രാധകർ ഏറെയുള്ള മോഹൻലാലിന്റെ മക്കൾ പക്ഷേ അധികം സോഷ്യൽമീഡിയയിലോ പൊതുവേദിയിലോ സജീവമല്ല. സിനിമാ പ്രവേശനത്തിന് ശേഷം പോലും പൊതുവേദികളിലോ പരിപാടികളിലോ പങ്കെടുക്കാത്ത ആളാണ് പ്രണവ്. മകൾ വിസ്മയയും അതേ പോലെ തന്നെ. താരരാജാവിന്റെ മകളാണെങ്കിലും പൊതുവേദിയിൽ മുഖം കാണിക്കാൻ താൽപ്പര്യമില്ലാത്ത മക്കളാണ് ഇരുവരും.

ക്യാമറയ്ക്ക് മുന്നിൽ പോലും അധികം പ്രത്യക്ഷപ്പെടാറില്ലാത്ത ഇരുവരും ക്യാമറക്ക് മുന്നിൽ പെട്ടാൽ ആരാധകർക്ക് അത് ആഘോഷവുമാണ്. ഇപ്പോഴിതാ അച്ഛനൊപ്പം വിമാനത്താവളത്തിൽ വന്നിറങ്ങിയ വിസ്മയയൊണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

മകൾ വിസ്മയയ്‌ക്കൊപ്പമുള്ള നടൻ മോഹൻലാലിന്റെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് വാഹനത്തിലേക്ക് കയറുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്.ഏറെ നാളുകൾക്കു ശേഷമാണ് അച്ഛനും മകളും ഒന്നിച്ചുള്ളൊരു വിഡിയോ പുറത്തുവരുന്നത്. കഴിഞ്ഞ വർഷം മോഹൻലാലും വിസ്മയും ഒന്നിച്ചുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

അതേസമയം ലൂസിഫർ എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് മോഹൻലാൽ. പൃഥ്വിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.