- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുണ്ട് മടക്കി കുത്തി സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ തല അജിത്ത്; റാമോജി റാവു ഫിലിം സിറ്റിയിൽ നടക്കുന്ന വിശ്വാസം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് രംഗങ്ങൾ ചോർന്നു; പുറത്തായത് ആക്ഷൻ രംഗങ്ങൾ
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തമിഴകത്തിന്റെ തല അജിത് നായകനാകുന്ന വിശ്വാസം. ചിത്രം പൊങ്കൽ റിലീസ് ആയി പ്രദർശനത്തിന് എത്തുമെന്ന് സംവിധായകൻ സിരുത്തൈ ശിവ അറിയിച്ചിരുന്നു.തല അജിത്-ശിവ കൂട്ടുകെട്ടിന്റെ നാലാമത്തെ ചിത്രമായ വിശ്വാസത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. എന്നാൽ സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചിത്രത്തിന്റെ ഒരു ആക്ഷൻ രംഗം ലീക്ക് ആയതാണ് പുതിയ റിപ്പോർട്ട്.റാമോജി റാവു ഫിലിം സിറ്റിയിൽ നിന്നുള്ള ആക്ഷൻ രംഗത്തിന്റെ ഫോട്ടോയാണ് ലീക്ക് ആയിരിക്കുന്നത്. അജിത്തും പ്രതിനായക കഥാപാത്രമായി എത്തുന്ന രവി അവണയും തമ്മിലുള്ള ഫൈറ്റ് രംഗത്തിന്റെ ചിത്രങ്ങളാണ് ലീക്ക് ആയിരിക്കുന്നത്.വെള്ള മുണ്ടും ഷർട്ടും ധരിച്ചാണ് ചിത്രങ്ങളിൽ അജിത്തിനെ കാണുന്നത്. അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. സംഘട്ടന രംഗങ്ങൾ ളാണ് ചിത്രീകരിക്കുന്നതെന്നാണ് പുറത്തുവന്ന ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത ചിത്രത്തിൽ സാൾട് ആൻഡ് പെപ്പർ ലുക്കിലും തല നരയ്ക്കാത്ത ലുക്കിലു
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തമിഴകത്തിന്റെ തല അജിത് നായകനാകുന്ന വിശ്വാസം. ചിത്രം പൊങ്കൽ റിലീസ് ആയി പ്രദർശനത്തിന് എത്തുമെന്ന് സംവിധായകൻ സിരുത്തൈ ശിവ അറിയിച്ചിരുന്നു.തല അജിത്-ശിവ കൂട്ടുകെട്ടിന്റെ നാലാമത്തെ ചിത്രമായ വിശ്വാസത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. എന്നാൽ സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ചിത്രത്തിന്റെ ഒരു ആക്ഷൻ രംഗം ലീക്ക് ആയതാണ് പുതിയ റിപ്പോർട്ട്.റാമോജി റാവു ഫിലിം സിറ്റിയിൽ നിന്നുള്ള ആക്ഷൻ രംഗത്തിന്റെ ഫോട്ടോയാണ് ലീക്ക് ആയിരിക്കുന്നത്. അജിത്തും പ്രതിനായക കഥാപാത്രമായി എത്തുന്ന രവി അവണയും തമ്മിലുള്ള ഫൈറ്റ് രംഗത്തിന്റെ ചിത്രങ്ങളാണ് ലീക്ക് ആയിരിക്കുന്നത്.വെള്ള മുണ്ടും ഷർട്ടും ധരിച്ചാണ് ചിത്രങ്ങളിൽ അജിത്തിനെ കാണുന്നത്. അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. സംഘട്ടന രംഗങ്ങൾ ളാണ് ചിത്രീകരിക്കുന്നതെന്നാണ് പുറത്തുവന്ന ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത
ചിത്രത്തിൽ സാൾട് ആൻഡ് പെപ്പർ ലുക്കിലും തല നരയ്ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രം. നിരവധി ഷൂട്ടിങ് ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിൾ ക്ലബിൽ അജിത് ഷൂട്ടിംഗിൽ പരിശീലനം നേടിയിരുന്നു.
വിശ്വാസത്തിൽ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയൻതാരയാണ്. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങൾ.ഈ ചിത്രത്തിനായി നയൻതാര മറ്റു ചിത്രങ്ങളുടെ ഡേറ്റുകൾ വരെ അഡ്ജസ്റ്റ് ചെയ്തിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അജിത്തിനോടുള്ള ബഹുമാനംകൊണ്ട് കഥ പോലും കേൾക്കാതെയാണ് നയൻതാര സിനിമ ചെയ്യാൻ തയ്യാറായത് എന്നും വാർത്തകൾ ഉണ്ടായിരുന്നു.