- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തല 57 അജിത്തിന്റെ വില്ലനാകാൻ ഒടുവിൽ നറുക്ക് വീണത് വിവേക് ഒബ്റോയ്ക്കോ? അഭിഷേക്, അരവിന്ദ് സ്വാമി, സുദീപ് പേരുകൾക്ക് പിന്നാലെ വിവേകിന്റെ പേരും പരിഗണനയിലെന്ന് റിപ്പോർട്ട്
വീരം, വേതാളം എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത്തും ശിവയും ഒന്നിക്കുന്ന അജിത്തിന്റെ 57 ാം ചിത്രം തല 57 ആദ്യം മുതലേ വാർത്തകളിൽ ഇടം പിടിച്ചതാണ്.ചിത്രത്തിന്റെ യഥാർത്ഥ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതുപോലെ ചി്ത്രത്തിൽ അജിത്തിന്റെ വില്ലനായി എത്തുന്ന വരുടെ പേരുകളാണ് ഇപ്പോൾ പ്രധാന ചർച്ചയായിരിക്കുന്നത്. അഭിഷേക് ബച്ചൻ, അരവിന്ദ് സ്വാമി, സുദീപ് തുടങ്ങിയവരെയാണ് ആദ്യം വില്ലൻ വേഷത്തിൽ പരിഗണിച്ചിരുന്നത്. എന്നാലിപ്പോൾ വിവേക് ഒബ്‌റോയി തലയുടെ വില്ലനായെത്തുമെന്നാണ് റിപ്പോർ്ട്ട്. ഒബ്റോയി വില്ലനാകുന്നുവെന്ന വാർത്തയോട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രതികരിച്ചിട്ടില്ല. ഹോളിവുഡിനെ വെല്ലുന്ന ഫൈറ്റ് സീകവൻസുകളാണ് ചിത്രത്തിന്റെ പ്രത്യേകത. ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ മാതൃകയിലുള്ള സ്പൈ ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. രഹസ്യാ ന്വേഷണ ഉദ്യോഗസ്ഥന്റെ റോളിലാണ് അജിത്ത്. കാജൽ അഗർവാളും അക്ഷര ഹാസനുമാണ് ചിത്രത്തിലെ നായികമാർ. സത്യജ്യോതി ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.അജിത്തിന്റെ സമീപകാല സിനിമകളിൽ ഏറ്റവും മുടക്കുമുതലുള്ള
വീരം, വേതാളം എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത്തും ശിവയും ഒന്നിക്കുന്ന അജിത്തിന്റെ 57 ാം ചിത്രം തല 57 ആദ്യം മുതലേ വാർത്തകളിൽ ഇടം പിടിച്ചതാണ്.ചിത്രത്തിന്റെ യഥാർത്ഥ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതുപോലെ ചി്ത്രത്തിൽ അജിത്തിന്റെ വില്ലനായി എത്തുന്ന വരുടെ പേരുകളാണ് ഇപ്പോൾ പ്രധാന ചർച്ചയായിരിക്കുന്നത്.
അഭിഷേക് ബച്ചൻ, അരവിന്ദ് സ്വാമി, സുദീപ് തുടങ്ങിയവരെയാണ് ആദ്യം വില്ലൻ വേഷത്തിൽ പരിഗണിച്ചിരുന്നത്. എന്നാലിപ്പോൾ വിവേക് ഒബ്‌റോയി തലയുടെ വില്ലനായെത്തുമെന്നാണ് റിപ്പോർ്ട്ട്. ഒബ്റോയി വില്ലനാകുന്നുവെന്ന വാർത്തയോട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രതികരിച്ചിട്ടില്ല.
ഹോളിവുഡിനെ വെല്ലുന്ന ഫൈറ്റ് സീകവൻസുകളാണ് ചിത്രത്തിന്റെ പ്രത്യേകത. ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ മാതൃകയിലുള്ള സ്പൈ ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. രഹസ്യാ ന്വേഷണ ഉദ്യോഗസ്ഥന്റെ റോളിലാണ് അജിത്ത്. കാജൽ അഗർവാളും അക്ഷര ഹാസനുമാണ് ചിത്രത്തിലെ നായികമാർ. സത്യജ്യോതി ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.അജിത്തിന്റെ സമീപകാല സിനിമകളിൽ ഏറ്റവും മുടക്കുമുതലുള്ള ചിത്രമാണിത്.
ബോളിവുഡിൽ ഒരു കാലത്ത് തിരക്കേറിയ യുവതാരമായിരുന്നു വിവേക് ഒബ്റോയി.ജെയിംസ് ബോണ്ട് സിനിമകളുടെ സ്വഭാവത്തിൽ സ്പൈ ത്രില്ലറായി ഒരുങ്ങുന്ന സിനിമയിൽ നായകന് നേരിടേണ്ടിവരുന്ന അന്താരാഷ്ട്ര ക്രിമിനലായാണ് വിവേക് വേഷമിടുക. തമിഴ്‌നാട്ടിൽ നടക്കുന്ന ഒരു കുറ്റകൃത്യത്തിന്റെ വേരുകൾ തേടി യൂറോപ്പിലേക്ക് തിരിക്കുന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ റോളിലാണ് അജിത്ത്.ഓഗസ്റ്റിൽ ആദ്യ ഷെഡ്യൂൾ ബെൽഗ്രേഡിലും പിന്നീട് രണ്ടാം ഷെഡ്യൂളിൽ രാമോജി റാവു ഫിലിം സിറ്റിയിലുമാണ് നടന്നത്.