ഹറിനിലെ പ്രമുഖവ്യവസായി ഗ്രൂപ്പ ചെയർമാനും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ വർഗീസ് കുരൃനെ ആദരിച്ചു. ജുഫൈർ അൽ നജ്മ ക്ലബ്ബിൽ നടന്ന ചടങ്ങിൽ അൽനജിമ ക്ലബ പ്രസിഡന്റ ഇസബിൻ അബ്ദുള്ള അൽകത്താൻ വർഗീസ്‌കുരൃന് ഉപഹാരംനൽകി.

ബഹ്‌റൈൻ വ്യവസായ രംഗത്ത് വർഗീസ്‌കുരൃൻ നടത്തുന്നമികച്ച പ്രവർത്തനങ്ങൾക്കും അൽനജ്മ ക്ലബിനുവേണ്ടി നല്കിയ സംഭാവനകളെയും ഇസബിൻഅബ്ദുള്ള അൽകത്താൻ പ്രകീർത്തിച്ചു. ചടങ്ങിൽ ഹിസ് എക്‌സലൻസി ഷ അബ്ദുൾ റഹ്മാൻ ബിന്മുബാറക് അൽഖലിഫയും പങ്കെടുത്തു.

വർഗീസ് കുരൃന്റെ ഉടമസ്ഥതയിലുള്ള വികെഎൽ ഗ്രൂപ്പ് ഏകദേശം 8 മില്യൺദിനാർ ചെലവിൽ സൽമാനിയ അൽഖാദ്‌സിയ ക്ലബ്ബിന്റെ സ്ഥലത്ത് നിർമ്മിക്കുന്ന ആധുനിക ഷോപ്പിങ് മാൾ സൽമനിയയിലെയും പരിസരങ്ങളിലെയും നിവാസികൾക്കു അനായാസം ഷോപ്പിങ്ങ് നടത്തുന്നതിനും സ്വദേശികൾക്കും വിദേശികൾക്കും കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാവുകയുംചെയ്യും .

വികെഎൽ ഗൂപ്പ് പ്രവർത്തങ്ങൾ ഗൾഫ് രാജ്യങ്ങളിലും അതോടൊപ്പം ബഹറിനിൽ കൂടുതൽ വ്യപിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ത്രിമാനസൗകര്യങ്ങളുള്ള ആശുപത്രികൾ , ഹോട്ടൽ , ഷോപ്പിങ് മാളുകൾ , കൂടാതെ കൂടുത്തൽ ഇൻവെസ്റ്റ്‌മെന്റ് ടൂറിസംമേഖലയിൽ ചിലവഴിക്കുമെന്നും വർഗീസ്‌കുരൃൻപറഞ്ഞു.