- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അലഹാബാദിലെ പരിചയത്തോടെ ഒരുമിച്ച് ജീവിതം തുടങ്ങി; വാരണസായിലെ രഹസ്യ ബന്ധത്തിനിടെ 2014ൽ കല്യാണം; ഭാര്യയെത്തിയപ്പോൾ നെടുമ്പാശ്ശേരിയിൽ നിന്ന് നിരാശയോടെ മടക്കം; കരിപ്പൂരിൽ ഓടിയെത്തി ഒപ്പം കൂടിയെങ്കിലും ഭാര്യയെത്തുമെന്ന് ഉറപ്പായപ്പോൾ സ്വയം അവസാനിപ്പിച്ച് പ്രതികാരം; സിഐഎസ്എഫ് എസ്ഐയുടെ വാടകവീട്ടിലെ യുവതിയുടെ മരണത്തിൽ സർവ്വത്ര ദുരൂഹത; ആത്മഹത്യ ചെയ്തത് ജാർഖണ്ഡ് സ്വദേശിയെന്ന് നിഗമനം; ഒന്നും അറിയില്ലെന്ന് പറഞ്ഞ് കൈമലർത്തി വിശ്വജിത്ത് സിങ്ങ്
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ സുരക്ഷാചുമതലയുള്ള സിഐഎസ്എഫ് എസ്ഐയുടെ വാടകവീട്ടിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇനിയും ദുരൂഹത നീങ്ങിയില്ല. ഒരു വർഷമായി ഒരുമിച്ചു താമസമുണ്ടെങ്കിലും യുവതിയെ കുറിച്ച് കൃത്യമായി ഒന്നും അറിയില്ലെന്നാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പറയുന്നത്. നാട്ടിൽ പോയി തിരിച്ചെത്തിയപ്പോൾ ഉദ്യോഗസ്ഥൻ ഭാര്യയെ കൊണ്ടുവന്നതാകാം യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്. അതേസമയം കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയ യുവതി ജാർഖണ്ഡ് സ്വദേശിനിയാണെന്നാണ് പ്രാഥമികനിഗമനം. ഇവരുടെ ഇലക്ഷൻ തിരിച്ചറിയിൽ കാർഡ് പൊലീസിന് ലഭിച്ചു. ജാർഖണ്ഡ് സ്വദേശി മുഹമ്മദ് ഇമാമുദ്ദീന്റെ മകൾ ഫാത്തിമ ഖാത്തൂൻ(28) എന്നാണ് ഇതിൽ രേഖപ്പെടുത്തിയിരുക്കുന്നത്. എന്നാൽ ഫാത്തിമ നിഷ എന്ന രേഖപ്പെടുത്തിയ ആധാർകാർഡും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ബീഹാറിലെ വിലാസമാണ്. അലഹബാദിൽ വച്ചാണ് അഞ്ച് വർഷങ്ങൾക്ക് മുമ്പ് യുവതിയെ എസ്ഐ വിശ്വജിത്ത് സിങ്ങ് പരിചയപ്പട്ടത്. തുടർന്ന് ഇരുവരും ഒരുമിച്ച് താമസിക്കാൻ തിരൂമാനിക്
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ സുരക്ഷാചുമതലയുള്ള സിഐഎസ്എഫ് എസ്ഐയുടെ വാടകവീട്ടിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇനിയും ദുരൂഹത നീങ്ങിയില്ല. ഒരു വർഷമായി ഒരുമിച്ചു താമസമുണ്ടെങ്കിലും യുവതിയെ കുറിച്ച് കൃത്യമായി ഒന്നും അറിയില്ലെന്നാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പറയുന്നത്. നാട്ടിൽ പോയി തിരിച്ചെത്തിയപ്പോൾ ഉദ്യോഗസ്ഥൻ ഭാര്യയെ കൊണ്ടുവന്നതാകാം യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്.
അതേസമയം കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയ യുവതി ജാർഖണ്ഡ് സ്വദേശിനിയാണെന്നാണ് പ്രാഥമികനിഗമനം. ഇവരുടെ ഇലക്ഷൻ തിരിച്ചറിയിൽ കാർഡ് പൊലീസിന് ലഭിച്ചു. ജാർഖണ്ഡ് സ്വദേശി മുഹമ്മദ് ഇമാമുദ്ദീന്റെ മകൾ ഫാത്തിമ ഖാത്തൂൻ(28) എന്നാണ് ഇതിൽ രേഖപ്പെടുത്തിയിരുക്കുന്നത്. എന്നാൽ ഫാത്തിമ നിഷ എന്ന രേഖപ്പെടുത്തിയ ആധാർകാർഡും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ബീഹാറിലെ വിലാസമാണ്. അലഹബാദിൽ വച്ചാണ് അഞ്ച് വർഷങ്ങൾക്ക് മുമ്പ് യുവതിയെ എസ്ഐ വിശ്വജിത്ത് സിങ്ങ് പരിചയപ്പട്ടത്. തുടർന്ന് ഇരുവരും ഒരുമിച്ച് താമസിക്കാൻ തിരൂമാനിക്കുകയായിരുന്നത്രെ.
ആ സമയത്ത് യുവതിയുടെ പിതാവ് വാരണസിയിൽ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് സ്റ്റേഷനിൽ ഹാജരായ യുവതി വിശ്വജിത്ത് സിങ്ങിനൊപ്പം പോകുകയായിരുന്നു. ഇവർ ഒരുമിച്ച് താമസിച്ചെങ്ങിലും ഔദ്യോഗികമായി വിവാഹം കഴിച്ചിരുന്നില്ലെന്നാണ് സൂചന. പിന്നീട് 2014ൽ വിശ്വജിത്ത് സിങ്ങ് നാട്ടിൽ നിന്ന് മറ്റൊരു വിവാഹം കഴിച്ചതോടെ ഇവർ തമ്മിൽ അകന്നു. വിശ്വജിത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ ആയിരുന്നപ്പോൾ ഭാര്യയും ഇവിടെ താമസിച്ചിരുന്നു. എന്നാൽ കോഴിക്കോട് വിമാനത്താവളത്തിലേക്ക് വിശ്വജിത്ത് സിങ്ങ് ട്രാൻസ്ഫറായി വന്നതോടെ ഇയാൾ ഭാര്യയെ നാട്ടിലേക്കയക്കുകയും യുവതിയെ കരിപ്പൂരിലേക്ക് കൊണ്ടുവരികയുമായിരുന്നു.
കരിപ്പൂർ ഉണ്യാൽ പറമ്പിലെ ക്വാർട്ടേഴ്സിലാണ് കഴിഞ്ഞ ദിവസം യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. നവംബർ നാലിന് നാട്ടിലേക്ക് പോയ എസ്ഐ 19ന് ഭാര്യയോടൊപ്പം തിരിച്ചെത്തിയപ്പോഴാണ് വീട്ടിനുള്ളിൽ മൃതദേഹം കണ്ടത്തിയതെന്നാണ് മൊഴി നൽകിയത്. വീട് ഉള്ളിൽ നിന്ന് അടച്ചിട്ടിരിക്കുന്നത് കണ്ട് പിറകിലെ ജനവാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെതെന്ന് ഉദ്യോഗസ്ഥൻ മൊഴിനൽകിയിരിക്കുന്നത്. മലപ്പുറം ഡിവൈഎസ്‌പി ജലീൽ തോട്ടത്തിൽ ആണ് ഇയാളുടെ മൊഴിയെടുത്തത്.
യുവതിയുടെത് ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയുടെ ബന്ധുക്കളെ കണ്ടെത്താൻ കേരളപൊലീസ് ജാർഖണ്ഡ് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.