- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎസ് സർജൻ ജനറലായി ഇന്ത്യൻ വംശജൻ ഡോ. വിവേക് മൂർത്തി സ്ഥാനമേറ്റു; പബ്ലിക് ഹെൽത്തിന്റെ തലപ്പത്തെത്തുന്ന പ്രായം കുറഞ്ഞ വ്യക്തി
വാഷിങ്ടൺ: യുഎസ് സർജൻ ജനറലായി ഇന്ത്യൻ വംശജനായ ഡോ. വിവേക് മൂർത്തി സ്ഥാനമേറ്റു. രാജ്യത്തെ പബ്ലിക് ഹെൽത്തിന്റെ തലപ്പത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിയും മുപ്പത്തേഴുകാരനായ വിവേക് മൂർത്തിക്കാണ്. വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നിൽ വച്ച് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്താണ് വിവേക് മൂർത്തി അധികാരമേറ്റത്. ഇതോടെ ഒബാമ ഗ
വാഷിങ്ടൺ: യുഎസ് സർജൻ ജനറലായി ഇന്ത്യൻ വംശജനായ ഡോ. വിവേക് മൂർത്തി സ്ഥാനമേറ്റു. രാജ്യത്തെ പബ്ലിക് ഹെൽത്തിന്റെ തലപ്പത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിയും മുപ്പത്തേഴുകാരനായ വിവേക് മൂർത്തിക്കാണ്. വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നിൽ വച്ച് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്താണ് വിവേക് മൂർത്തി അധികാരമേറ്റത്. ഇതോടെ ഒബാമ ഗവൺമെന്റിലെ ഏറ്റവും ഉന്നത പദവിയിലെത്തുന്ന ഇന്ത്യൻ വംശജൻ എന്ന പദവിയും ഡോ. മൂർത്തിക്ക് സ്വന്തമാണ്.
യുഎസിലെ പത്തൊമ്പതാമത്തെ സർജൻ ജനറലാണ് ഡോ. മൂർത്തി. ഈ പദവിയിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ വംശജൻ കൂടിയാണ്. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മെഡിക്കൽ ബിരുദം കരസ്ഥമാക്കിയ ശേഷം യേൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിസിനസ് അഡ്‌മിനിസ്‌ട്രേഷനിൽ ബിരുദാനന്തരം ബിരുദവും നേടിയിട്ടുണ്ട്. ഡോക്ടറായി പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ ഡോക്ടേഴ്‌സ് ഓഫ് അമേരിക്ക എന്ന സംഘടന സ്ഥാപിക്കുകയും ചെയ്തു. പ്രസിഡന്റ് ഒബാമയുടെ ഹെൽത്ത് കെയറിന് എല്ലാ പിന്തുണയും നൽകി വരുന്ന സംഘടനയാണിത്.
പൊതുജനാരോഗ്യ മേഖലയിലെ ഏറ്റവും ഉയർന്ന ഈ പദവിയിലേക്ക് 2013 നവംബറിലാണ് പ്രസിഡന്റ് ഒബാമ ഡോ. മൂർത്തിയെ നിർദ്ദേശിച്ചത്. പോയ വർഷം ഡിസംബറിൽ ഇത് 43ന് എതിരെ 51 വോട്ടുകൾക്കാണ് സെനറ്റ് അംഗീകരിച്ചു. സർജൻ ജനറൽ ആയി ചുമതലയേറ്റ മൂർത്തി പ്രസിജന്റ് ബരാക് ഒബാമക്ക് നന്ദി രേഖപ്പെടുത്തി. അംഗീകാരത്തോടൊപ്പം വലിയ ചുമതല കൂടിയാണ് പദവിയെന്ന് അദ്ദേഹം പറഞ്ഞു.