കൊല്ലം: ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട കേസിൽ സ്ത്രീധന പീഡനമരണം 304 (ബി) കുറ്റം നിലനിൽക്കില്ലെന്ന ഹർജിയിൽ സർക്കാർ അഭിപ്രായം അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം. പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺകുമാർ സമർപ്പിച്ച ഹർജിയിലാണിത്.

പ്രതിക്കുവേണ്ടി അഡ്വ. ബി എ ആളൂർ ആണ് ഹർജി ഫയൽ ചെയ്തത്. അതിനിടെ കേസിൽ ജാമ്യം തേടിയുള്ള കിരണിന്റെ ഹർജി ജില്ലാ സെഷൻസ് കോടതി 22ന് വീണ്ടും പരിഗണിക്കും. കേസിൽ അന്വേഷകസംഘം കുറ്റപത്രം തയ്യാറാക്കിത്തുടങ്ങി.