ല ആരാധകർക്ക് ആവേശം നല്കി വിവേഗം ടീസർ എത്തി. മാസ് ചിത്രത്തിന്റെ ടീസർ അജിത്തിന്റെ പിറന്നാൾ സമ്മാനമായി മെയ് ഒന്നിന് എത്തുമെന്ന് കരുതിയിരുന്നെങ്കിലും അന്ന് എത്താതിരുന്നത്  ആരാധകരെ വിഷമിപ്പിച്ചിരുന്നു. പോയ വർഷം ബൾഗേറിയയിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആദ്യ ടീസർ മുതൽ റിലീസ് വരെ ഒരു വർഷമായി ആരാധകരുടെ കാത്തിരിപ്പായിരുന്നു.ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കിടിലൻ ടിസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഒരു ഇന്റർപോൾ ഓഫീസറായി അജിത്ത് എത്തുന്ന ചിത്രത്തിൽ കാജൽ അഗർവാളാണ് നായിക. വേതാളത്തിന് ശേഷം അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്നു. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലൻ റോളിൽ.

വേതാളം, വീരം എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം തലയും ശിവയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.