കുവൈറ്റ് സിറ്റി: കുവൈറ്റ് സന്ദർശിക്കുന്ന വിദേശികൾക്കുള്ള ഇൻഷ്വറൻസ് ഫീ അവരുടെ പ്രായത്തിനനുസരിച്ച് ഈടാക്കാൻ നീക്കം. ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ട ശേഷം നിയമമാക്കാനാണ് ആഭ്യന്തര വകുപ്പ് നീക്കം നടത്തുന്നത്. സന്ദർശകരുടെ പ്രായം അനുസരിച്ച് അവരിൽ നിന്ന് ഇൻഷ്വറൻസ് ഫീ് ഈടാക്കുന്നതാണ് പുതിയ നിർദ്ദേശം. അറുപതു വയസിനു മുകളാണ് സന്ദർശകരുടെ പ്രായം എങ്കിൽ ഇൻഷ്വറൻസ് ഫീസ് ഉയർന്നതായിരിക്കുമെന്ന് ഒരു ലോക്കൽ അറബിക് ന്യൂസ്‌പേപ്പർ റിപ്പോർട്ട് ചെയ്യുന്നു.

കൂടാതെ എയർപോർട്ടുകളിൽ ഹെൽത്ത് സെന്റർ ആരംഭിക്കാനും ബന്ധപ്പെട്ട അധികൃതർ ശ്രമിക്കുന്നുണ്ടെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്. മിനിസ്ട്രിയുമായി സഹകരിച്ചായിരിക്കും ഇത്തരത്തിൽ എയർപോർട്ടുകളിൽ ഹെൽത്ത് സെന്ററുകൾ സ്ഥാപിക്കുന്നത്. രാജ്യത്ത് എത്തുന്ന സന്ദർശകർക്ക് ഏതെങ്കിലും രോഗം ഉണ്ടെങ്കിൽ അത് കണ്ടെത്താനുള്ള എക്സ്‌പ്രസ് മെഡിക്കൽ ചെക്കപ്പ് ആണ് ഈ ഹെൽത്ത് സെന്ററുകൾ വഴി ഉദ്ദേശിക്കുന്നത്.