- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധകർക്ക് ആവേശമുണർത്തി വിശ്വാസം മോഷൻ പോസ്റ്ററെത്തി; വീഡിയോയിലുള്ളത് തല അജിത്തിന്റെ ഡബിൾ റോൾ ലുക്കുകൾ; ചുള്ളൻ ലുക്കിനൊപ്പം സാൾട്ട് ആൻഡ് പെപ്പർ ലുക്കിലും നടനെത്തുന്ന വീഡിയോ കാണാം
തമിഴകത്തിന്റെ തല, അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ ഒരുക്കുന്ന വിശ്വാസം റിലീസിന് ഒരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി അജിത്തിന്റെ ലുക്കുകൾ വ്യക്തമാക്കുന്ന മോഷൻ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ്. തല അജിത്ത് ഡബിൾ റോളിലെത്തുന്ന ചിത്രം പൊങ്കൽ റിലീസായി 2019 ജനുവരി 14നാണ് തിയറ്ററുകളിലെത്തുന്നത് ചിത്രത്തിൽ സാൾട് ആൻഡ് പെപ്പർ ലുക്കിലും തല നരയ്ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നായിരുന്നു റിപ്പോർട്ട്. നിരവധി ഷൂട്ടിങ് ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിൾ ക്ലബിൽ അജിത് ഷൂട്ടിംഗിൽ പരിശീലനം നേടിയിരുന്നു. അതേസമയം മധുര സ്വദേശിയായ കഥാപാത്രമായും അജിത് ചിത്രത്തിലുണ്ടാകും എന്നും റിപ്പോർട്ടുണ്ട്. വിശ്വാസത്തിൽ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയൻതാരയാണ്. അജിത്തിന്റെയും നയൻതാരയും മകളായി മലയാള താരം അനിഘയും അഭിനയിക്കുന്നുവീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങൾ.
തമിഴകത്തിന്റെ തല, അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ ഒരുക്കുന്ന വിശ്വാസം റിലീസിന് ഒരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി അജിത്തിന്റെ ലുക്കുകൾ വ്യക്തമാക്കുന്ന മോഷൻ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ്. തല അജിത്ത് ഡബിൾ റോളിലെത്തുന്ന ചിത്രം പൊങ്കൽ റിലീസായി 2019 ജനുവരി 14നാണ് തിയറ്ററുകളിലെത്തുന്നത്
ചിത്രത്തിൽ സാൾട് ആൻഡ് പെപ്പർ ലുക്കിലും തല നരയ്ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നായിരുന്നു റിപ്പോർട്ട്. നിരവധി ഷൂട്ടിങ് ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിൾ ക്ലബിൽ അജിത് ഷൂട്ടിംഗിൽ പരിശീലനം നേടിയിരുന്നു. അതേസമയം മധുര സ്വദേശിയായ കഥാപാത്രമായും അജിത് ചിത്രത്തിലുണ്ടാകും എന്നും റിപ്പോർട്ടുണ്ട്.
വിശ്വാസത്തിൽ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയൻതാരയാണ്. അജിത്തിന്റെയും നയൻതാരയും മകളായി മലയാള താരം അനിഘയും അഭിനയിക്കുന്നുവീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങൾ.