ഡബ്ലിൻ: ഗോപിനാഥ് മുതുകാട് നയിക്കുന്ന വിസ്മയം 2016 ഏകദിന പരിപാടിയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ നാളെ അവസാനിക്കും. ബ്ലാഞ്ചസ് ടൗൺ ഫിബ്ബിൾസ് ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ 18ന് രാവിലെ 9.30 മുതൽ വൈകിട്ട് 4 മണി വരെ നടത്തപ്പെടുന്ന 'വിസ്മയം' കുടുംബം ഒന്നാകെ ആസ്വദിക്കാവുന്ന അതിമനോഹരമായ ഒരു അനുഭവമായിരിക്കുമെന്നു സംഘാടകർ അറിയിച്ചു.

ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഇതു വരെ രജിസ്റ്റർ ചെയ്തവർക്കുള്ള ടിക്കറ്റുകൾ അടുത്ത ദിവസം മുതൽ സംഘാടകർ വിതരണം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
മജു ജോർജ്(0879631102)
റെജി സി ജേക്കബ്(0894895416)
ജിജോ പീടികമല(0894444505)
നോബിൾ മാത്യു (0862256617)