- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
22കാരിക്ക് ഭർത്താവിനെ ഒഴിവാക്കി കാമുകനൊപ്പം പോകണം; ക്വട്ടേഷൻ വെറും 10000രൂപയ്ക്ക ഏറ്റെടുത്തത് എഞ്ചിനിയറിങ് വിദ്യാർത്ഥികൾ; മോഷണത്തിനിടെ യമക ഗൗരിശങ്കറിനെ കൊലപ്പെടുത്തിയെന്ന് നിലവിളിച്ച് പൊലീസിന് മുമ്പിൽ നാടകം; അഭിനയത്തിൽ സംശയം തോന്നിയപ്പോൾ കടുങ്ങിയത് പരാതിക്കാരിയും; വിഴിയനഗരത്തെ നടുക്കിയ കൊലപാതകം ആസൂത്രണം ചെയ്തത് സരസ്വതി
വിഴിയനഗരം: ഭർത്താവിനെ കൊല്ലാൻ കാമുകന് ക്വട്ടേഷൻ നൽകിയ യുവതിയെ പൊലീസ് അന്വേഷണം അഴിക്കുള്ളിലാക്കി. ആന്ധ്രപ്രദേശിലെ വിഴിയനഗരം ജില്ലയിലാണ് സംഭവം. ഗാരുഗുബില്ലി പൊലീസ് സ്റ്റേഷനിൽ തിങ്കളാഴ്ചയാണ് സരസ്വതി (22) പരാതിയുമായി എത്തിയത്. പക്ഷേ അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ ക്രൂരതയായിരുന്നു. കാമുകനൊപ്പം സുഖിക്കാനായിരുന്നു കൊല തന്റെ ഭർത്താവായ യമക ഗൗരിശങ്കറിനെ രാത്രി എട്ടുമണിയോടെ ഐടിഡിഎ പാർക്കിനു സമീപം മൂന്നു അജ്ഞാതർ ചേർന്ന് കൊന്ന് വിവാഹ മോതിരം മോഷ്്ടിച്ചുവെന്നാണ് ഭാര്യ പരാതി നൽകിയത്. പരാതിക്കാരിയുടെ ഇടപാടുകളിൽ പൊലീസിന് തുടക്കത്തിലേ സംശയം തോന്നി. എന്നാൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ സരസ്വതി നൽകിയ ക്വട്ടേഷന്റെ ഭാഗമായാണ് കൊലപാതകമെന്ന് കണ്ടെത്തുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ സരസ്വതി കുറ്റം സമ്മതിക്കുകയും ചെയ്തു. വിവാഹ മോതിരും വിറ്റാണ് ക്വട്ടേഷനുള്ള പണം സരസ്വതി കണ്ടെത്തിയത്. കാമുകനായ മദുവിനെയാണ് സരസ്വതി ക്വട്ടേഷൻ ഏൽപ്പിച്ചത്. ഇയാൾ മൂന്നു പേരടങ്ങുന്ന സംഘത്തിന് ക്വട്ടേഷൻ നൽകുകയായിരുന്നു. ഇവരെല്ലാ
വിഴിയനഗരം: ഭർത്താവിനെ കൊല്ലാൻ കാമുകന് ക്വട്ടേഷൻ നൽകിയ യുവതിയെ പൊലീസ് അന്വേഷണം അഴിക്കുള്ളിലാക്കി. ആന്ധ്രപ്രദേശിലെ വിഴിയനഗരം ജില്ലയിലാണ് സംഭവം. ഗാരുഗുബില്ലി പൊലീസ് സ്റ്റേഷനിൽ തിങ്കളാഴ്ചയാണ് സരസ്വതി (22) പരാതിയുമായി എത്തിയത്. പക്ഷേ അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ ക്രൂരതയായിരുന്നു. കാമുകനൊപ്പം സുഖിക്കാനായിരുന്നു കൊല
തന്റെ ഭർത്താവായ യമക ഗൗരിശങ്കറിനെ രാത്രി എട്ടുമണിയോടെ ഐടിഡിഎ പാർക്കിനു സമീപം മൂന്നു അജ്ഞാതർ ചേർന്ന് കൊന്ന് വിവാഹ മോതിരം മോഷ്്ടിച്ചുവെന്നാണ് ഭാര്യ പരാതി നൽകിയത്. പരാതിക്കാരിയുടെ ഇടപാടുകളിൽ പൊലീസിന് തുടക്കത്തിലേ സംശയം തോന്നി. എന്നാൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ സരസ്വതി നൽകിയ ക്വട്ടേഷന്റെ ഭാഗമായാണ് കൊലപാതകമെന്ന് കണ്ടെത്തുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ സരസ്വതി കുറ്റം സമ്മതിക്കുകയും ചെയ്തു.
വിവാഹ മോതിരും വിറ്റാണ് ക്വട്ടേഷനുള്ള പണം സരസ്വതി കണ്ടെത്തിയത്. കാമുകനായ മദുവിനെയാണ് സരസ്വതി ക്വട്ടേഷൻ ഏൽപ്പിച്ചത്. ഇയാൾ മൂന്നു പേരടങ്ങുന്ന സംഘത്തിന് ക്വട്ടേഷൻ നൽകുകയായിരുന്നു. ഇവരെല്ലാം ബിടെക് ബിരുദധാരികളാണെന്ന് പൊലീസ് പറഞ്ഞു. പതിനായിരം രൂപയ്ക്കാണ് ഇവർ ക്വട്ടേഷൻ ഏറ്റെടുത്തത്. ഇതിനായിട്ടാണ് വിവാഹ മോതിരം വിറ്റത്. കാമുകനായ മദുവിനൊപ്പം പോകുന്നതിനായിട്ടായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
രാമ കൃഷ്ണ, മെരുഗു ഗോപി, ഗുരാളാ ബംഗാരുരാജു എന്നിവരെയാണ് പൊലീസ് പിടികൂടിയത്. രണ്ട് വധശ്രമ കേസുകളിൽ ഉൾപ്പെടെ പ്രതിയായ ആളാണ് രാമ കൃഷ്ണ. എൻജിനീയറിങ് ബിരുദധാരികളാണ് മറ്റ് രണ്ടുപേർ. സരസ്വതിയും കാമുകനായ ശിവയും ചേർന്നാണ് കൊലപാതകത്തിനുള്ള പദ്ധതി തയാറാക്കിയത്. ഇതേതുടർന്ന് ശിവയാണ് എൻജിനീയറിങ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പ്രതികളെ കൃത്യം ഏൽപ്പിച്ചത്. ഇതിന്റെ ഭാഗമായി സരസ്വതി പ്രതികൾക്ക് 8000 രൂപയും ശിവ 10,000 രൂപയും നൽകി.
തുടർന്ന് മുൻപദ്ധതി അനുസരിച്ച് ഗൗരിശങ്കറും സരസ്വതിയും ബൈക്കിൽ സഞ്ചരിക്കവെ ബൈക്ക് വഴിയിൽ തടഞ്ഞ് ഗൗരിശങ്കറിനെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് വീഴ്‌ത്തുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നും പൊലീസ് അറിയിച്ചു. മോഷണത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് വരുത്തിതീർക്കാനായിരുന്നു ശ്രമം.