- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയയുടെയും എംജിആറിന്റെയും ശവകുടീരങ്ങളിൽ പ്രാർത്ഥിച്ച് ജയിൽവാസത്തിനായി ശശികല ബെംഗളൂരുവിലേക്കു തിരിച്ചു; കീഴടങ്ങുന്നത് പരപ്പന അഗ്രഹാര ജയിലിൽ പ്രത്യേകം തയാറാക്കിയ കോടതി മുറിയിൽ; ജയിൽപരിസരത്ത് വൻ സുരക്ഷ ഒരുക്കി ബെംഗലൂരു പൊലീസ്
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല കീഴടങ്ങാനായി ബെംഗലൂരുവിലേക്കു തിരിച്ചു. കീഴടങ്ങുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന ശശികലയുടെ അഭിഭാഷകന്റെ അപേക്ഷ ഇന്ന് സുപ്രീം കോടതി നിരസിച്ചിരുന്നു. ഇതേത്തുടർന്നാണ് അവർ ഇന്നുതന്നെ കോടതിയിൽ കീഴടങ്ങുന്നത്. സമയം നീട്ടിനൽകണമെന്ന ശശികലയുടെ അപേക്ഷയ്ക്ക് 'ഉടൻ' എന്നതിന്റെ അർഥം അറിയില്ലേ എന്നായിരുന്നു കോടതിയുടെ പ്രതികരണം. ജയലളിതയുടെയും എംജിആറിന്റെയും ശവകുടീരങ്ങളിൽ എത്തി പ്രാർത്ഥിച്ച ശേഷമാണ് ശശികല ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. ബംഗലൂരുവിലെ പരപ്പന അഗ്രഹാര ജയിലിലായിരിക്കും ശശികല കീഴടങ്ങുക. സുരക്ഷാ കാരണങ്ങളാൽ ബെംഗളൂരു സിറ്റി സിവിൽ കോടതിയിൽ കീഴടങ്ങാനാവില്ലെന്ന ശശികലയുടെ വാദം അംഗീകരിക്കുകയും ജയിൽമുറി താത്കാലിക കോടതിയാക്കു മാറ്റുകയുമായിരുന്നു. വൈകിട്ട് അഞ്ചോടെ അവർ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ എത്തുമെന്നാണ് വിവരം. ശശികല കീഴടങ്ങാൻ എത്തുന്ന സാഹചര്യത്തിൽ പരപ്പന അഗ്രഹാര ജയിൽ പരിസരത്ത
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല കീഴടങ്ങാനായി ബെംഗലൂരുവിലേക്കു തിരിച്ചു. കീഴടങ്ങുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന ശശികലയുടെ അഭിഭാഷകന്റെ അപേക്ഷ ഇന്ന് സുപ്രീം കോടതി നിരസിച്ചിരുന്നു. ഇതേത്തുടർന്നാണ് അവർ ഇന്നുതന്നെ കോടതിയിൽ കീഴടങ്ങുന്നത്. സമയം നീട്ടിനൽകണമെന്ന ശശികലയുടെ അപേക്ഷയ്ക്ക് 'ഉടൻ' എന്നതിന്റെ അർഥം അറിയില്ലേ എന്നായിരുന്നു കോടതിയുടെ പ്രതികരണം.
ജയലളിതയുടെയും എംജിആറിന്റെയും ശവകുടീരങ്ങളിൽ എത്തി പ്രാർത്ഥിച്ച ശേഷമാണ് ശശികല ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. ബംഗലൂരുവിലെ പരപ്പന അഗ്രഹാര ജയിലിലായിരിക്കും ശശികല കീഴടങ്ങുക. സുരക്ഷാ കാരണങ്ങളാൽ ബെംഗളൂരു സിറ്റി സിവിൽ കോടതിയിൽ കീഴടങ്ങാനാവില്ലെന്ന ശശികലയുടെ വാദം അംഗീകരിക്കുകയും ജയിൽമുറി താത്കാലിക കോടതിയാക്കു മാറ്റുകയുമായിരുന്നു.
വൈകിട്ട് അഞ്ചോടെ അവർ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ എത്തുമെന്നാണ് വിവരം. ശശികല കീഴടങ്ങാൻ എത്തുന്ന സാഹചര്യത്തിൽ പരപ്പന അഗ്രഹാര ജയിൽ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യപിച്ചിട്ടുണ്ട്. കനത്ത സുരക്ഷയാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.
കർണാടക സ്റ്റേറ്റ് റിസർവ് പൊലീസ്, സിറ്റി ആംഡ് റിസർവ് എന്നിവയ്ക്കുപുറമേ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ജയിലിനു സമീപത്തെ സുരക്ഷ വിലയിരുത്തുന്നുണ്ട്. ശശികലയെ പിന്തുണയ്ക്കുന്ന അനുയായികളെ നിയന്ത്രിക്കാൻ തമിഴ്‌നാട്ടിൽനിന്നു ബംഗളൂരുവിലേക്കു പ്രവേശിക്കുന്ന ഹൊസൂർ ചെക് പോസ്റ്റിലും ഒട്ടേറെ പൊലീസുകാരെ വിന്യസിച്ചു. 2014ൽ ജയലളിത ഇവിടെ 21 ദിവസം ജയിൽശിക്ഷ അനുഭവിച്ചപ്പോൾ തമിഴ്‌നാട്ടിൽനിന്നു ദിവസേന ആയിരക്കണക്കിനു പാർട്ടി അനുഭാവികളാണ് ഇവിടേക്കെത്തി ദിവസങ്ങളോളം ജയിൽപരിസരത്തു തമ്പടിച്ചത്.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. നാലുവർഷം തടവുശിക്ഷയും പത്തുകോടിരൂപ പിഴയുമാണ് ശശികല അടക്കമുള്ളവർക്ക് വിചാരണക്കോടതി വിധിച്ചിരുന്നത്. ശിക്ഷ ശരിവച്ച സുപ്രീം കോടതി ശശികല കീഴടങ്ങണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു ശശികലയുടെ അഭിഭാഷകൻ. പക്ഷേ, ഇന്നലത്തെ വിധിയിൽ മാറ്റം വരുത്തില്ലെന്ന നിലപാടിൽ സുപ്രീംകോടതി ഉറച്ചു നിന്നു. ഉടൻ എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം അറിയില്ലേയെന്ന് സുപ്രീംകോടതി അഭിഷാകനോട് ചോദിച്ചു. ഇന്ന് അഞ്ച് മണിക്ക് മുമ്പ് കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചു. ഇതോടെയാണ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകാൻ കരുക്കൾ നീക്കിയ ശശികലയുടെ ജയിൽവാസം ആസന്നമാകുന്നത്.
നാല് വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടതിനാൽ അടുത്ത 10 വർഷത്തേക്ക് ശശികലയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. അതിനാൽ ശശികലയ്ക്ക് പകരം വിശ്വസ്തനായ എടപ്പാടി പളനിസാമിയെ നിയമസഭാകക്ഷി നേതാവായി ശശികല പക്ഷം തിരഞ്ഞെടുത്തിരുന്നു.
സർക്കാരുണ്ടാക്കാൻ പളനിസാമിയും പനീർശെൽവവും അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാൽ, ഗവർണർ വിദ്യാസാഗർ റാവു വിഷയത്തിൽ എന്ത് നിലപാടെടുക്കും എന്നതാണ് നിർണായകമാവുക.



