ബെംഗളൂരു: ബെംഗളൂരു ലഹരിമരുന്ന് കേസിൽ കർണാടക മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകനും നടൻ വിവേക് ഒബ്‌റോയിയുടെ ഭാര്യാസഹോദരനുമായ ആദിത്യ ആൽവ അറസ്റ്റിൽ. കേസിലെ ആറാം പ്രതിയാണ് ആദിത്യ ആൽവ.കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇയാൾ ഒളിവിലായിരുന്ന ഇയാളെ ചെന്നൈയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

നിരവധി സിനിമാ താരങ്ങളാണ് ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇതിനോടകം അറസ്റ്റിലാ യത്.സഞ്ജന ഗൽറാണി, രാഗിണി ദ്വിവേദി എന്നിങ്ങനെ 12 പേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ബെംഗളൂരുവിൽ നടത്തിയ റെയ്ഡിൽ 1.25 കോടിയുടെ ലഹരിമരുന്ന് പിടിച്ചെടുക്കുകയും ചെയ്തി രുന്നു.