- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സഹികെട്ട് മുറിയിൽ നിന്ന് ഇറങ്ങാൻ നോക്കിയപ്പോൾ മുടിയിൽ പിടിച്ചു വലിച്ച് പലതവണ അടിച്ചു; അടിയിൽ വീണപ്പോൾ കാലു കൊണ്ട് മുഖത്ത് അമർത്തി! ഈ ചാറ്റുകളിലുള്ളതുകൊലപാതക ശ്രമത്തിന്റെ മരണമൊഴി; നടക്കുന്നത് എല്ലാം ആത്മഹത്യാ പ്രേരണയാക്കാൻ; വിസ്മയയെ കൊല്ലാൻ കൂട്ടു നിന്ന കുടുംബത്തെ വെറുതെ വിടും; അർദ്ധരാത്രിയിലും അട്ടിമറി ശ്രമങ്ങൾ
കൊല്ലം: ശൂരനാട് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടേത് ആത്മഹത്യയാക്കാൻ ഗൂഡ നീക്കം. ഭർത്താവ് കിരൺ കുമാറിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം മാത്രം ചുമത്താനാണ് നീക്കം. കിരണന്റെ മറ്റ് ബന്ധുക്കളെ വെറുതെ വിടുകയും ചെയ്യും. മോട്ടോർ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലയിൽ പൊലീസിലും കിരൺ കുമാറിന് ബന്ധങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ആത്മഹത്യാ കേസ് എടുക്കുക. മരണത്തിന് തൊട്ടു മുമ്പുള്ള ദിവസം വിസ്മയയെ കിരൺ കുമാർ തല്ലി ചതച്ചിരുന്നു. വീട്ടിലുള്ളവരുടെ പിന്തുണയോടെയാണ് ഇത്. ഈ സാഹചര്യത്തിൽ തലേ ദിവസത്തെ സംഭവത്തിന് കൊലപാതക ശ്രമത്തിനും കേസെടുക്കാം. എന്നാൽ ഇതിന് പൊലീസ് തയ്യാറാകുന്നില്ല. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കിരണിന്റെ കീഴടങ്ങലെന്നും സൂചനയുണ്ട്.
നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ചു വിസ്മയ തന്നെ പറയുന്ന സ്ക്രീൻഷോട്ടുകൾ പുറത്തുവന്നിരുന്നു. 'ദേഷ്യം വന്നാൽ അയാൾ എന്നെ അടിക്കും. അയാൾക്കു കൊടുത്ത വണ്ടി കൊള്ളില്ലെന്നു പറഞ്ഞു കഴിഞ്ഞ ദിവസം തെറി വിളിച്ചു. അച്ഛനെയും കുറെ ചീത്ത വിളിച്ചു. കുറെ നേരം സഹിച്ചിരുന്നു. പക്ഷേ നിർത്തിയില്ല. സഹികെട്ട് മുറിയിൽനിന്ന് ഇറങ്ങിപ്പോകാൻ നോക്കിയപ്പോൾ മുടിയിൽ പിടിച്ചുവലിച്ച് പലതവണ അടിച്ചു. അടികൊണ്ടു വീണ എന്റെ മുഖത്തു ചവിട്ടി, കാലു കൊണ്ട് മുഖത്ത് അമർത്തി' ക്രൂര മർദനമാണു ഭർത്താവ് കിരണിൽനിന്നു നേരിടേണ്ടി വന്നതെന്നും വിസ്മയ ബന്ധുക്കളോടു നടത്തിയ ചാറ്റിൽ വ്യക്തമാക്കുന്നു. ഈ മർദ്ദനങ്ങളുടെ പേരിൽ പ്രത്യേക കേസ് എടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.
വിസ്മയുടെ മരണം മാത്രമേ പൊലീസ് അന്വേഷിക്കൂ. തലേ ദിവസം കിട്ടിയ ക്രൂര മർദ്ദനം അന്വേഷണ പരിധിയിൽ കൊണ്ടു വരില്ല. മർദ്ദനമേറ്റ പാടുകൾ വിസ്മയയുടെ മൃതദേഹത്തിൽ ഉണ്ടായിരുന്നു. ഇൻക്വസ്റ്റിലും മറ്റും ഇത് വ്യക്തമായതുമാണ്. ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിലും കൊലപ്പെടുത്താനുള്ള ലക്ഷ്യത്തോടെ കിരൺ നടത്തിയ ക്രൂരത വ്യക്തമാണ്. ഇത് മരണവുമായി ബന്ധപ്പെടുത്താതെ മറ്റൊരു കേസ് എടുക്കാവുന്ന കുറ്റമാണ്. ഇതിനൊപ്പം മരണ കാരണവും അന്വേഷിക്കണം. അങ്ങനെ കിരൺ ജയിലിൽ കിടക്കുന്നുവെന്ന് ഉറപ്പിക്കാം. എന്നാൽ പൊലീസ് ഇതിന് ശ്രമിക്കുന്നില്ല. കിരണിന്റെ പൊലീസിലെ കൂട്ടുകാർ അയാളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ഇന്നലെ രാത്രി ഇതിനുള്ള നീക്കം സജീവമായി നടന്നിട്ടുണ്ട്. കിരണിന്റെ കുടുംബവും സജീവമായി കരുക്കൾ നീക്കുകയാണ്.
ആത്മഹത്യാ പ്രേരണാകുറ്റങ്ങൾ കോടതിയിൽ എത്തിയാൽ നല്ല വക്കീലന്മാരെ വച്ച് വാദിച്ച് ജയിക്കാനാകും. ഇത്തരം ക്രിമിനലുകൾ പൊലീസ് സഹായത്തോടെ കേസ് അട്ടിമറിക്കുന്നതും പതിവാണ്. ഇവിടെ അതുണ്ടായാൽ മോട്ടോർ വാഹന വകുപ്പിലെ ജോലി പോലും കിരണിന് തിരിച്ചു കിട്ടും. നേരത്തെ ഭാര്യയേയും സഹോദരനേയും അടിച്ചു കൊല്ലാൻ ശ്രമിച്ച കിരണിനെ രക്ഷിച്ചെടുത്ത അതേ സംഘം ഇപ്പോഴും കിരണിനെതിരെ കൊലപാതക ശ്രമത്തിനോ കൊലക്കുറ്റത്തിനോ കേസെടുക്കാതിരിക്കാൻ സജീവമായി രംഗത്തുണ്ട്. പണം ഇറക്കി കളിക്കാൻ കുടുംബവും. കേസും മറ്റും കിരണിന്റെ മാത്രം പേരിലേക്ക് മാറ്റാനാണ് നീക്കം.
അതിതിനിടെ വിസ്മയയുമായി യുമായി വിവാഹബന്ധത്തിനു കിരൺകുമാറെത്തിയതു സ്ത്രീധനമൊന്നും വേണ്ടെന്നു പറഞ്ഞാണെന്നു റിപ്പോർട്ടും പൊലീസ് ചർച്ചയാക്കുന്നുണ്ട്. സ്ത്രീധന പീഡനം നടന്നിട്ടില്ലെന്ന് വരുത്താനുള്ള ഗൂഢാലോചനയാണ് ഇത്. സ്ത്രീധനമല്ല, സ്ത്രീയാണു ധനമെന്ന തത്വം ഉയർത്തിപ്പിടിച്ചാണു മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥനായ കിരണും കുടുംബവും വിവാഹാലോചനയുമായി എത്തിയതെന്നു ബന്ധുക്കൾ പറയുന്നു. മകൾക്കായി 100 പവൻ സ്വർണവും ഒരേക്കറിലധികം ഭൂമിയും 10 ലക്ഷം വില വരുന്ന കാറുമാണു വിസ്മയയുടെ കുടുംബം നൽകിയതെന്നാണ് പറഞ്ഞു വയ്ക്കുന്നത്. ഈ വാദത്തിന് പിന്നിലും പ്രതിയെ രക്ഷിച്ചെടുക്കാനുള്ള ഗൂഡ തന്ത്രമുണ്ട്. വിവാഹം കഴിഞ്ഞതോടെ കിരണിന്റെ യഥാർഥ മുഖം പുറത്തുവന്നു. സ്ത്രീധനമായി നൽകിയ കാറിന്റെ പേരിലാണു വിസ്മയയ്ക്കെതിരെ പീഡനം തുടങ്ങിയത്. 10 ലക്ഷം രൂപയോ കാറോ നൽകുമെന്നതായിരുന്നു വിസ്മയയുടെ കുടുംബം വാഗ്ദാനം ചെയ്തത്. ഇതനുസരിച്ചു വായ്പയെടുത്തു കാർ വാങ്ങി നൽകിയെങ്കിലും 10 ലക്ഷം രൂപ മൂല്യമില്ലെന്നായിരുന്നു കിരൺ പറഞ്ഞിരുന്നത്.
മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകളും അടികൊണ്ടു നീലിച്ചതിന്റെ പാടുകളടക്കമുള്ള ചിത്രങ്ങളും വിസ്മയ ബന്ധുക്കൾക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മെയ് 31നാണ് നിലമേൽ കൈതോട് കുളത്തിൻകര മേലേതിൽ പുത്തൻവീട്ടിൽ ത്രിവിക്രമൻ നായരുടെയും സജിതയുടെയും മകൾ എസ്.വി.വിസ്മയയെ ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തിൽ എസ്.കിരൺകുമാർ വിവാഹം കഴിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണു വിസ്മയയെ കിരണിന്റെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശൂരനാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ