- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയാണെങ്കിലെന്താ.. അല്ലെങ്കിലെന്താ..കുഞ്ഞൂഞ്ഞിന് കേരളക്കരയിൽ ആരാധകർക്ക് പഞ്ഞമില്ല; കൊണ്ടോട്ടിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ ഉമ്മൻ ചാണ്ടിയെ കെട്ടിപ്പിടിച്ച് ഉമ്മവച്ച് ഒരു സ്നേഹപ്രകടനം; പൊടുന്നനെയുണ്ടായ വികാരപ്രകടനത്തിൽ അടിതെറ്റി വീഴാതെ നേതാവ് കഷ്ടിച്ച് രക്ഷപ്പെട്ടു; വൈറലായി വീഡിയോ
കോഴിക്കോട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനകീയത പ്രസിദ്ധമാണ്. എവിടെ ചെന്നാലും ആരാധകവൃന്ദം എപ്പോഴും കാണും. ഇത്തരത്തിൽ ഓരോ പ്രസംഗവേദിയിലും മറ്റും എത്തുമ്പോഴും മുഖ്യമന്ത്രിയായിരിക്കുമ്പോൾ തന്നെ ഉമ്മൻ ചാണ്ടിക്ക് വൻ സ്വീകരണമാണ് ലഭിക്കാറ്. പക്ഷേ, മുഖ്യമന്ത്രി പദം വിട്ട് താഴെയിറങ്ങിയിട്ടും ജനഹൃദയങ്ങളിൽ ഇപ്പോഴും കുഞ്ഞൂഞ്ഞ് നിറഞ്ഞുനിൽക്കുന്ന താരമാണെന്ന് വെളിപ്പെടുത്തുന്ന സംഭവമാണ് അടുത്തിടെ മലപ്പുറത്ത് ഉണ്ടായത്. കുഞ്ഞാലിക്കുട്ടിക്കുവേണ്ടി മലപ്പുറം കൊണ്ടോട്ടിയിൽ പ്രചാരണത്തിന് എത്തിയതായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കുഞ്ഞൂഞ്ഞിന് സ്വന്തം നാട്ടിൽ കിട്ടുന്ന സ്വീകരണങ്ങൾ പ്രസിദ്ധമാണ്. എന്നാൽ മലപ്പുറത്ത് ഇത്തരത്തിലൊരു പ്രതികരണം കോൺഗ്രസ്സുകാരുടെ ജനപ്രിയ നേതാവും പ്രതീക്ഷിച്ചുകാണില്ല. കൊണ്ടോട്ടി എൻഎച്ച് കോളനിയിലെ പ്രചരണ വേദിയിലേക്ക് എത്തുന്നതിനിടെയാണ് ഉമ്മൻ ചാണ്ടിയെയും സംഘാടകരേയും ഞെട്ടിച്ച ആ പ്രകടനമുണ്ടായത്. ഒരു പ്രവർത്തൻ ഓടിയെത്തി ഉമ്മൻ ചാണ്ടിയെ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുകയായിരുന്നു. പിടിവിട
കോഴിക്കോട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനകീയത പ്രസിദ്ധമാണ്. എവിടെ ചെന്നാലും ആരാധകവൃന്ദം എപ്പോഴും കാണും. ഇത്തരത്തിൽ ഓരോ പ്രസംഗവേദിയിലും മറ്റും എത്തുമ്പോഴും മുഖ്യമന്ത്രിയായിരിക്കുമ്പോൾ തന്നെ ഉമ്മൻ ചാണ്ടിക്ക് വൻ സ്വീകരണമാണ് ലഭിക്കാറ്. പക്ഷേ, മുഖ്യമന്ത്രി പദം വിട്ട് താഴെയിറങ്ങിയിട്ടും ജനഹൃദയങ്ങളിൽ ഇപ്പോഴും കുഞ്ഞൂഞ്ഞ് നിറഞ്ഞുനിൽക്കുന്ന താരമാണെന്ന് വെളിപ്പെടുത്തുന്ന സംഭവമാണ് അടുത്തിടെ മലപ്പുറത്ത് ഉണ്ടായത്.
കുഞ്ഞാലിക്കുട്ടിക്കുവേണ്ടി മലപ്പുറം കൊണ്ടോട്ടിയിൽ പ്രചാരണത്തിന് എത്തിയതായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കുഞ്ഞൂഞ്ഞിന് സ്വന്തം നാട്ടിൽ കിട്ടുന്ന സ്വീകരണങ്ങൾ പ്രസിദ്ധമാണ്. എന്നാൽ മലപ്പുറത്ത് ഇത്തരത്തിലൊരു പ്രതികരണം കോൺഗ്രസ്സുകാരുടെ ജനപ്രിയ നേതാവും പ്രതീക്ഷിച്ചുകാണില്ല.
കൊണ്ടോട്ടി എൻഎച്ച് കോളനിയിലെ പ്രചരണ വേദിയിലേക്ക് എത്തുന്നതിനിടെയാണ് ഉമ്മൻ ചാണ്ടിയെയും സംഘാടകരേയും ഞെട്ടിച്ച ആ പ്രകടനമുണ്ടായത്. ഒരു പ്രവർത്തൻ ഓടിയെത്തി ഉമ്മൻ ചാണ്ടിയെ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുകയായിരുന്നു. പിടിവിടാതെ ഇയാൾ കുറച്ചുനേരം കെട്ടിപ്പിടി തുടർന്നതോടെ ഉമ്മൻ ചാണ്ടി മാത്രമല്ല.. കൂടെ നിന്നവരും ഒന്ന് പകച്ചു. വാഹനത്തിൽ വന്നിറങ്ങി വേദിയിലേക്ക് നടന്നടുക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. സ്ത്രീകൾ ഉൾപ്പെടെ ജനാവലി. പലരും ദൃശ്യങ്ങൾ മൊബൈലിലും മറ്റും പകർത്തുന്ന തിരക്കിൽ.
ഉമ്മൻ ചാണ്ടിയെവിടെ നിൽക്കുന്നു അഹങ്കാരിയായ ഇരട്ടച്ചങ്കനെന്ന് പറയുന്ന പിണറായി എവിടെ നിൽക്കുന്നു എന്നെല്ലാം വേദിയിൽ സ്വീകരണ പ്രസംഗം പൊടിപൊടിക്കുന്നു. ഇതിനിടെയാണ് ഒരാൾ ഓടിയെത്തി കുഞ്ഞൂഞ്ഞിനെ ഗാഢമായി ആശ്‌ളേഷിക്കുന്നത്. ഒരു നിമിഷം അടിതെറ്റിയ ഉമ്മൻ ചാണ്ടി വീഴാനാഞ്ഞെങ്കിലും കൂടെയുണ്ടായവർ താങ്ങിനിർത്തി. അപ്പോഴും ആശ്‌ളേഷിച്ചയാൾ പിടി വിട്ടില്ല. സ്‌റ്റേജിൽ പ്രസംഗിച്ചുകൊണ്ടിരുന്ന നേതാവാകട്ടെ വിടണം.
പിടി വിടണമെന്ന് മൈക്കിലൂടെ തന്നെ ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു. ആദ്യമായി ഉമ്മൻ ചാണ്ടിയെ നേരിൽക്കണ്ട കോൺഗ്രസ് പ്രവർത്തകനാണ് രണ്ടുംകൽപിച്ച് ഉമ്മൻ ചാണ്ടിയെ കയറിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിച്ചത്. കൂടിനിന്ന സ്ത്രീജനങ്ങളും ഈ പരസ്യപ്രകടനത്തിൽ ഒന്നു പകച്ചു.
പക്ഷേ അധികം താമസിയാതെ പ്രവർത്തൻ പിടിവിട്ടു മാറിയതോടെ എല്ലാവർക്കും ആശ്വാസം. ഹോ.. രക്ഷപ്പെട്ടുവെന്ന ഭാവത്തോടെ തന്റെ സ്വതസിദ്ധമായ ചിരിയുമായി ഉമ്മൻ ചാണ്ടിയും സ്‌റ്റേജിലേക്ക് നീങ്ങി.. കുഞ്ഞൂഞ്ഞിനോടുള്ള മലപ്പുറത്തെ കോൺഗ്രസ് പ്രവർത്തകന്റെ ഈ സ്‌നേഹപ്രകടന ദൃശ്യം വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ.