- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ്മയ കേസ്: കിരൺ കുമാറിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയും തള്ളി; പ്രതി ജാമ്യത്തിന് അർഹനല്ലെന്ന് കോടതിയുടെ നിരീക്ഷണം
കൊല്ലം: വിസ്മയ കേസിൽ ജയിലിൽ കഴിയുന്ന പ്രതി കിരൺകുമാറിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയും കോടതി തള്ളി. ജില്ലാ സെഷൻസ് ജഡ്ജി കെ.വി ജയകുമാറാണ് ജാമ്യാപേക്ഷ നിരസിച്ചത്. പ്രതി ജാമ്യത്തിന് അർഹനല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. വേഗത്തിൽ വിചാരണ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ന്യായമാണ്. വ്യക്തി സ്വാതന്ത്ര്യവും ആരോപണങ്ങളുടെ സാമൂഹിക പ്രസക്തിയും തുലനം ചെയ്യേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
അഡ്വ. ബിഎ ആളൂരിനെ ഒഴിവാക്കിയതോടെ പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പ്രതാപ ചന്ദ്രനാണ് ഹാജരായത്. കിരൺകുമാറിനെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു. കോടതി കണ്ടെത്തും മുൻപ് താൻ കുറ്റക്കാരനെന്ന് മോട്ടോർ വാഹന വകുപ്പ് വിധിക്കുന്നത് നിയമലംഘനമാണെന്നായിരുന്നു കിരൺകുമാറിന്റെ വാദം. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല.
ജൂൺ 21നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്നാണ് ആരോപണം. കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡനത്തിനും കേസെടുത്തിട്ടുണ്ട്.