വിഴിഞ്ഞം കരാറിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് അതീവ ഗൗരവമുള്ളത്; പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തും: മുഖ്യമന്ത്രിയുടെ പ്രതികരണം നിയമസഭയിൽ; ഓഹരിഘടനയിലെ മാറ്റം സർക്കാരിന് കനത്ത നഷ്ടമുണ്ടാക്കിയെന്ന റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കില്ല
തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോപണ വിധേയനായി നിൽക്കുകയാണ്. ഉമ്മൻ ചാണ്ടിക്കും പദ്ധതിയിലെ അഴിമതിയും ചൂണ്ടിക്കാട്ടി രംഗത്തെത്തിയത് ഭരണപരിഷ്ക്കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദനായിരുന്നു. ഇതിന് പിന്നാലെയാണ് സിഎജി റിപ്പോർട്ടും പുറത്തുവന്നത്. ഇതോടെ വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. സിഎജി റിപ്പോർട്ട് അതീവഗൗരവമുള്ളതെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇക്കാര്യം പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. എന്നാൽ, ക്രമക്കേട് ആരോപണം ഉയർന്ന സാഹചര്യത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാൻ പിണറായി തയ്യാറാകുമോ എന്നകാര്യമാണ് അറിയേണ്ടത്. എന്നാൽ, വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ തയ്യാറായേക്കില്ലെന്ന സൂചനയാണ് നിലവിലുള്ളത്. വിഴിഞ്ഞം കരാർ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന സിഎജി റിപ്പോർട്ട് ഇന്നലെയാണ് നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോപണ വിധേയനായി നിൽക്കുകയാണ്. ഉമ്മൻ ചാണ്ടിക്കും പദ്ധതിയിലെ അഴിമതിയും ചൂണ്ടിക്കാട്ടി രംഗത്തെത്തിയത് ഭരണപരിഷ്ക്കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദനായിരുന്നു. ഇതിന് പിന്നാലെയാണ് സിഎജി റിപ്പോർട്ടും പുറത്തുവന്നത്. ഇതോടെ വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി.
സിഎജി റിപ്പോർട്ട് അതീവഗൗരവമുള്ളതെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇക്കാര്യം പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. എന്നാൽ, ക്രമക്കേട് ആരോപണം ഉയർന്ന സാഹചര്യത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാൻ പിണറായി തയ്യാറാകുമോ എന്നകാര്യമാണ് അറിയേണ്ടത്. എന്നാൽ, വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ തയ്യാറായേക്കില്ലെന്ന സൂചനയാണ് നിലവിലുള്ളത്.
വിഴിഞ്ഞം കരാർ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന സിഎജി റിപ്പോർട്ട് ഇന്നലെയാണ് നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാറിനെതിരെ സിഎജി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. സംസ്ഥാന താത്പര്യങ്ങൾക്ക് വിരുദ്ധമായ കരാർ അദാനി ഗ്രൂപ്പിന് വൻലാഭം ഉണ്ടാക്കിക്കൊടുന്നതാണെന്നും നിയമസഭയിൽ വെച്ച സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കരാറിലൂടെ അദാനിക്ക് 29,217 കോടിയുടെ അധികലാഭം ഉണ്ടാക്കിക്കൊടുത്തെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
തുറമുഖത്തിന്റെ കരാർ കാലാവധി പത്തുവർഷം കൂട്ടി നൽകിയത് നിയമവിരുദ്ധമാണ്. 30 വർഷമെന്ന കൺസ്ട്രക്ഷൻ കാലാവധിയാണ് അട്ടിമറിച്ചത്. 20 വർഷം കൂടി അധികം നൽകാമെന്ന വ്യവസ്ഥ ചട്ടവിരുദ്ധമാണ്. ഓഹരിഘടനയിലെ മാറ്റം സർക്കാരിന് കനത്ത നഷ്ടമുണ്ടാക്കിയെന്നും റിപ്പോർട്ട് വിശദമാക്കുന്നു.
കരാർ കേരളത്തിന് സാമ്പത്തികമായി നഷ്ടമാണ്. പദ്ധതിയിൽ ക്രമക്കേടുകളും പാഴ്ചെലവുകളും ഉണ്ടായെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പദ്ധതി വിഹിതത്തിന്റെ 33 ശതമാനം മാത്രം മുടക്കിയ അദാനി ഗ്രൂപ്പിന് ഒന്നരലക്ഷത്തോളം കോടി രൂപ ലഭിക്കും. അതെസമയം പദ്ധതി വിഹിതത്തിന്റെ 67 ശതമാനവും മുടക്കുന്ന സംസ്ഥാന സർക്കാരിനാകട്ടെ 13,948 കോടി രൂപ മാത്രമായിരിക്കും ലഭിക്കുന്നതും. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിൽ ഉൾപ്പെടെ ക്രമക്കേട് നടന്നിട്ടുണ്ട്.
ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുൻപ് സിഎജി ചോദിച്ച സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ പോലും സംസ്ഥാന സർക്കാരിനോ തുറമുഖ കമ്പനിക്കോ കഴിഞ്ഞില്ലെന്നുള്ള വിമർശനവും റിപ്പോർട്ടിലുണ്ട്. 40 വർഷത്തെ കരാറിൽ സംസ്ഥാനത്തിന് ലഭിക്കുന്നത് തുച്ഛമായ ലാഭം മാത്രമാണെന്നും ഒപ്പിട്ട കരാറിൽ മാറ്റം വരുത്താനാവില്ലെന്നിരിക്കെ കൂടുതൽ ജാഗ്രത സംസ്ഥാന സർക്കാർ പുലർത്തണമെന്നും റിപ്പോർട്ട് പറയുന്നു.