ടെന്നാണ് ഖാലിദ് അൽ സാലെ എംപി പറയുന്നത്.