- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുധീരന് പിന്നാലെ സിഎജി റിപ്പോർട്ട് ഉമ്മൻ ചാണ്ടിക്കെതിര ആയുധമാക്കാൻ ഉറച്ച് വി.ഡി സതീശൻ; രാഷ്ട്രീയകാര്യ സമിതി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കത്ത് നൽകി; ദേശീയ ഏജൻസി അന്വേഷിക്കണമെന്ന് വി എസ് അച്യുതാനന്ദൻ
തിരുവനന്തപുരം: വിഴിഞ്ഞം കരാർ സംബന്ധിച്ച സിഎജി റിപ്പോർട്ട് പാർട്ടി ചർച്ചചെയ്യണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശൻ എംഎൽഎ. ഇക്കാര്യം ആവശ്യപ്പെട്ട് സതീശൻ കെപിസിസി അധ്യക്ഷന് കത്തും നൽകി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാർ കാലാവധി 40 വർഷമാക്കിയത് സംസ്ഥാന താൽപര്യം ഹനിക്കുന്നതാണെന്നും നിയമവിരുദ്ധമാണെന്നും കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് സംബന്ധിച്ച് കോൺഗ്രസിനെതിരായ വിമർശനങ്ങളുയർന്ന സാഹചര്യത്തിലാണ് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി വിഷയം ചർച്ചചെയ്യണമെന്ന് വി.ഡി സതീശൻ ആവശ്യമുന്നയിച്ചിരിക്കുന്നത്. യുഡിഎഫിൽ വിഷയം ചർച്ചചെയ്ത് അഭിപ്രായ രൂപീകരണം നടത്തണമെന്നാണ് സതീശന്റെ ആവശ്യം. അദാനിക്ക് 29000 കോടിയുടെ അധിക ലാഭമുണ്ടാക്കിക്കൊടുക്കാനെ കരാർ ഉപകരിക്കുവെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. 7525 കോടി മുടക്കി നിർമ്മിക്കുന്ന വിഴിഞ്ഞം തുറമുഖത്തിനായി 67 ശതമാനം തുകയും മുടക്കുന്നത് സംസ്ഥാന സർക്കാരാണ്. 33 ശതമാനം തുക മാത്രമാണ് അദാനി ഗ്ര
തിരുവനന്തപുരം: വിഴിഞ്ഞം കരാർ സംബന്ധിച്ച സിഎജി റിപ്പോർട്ട് പാർട്ടി ചർച്ചചെയ്യണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശൻ എംഎൽഎ. ഇക്കാര്യം ആവശ്യപ്പെട്ട് സതീശൻ കെപിസിസി അധ്യക്ഷന് കത്തും നൽകി.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാർ കാലാവധി 40 വർഷമാക്കിയത് സംസ്ഥാന താൽപര്യം ഹനിക്കുന്നതാണെന്നും നിയമവിരുദ്ധമാണെന്നും കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട് നൽകിയിരുന്നു.
ഈ റിപ്പോർട്ട് സംബന്ധിച്ച് കോൺഗ്രസിനെതിരായ വിമർശനങ്ങളുയർന്ന സാഹചര്യത്തിലാണ് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി വിഷയം ചർച്ചചെയ്യണമെന്ന് വി.ഡി സതീശൻ ആവശ്യമുന്നയിച്ചിരിക്കുന്നത്. യുഡിഎഫിൽ വിഷയം ചർച്ചചെയ്ത് അഭിപ്രായ രൂപീകരണം നടത്തണമെന്നാണ് സതീശന്റെ ആവശ്യം.
അദാനിക്ക് 29000 കോടിയുടെ അധിക ലാഭമുണ്ടാക്കിക്കൊടുക്കാനെ കരാർ ഉപകരിക്കുവെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. 7525 കോടി മുടക്കി നിർമ്മിക്കുന്ന വിഴിഞ്ഞം തുറമുഖത്തിനായി 67 ശതമാനം തുകയും മുടക്കുന്നത് സംസ്ഥാന സർക്കാരാണ്. 33 ശതമാനം തുക മാത്രമാണ് അദാനി ഗ്രൂപ്പ് മുടക്കുന്നത്. എന്നാൽ കരാർ കാലാവധി പൂർത്തിയാകുമ്പോൾ അദാനിക്ക് വൻ ലാഭമാണ് ഉണ്ടാകുക. സംസ്ഥാനത്തിന് ലാഭമുണ്ടാകുന്നില്ലെന്ന് മാത്രമല്ല അധിക ബാധ്യത ഉണ്ടാക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു.
സാധാരണ പിപിപിയായി നടത്തുന്ന പദ്ധതികളിൽ കരാർ കാലവധി 30 വർഷമാണ്. എന്നാൽ വിഴിഞ്ഞം കരാറിൽ ഇത് 40 വർഷമാണ്. അതുകൊണ്ടുതന്നെ അദാനിക്ക് 29217 കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് സിഎജി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 40 വർഷത്തിന് ശേഷം വേണമെങ്കിൽ സംസ്ഥാനസർക്കാരിന് കരാർ കാലാവധി 20 വർഷംകൂടി നീട്ടിനൽകാമെന്ന വ്യവസ്ഥ സംസ്ഥാനത്തിന് ഗുണകരമാകില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം വി എം സുധീരന് പിന്നാലെ വിഡി സതീശനും സിഎജി റിപ്പോർട്ട് ഉമ്മൻ ചാണ്ടിക്കെതിരെ ആയുധമാക്കുന്നത് കോൺഗ്രസിൽ വിവാദത്തിന് തിരികൊളുത്തുമെന്നുറപ്പാണ്. ഇതിനിടെ സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകളെ കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടിട്ടുണ്ട്.