- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- COMMODITIES
സൗദിയിൽ വിസിറ്റ് വിസയിലെത്തുന്ന വിദേശികൾക്ക് ഹെൽത്ത് ഇൻഷ്വറൻസ് നിർബന്ധമാക്കി; ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് ബാധകമല്ല
റിയാദ്: വിസിറ്റ് വിസയിൽ സൗദിയിൽ എത്തുന്ന എല്ലാ വിദേശികൾക്കും ഹെൽത്ത് ഇൻഷ്വറൻസ് നിർബന്ധമാക്കിക്കൊണ്ട് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷ്വറൻസ് കൗൺസിൽ പ്രസ്താവന പുറപ്പെടുവിച്ചു. ഹെൽത്ത് മിനിസ്റ്ററുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഹെൽത്ത് ഇൻഷ്വറൻസ് കൗൺസിൽ വിദേശികൾക്കുള്ള ഹെൽത്ത് ഇൻഷ്വറൻസ് സംബന്ധിച്ച് വ്യക്തമായ ധാരണപുറപ്പെടുവിച്
റിയാദ്: വിസിറ്റ് വിസയിൽ സൗദിയിൽ എത്തുന്ന എല്ലാ വിദേശികൾക്കും ഹെൽത്ത് ഇൻഷ്വറൻസ് നിർബന്ധമാക്കിക്കൊണ്ട് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷ്വറൻസ് കൗൺസിൽ പ്രസ്താവന പുറപ്പെടുവിച്ചു. ഹെൽത്ത് മിനിസ്റ്ററുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഹെൽത്ത് ഇൻഷ്വറൻസ് കൗൺസിൽ വിദേശികൾക്കുള്ള ഹെൽത്ത് ഇൻഷ്വറൻസ് സംബന്ധിച്ച് വ്യക്തമായ ധാരണപുറപ്പെടുവിച്ചത്.
സൗദി സന്ദർശനത്തിനായി വിസയ്ക്ക് അപേക്ഷിക്കുന്നവരും അവരുടെ ഡിപ്പൻഡന്റുമാരും ഹെൽത്ത് ഇൻഷ്വറൻസ് സർട്ടിഫിക്കേറ്റ് ഹാജരാക്കണമെന്നാണ് ഔദ്യോഗിക വിശദീകരണം. ട്രാൻസിറ്റ് യാത്രക്കാർക്കും ഇതു ബാധകമാണെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് മെഡിക്കൽ കവർ ലഭ്യമാകുന്നതിനാണ് ഈ ഹെൽത്ത് ഇൻഷ്വറൻസ്. അതേസമയം ഉംറ, ഹജ്ജ് തീർത്ഥാടകർ, ഡിപ്ലോമാറ്റിക്- സ്‌പെഷ്യൽ പാസ്‌പോർട്ട് ഹോൾഡേഴ്‌സ്, രാജ്യത്തിന്റെ അതിഥികൾ, മെഡിക്കൽ ട്രീറ്റ്‌മെന്റിന് എത്തുന്നവർ എന്നിവർക്ക് ഹെൽത്ത് ഇൻഷ്വറൻസ് വേണമെന്നുള്ള നിബന്ധന ബാധകമല്ല.
ഇന്റർനാഷണൽ ഓർഗനൈസേഷനിൽ നിന്നുള്ള സന്ദർശകർ, ഡിപ്ലോമാറ്റിക് വിഷയവുമായി ബന്ധപ്പെട്ട് എത്തുന്നവരേയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് വക്താവ് അറിയിക്കുന്നു. രോഗങ്ങൾക്കുള്ള ചികിത്സ, എമർജൻസി കേസുകൾ, ഫസ്റ്റ് എയ്ഡ്, എയർ ആംബലൻസ് സർവീസ് എന്നിവയ്ക്കുള്ള ചെലവുകൾ കണ്ടെത്തുന്നതിനാണ് ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതെന്നാണ് ഔദ്യോഗിക വിശദീകരണം.
അതേസമയം എന്നുമുതൽ പദ്ധതി നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഉടൻ തന്നെ ഇതു പ്രാബല്യത്തിൽ വരുമെന്നാണ് ഇൻഷ്വറൻസ് സ്‌പെഷ്യലിസ്റ്റുകൾ പറയുന്നത്. ഒരു മാസത്തേക്ക് 100 റിയാൽ ആയിരിക്കും ഇൻഷ്വറൻസ് പ്രീമിയമായി വരുന്നതെന്ന് ഇൻഷ്വറൻസ് മേഖലയിലുള്ളവർ വ്യക്തമാക്കുന്നു.