മനാമ: ചെന്നെയ്ക്ക് സ്വാന്തനമേകാൻ ബഹ്‌റിനിലെ മലയാളി വ്യവസായും രംഗത്തിറങ്ങുന്നു. ബഹ്‌റൈൻ കേന്ദ്രമായി പ്രവർത്തിക്കുന്ന വി കെ എൽ അൽ അമൽ ഗ്രൂപ്പാണ് ഏഷ്യാനെറ്റ് മായി സഹകരിച്ച് വെള്ളപ്പൊക്കം നാശം വിതച്ച ചെന്നൈ നഗരത്തിൽ അടിയന്തരമായി ശുദ്ധജല പ്ലാന്റ്റ്റുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നത്.

അതിനായി ഏഷ്യാനെറ്റിന്റ്റെ ദുരിദാശ്യാസ നിധിയിലേക്ക് അരക്കൊടി രൂപ സംഭാവന നല്കുമെന്ന് ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യൻ പറഞ്ഞു.മലിന ജലം ഉൾപ്പടെ ശുദ്ധീകരിച്ച് ഉപയോഗ യോഗ്യമാക്കുന്നതിനാണ് പ്ലാന്റ്സ്ഥാപിക്കുന്നത്. ഒരു പ്ലാന്റിന് ഏകദേശം പതിനഞ്ച് ലക്ഷം രൂപ ചെലവ് കണക്കാക്കുന്നു.

കഴിഞ്ഞദിവസം മലയാളമനോരമയുടെ ചെന്നൈ ദുരിദാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപഅദ്ദേഹം സംഭാവനയായി നല്കിയിരുന്നു.കേരളത്തിലും ബഹ്രൈനിലുമായി കൺസ്ട്രക്ഷൻ, ടൂറിസം,ആരോഗ്യം എന്നീ മേഖലകളിൽ മുന്നിൽ നിക്ഷേപങ്ങളുള്ള ഗ്രൂപ്പ് ആണ് വി കെ എൽ.