- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ്മയ കുവൈറ്റ് മെഡിക്കൽ കിറ്റുകളും ഭക്ഷ്യോത്പന്നങ്ങളും വിതരണം ചെയ്തു
കുവൈറ്റ് സിറ്റി - കോവിഡ് മഹാമരിയാൻ കഷ്ടത അനുഭവിക്കുന്നവർക്ക് ഒരു സഹായം എന്ന നിലയിൽ വിസ്മയ ഇന്റർ നാഷണൽ ആട്ട്സ് & സോഷ്യൽ സർവിസ് മെഡിക്കൽ കിറ്റുകളും ഭക്ഷ്യോത്പന്നങ്ങളും വിതരണം ചെയ്തു.
സാനിറ്റയ്സർ, മാസ്ക്ക്, ഗ്ലൗസ്, പി.പി.ഇ. കിറ്റ് തുടങ്ങിയവ അടങ്ങിയ മെഡിക്കൽ കിറ്റുകളും ഭക്ഷ്യോത്പന്നങ്ങളടങ്ങിയ കിറ്റുകളുമാണ് വിതരണം ചെയ്തത്. വിസ്മയയുടെ തമിഴ്നാട് വിങ് സ്ഥാപകൻ രാജേഷ് കുമാർ, പി ആർ ഓ സഞ്ജയ് കുമാർ, ലാൽ, ചിദംബരദാസ് എന്നിവരുടെ സഹകരണത്തോടെ ആതെങ്കോട് മാതു കുമ്മൻ പഞ്ചായത്ത് പ്രസിഡന്റ് ശശികുമാർ കിറ്റുകൾ എറ്റു വാങ്ങി വിതരണോദ്ഘാടനം നിർവ്വഹിച്ചു.
വിസ്മയയുടെ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ കിറ്റുകൾ വിതരണം ചെയ്തു. മതുകുമ്മൽ പഞ്ചായത്തിൽ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കളിയിക്കാവിള പഞ്ചായത്തിൽ വിസ്മയ തമിഴ്നാട് വിഭാഗം പി ആർ ഓ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലും വിളവൻ കോട് പഞ്ചായത്തിൽ ശ്ര ലാൻ, ചിദംബരദാസ് എന്നിവരുടെ നേതൃത്വത്തിലും വിതരണം നടത്തി.
കോവിഡ് മഹാമാരിയിൽ ഇത്തരത്തിൻ ഒരു ജീവകാരുണ്യ പ്രവർത്തനം നടത്താൻ മനസ്സു കാണിച്ച കുവൈറ്റ് ചാപ്റ്റർ വിസ്മയ ഇന്റർനേഷ്ണൻ ആട്ട്സ് & സോഷ്യൻ സർവിസ് സംഘടന പ്രസിഡന്റ് അജിത്ത് കുമാറിനെയും മറ്റു ഭാരവാഹികളെയും വിസ്മയ തമിഴ്നാട് വിഭാഗം സ്ഥാപകൻ രാജേഷ്, മതുകുമ്മൻ പഞ്ചായത്ത് പ്രസിഡന്ഞറ് ശശികുമാർ നന്ദി അറിയിച്ചു.