- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓ..നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല... ഇവിടൊക്കെ ലോക്കൽസ്; ഫോർട്ട് കൊച്ചി വരെ പോകാൻ പറ്റുവോ...കോതമംഗലം വരെ പോകാൻ പറ്റുവോ..? പ്ലസ്ടു വിദ്യാർത്ഥിനിയുമായുള്ള 'പൊകയടി' വീഡിയോയ്ക്ക് പിന്നാലെ കഞ്ചാവ് വലിക്കുന്ന വ്ളോഗറുടെ വീഡിയോയും പുറത്ത്; മട്ടാഞ്ചേരി മാർട്ടിൻ എക്സൈസ് പിടിയിൽ
കൊച്ചി : ഇൻസ്റ്റാഗ്രാമിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ ലഹരി ഉപയോഗത്തിന് പ്രോത്സാഹിപ്പിച്ച തൃശൂർ സ്വദേശിയായ വ്ളോഗർ പിടിയിൽ. സാമൂഹിക മാധ്യമത്തിലെ ചാറ്റിൽ പ്ലസ്ടു വിദ്യാർത്ഥിനിക്ക് പൊകയടിക്കാൻ 'സാധനം ' കിട്ടുന്ന സ്ഥലങ്ങൾ നിർദ്ദേശിക്കുകയും ഒരുമിച്ച് ലഹരി നുണയാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്ത മട്ടാഞ്ചേരി സ്വദേശിയായ മട്ടാഞ്ചേരി മാർട്ടിൻ എന്നറിയപ്പെടുന്ന ഫ്രാൻസിസ് നെവിൻ അഗസ്റ്റിനാണ് പിടിയിലായത്.
മാർട്ടിനെക്കുറിച്ചുള്ള വാർത്തകളുടെ അടിസ്ഥാനത്തിൽ കൊച്ചി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാജിന്റെ നിർദ്ദേശപ്രകാരം മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ പ്രദീപും പാർട്ടിയും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവുവുമായി ഇയാളെ പിടികൂടിയത്. കുറഞ്ഞ അളവിലുള്ള കഞ്ചാവാണ് ഇയാളിൽ നിന്നും എക്സൈസ് സംഘം കണ്ടെത്തിയിട്ടുള്ളത്. മാർട്ടിന് കഞ്ചാവ് ലഭിച്ചിരുന്ന സ്ഥലങ്ങളെക്കുറിച്ചും വിതരണ ശൃംഘലയെക്കുറിച്ചും വിശദമായി അന്വേഷണം നടത്തുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
കഞ്ചാവ് വലിക്കുന്ന വിധം വ്യക്തമാക്കുകയും ഒപ്പം ആസ്വദിച്ച് വലിക്കുകയും ചെയ്യുന്ന വീഡിയോ ചാറ്റും പുറത്തുവന്നിട്ടുണ്ട്. ഈ ചാറ്റിലും ഒരു യുവതിയെ കാണാം. ഇവർ ഏറെ ശ്രദ്ധയോടെ മാർട്ടിന്റെ ചലനങ്ങൾ വീക്ഷിക്കുന്നുണ്ട്. ഒടുവിൽ പല്ലു തേയ്ച്ചോ എന്ന് യുവതി ചോദിക്കുമ്പോൾ ഇല്ലന്ന് മാർട്ടിൻ മറുപടി നൽകുന്നുണ്ട്. ഈ സമയത്ത് ലഹരി തലയ്ക്ക് പിടിച്ച രീതിയിലുള്ള ഇയാളുടെ ഭാവപ്രകടനവും വീഡിയോയിൽ കാണാം.
ആദ്യം പുറത്തുവന്ന വീഡിയോയിൽ പ്ലസ്ടു വിദ്യാർത്ഥിനിയോട് കഞ്ചാവ് ലഭിക്കാൻ ഫോർട്ട് കൊച്ചിയിലേക്കോ കോതമംഗലത്തേക്കോ പോകാൻ വ്ളോഗർ നിർദ്ദേശിക്കുന്നുണ്ട്. പ്ലസ്ടു വിദ്യാർത്ഥിനിയോട് കഞ്ചാവ് വലിക്കുന്നതിന്റെ ഗുണത്തെപറ്റിയും കഞ്ചാവ് ലഭിക്കുന്ന സ്ഥലങ്ങളെ പറ്റിയുമാണ് വിശദമായി പറഞ്ഞു കൊടുക്കുന്നത്. വ്ളോഗറുടെ ഇൻസ്റ്റാ ഗ്രാം പേജിലെ ലൈവിലാണ് സംഭാഷണം നടന്നിരിക്കുന്നത്. ഇത് ആരോ റെക്കോർഡ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
പെൺകുട്ടിയുടേയും വ്ളോഗറുടെയും സംസാരം ഇങ്ങനെയാണ്..
വ്ളോഗർ : തൃശൂർ ഗഡിയാണോ...?
പെൺകുട്ടി: ആ...
വ്ളോഗർ : നിന്റെ പേരെന്താ...?
പെൺകുട്ടി: എന്താ പരിപാടി?
വ്ളോഗർ: ദാ.. പൊകയടിക്കുന്നു. നിന്റെ പേരെന്താ...?
പെൺകുട്ടി: .... പേരു പറയുന്നു.
വ്ളോഗർ: പെൺകൊച്ചാണോ നീ...?
പെൺകുട്ടി: ആണ്..ആണ്...
വ്ളോഗർ: ആണോ.. പെൺകുട്ടിയോ?
പെൺകുട്ടി: പെൺകുട്ടിയാ.. പെൺകുട്ടിയാ...
വ്ളോഗർ: ആ... എത്രിലാ പഠിക്കുന്നേ..മോള്...?
പെൺകുട്ടി: ഞാൻ.. പ്ലസ്ടു കഴിഞ്ഞു...
വ്ളോഗർ: ഇപ്പോ എന്തു ചെയ്യുന്നു?
പെൺകുട്ടി: ദാ.. ഇപ്പോ പോങ്കൊക്കെയടിച്ച് അടിച്ച് നടക്കുന്നു.. അല്ലാതെന്ത് പരിപാടി?
വ്ളോഗർ: പൊകയടി ഉണ്ടോ നീ..?
പെൺകുട്ടി: ആ..ഒണ്ട്..ണ്ട്..
വ്ളോഗർ: എന്റെ ദൈവമേ... പൊളിച്ച്.. പൊളിച്ചടീ.. ഗോ..ഗ്രീൻ..ഗോ ഗ്രീൻ...
പെൺകുട്ടി: പിന്നല്ലാ...
വ്ളോഗർ: എല്ലാ ദിവസവും അടിക്കുമോ..?
പെൺകുട്ടി: അടിക്കും..അടിക്കും..
വ്ളോഗർ: നിന്റെ കൂട്ടുകാരികൾക്കൊപ്പമാണോ അടിക്കുന്നെ.. കൂട്ടുകാരന്മാർക്കൊപ്പമാണോ അടിക്കണെ...?
പെൺകുട്ടി: ഒരു മിനിറ്റ്... അമ്മാ..
വ്ളോഗർ: അമ്മയടിക്കുവോ... പൊളിച്ച്...
പെൺകുട്ടി: അമ്മയടിക്കുകയൊന്നുമില്ല... ഞാൻ അടിക്കുന്ന കാര്യം അമ്മയ്ക്കറിയാം.
വ്ളോഗർ : അമ്മ വഴക്കു പറയുമോ...?
പെൺകുട്ടി: പറഞ്ഞോട്ടെ നോ..മൈൻഡ്..
വ്ളോഗർ: പച്ചക്കറിയാണിത്...വെജിറ്റബിളാണിത്... സിഗററ്റ് വലിക്കരുതാട്ടോ...
പെൺകുട്ടി: സിഗററ്റ് വലിക്കാറില്ല മച്ചാനേ...
വ്ളോഗർ: സിഗററ്റ് വലിക്കുന്നത് കണ്ടാൽ നാട്ടിൽ വെച്ച് തലക്കിട്ട് കൊട്ടും ഞാൻ..
പെൺകുട്ടി: നിങ്ങളെ കാണണമെന്ന് ഭയങ്കര ആഗ്രഹമാഡേയ്...ഞങ്ങൾക്ക്.
വ്ളോഗർ: വരാം..നാട്ടിൽ വരുമ്പോ വരാം.. അപ്പോ ഒരുമിച്ചിരുന്ന് അടിക്കാം നമുക്ക്.. കേട്ടോ...
പെൺകുട്ടി: പിന്നെന്താ..?
വ്ളോഗർ : ഞാൻ ഇരുപത്തിനാലെ ഇന്റു സെവൻ അടിയാണ്.
പെൺകുട്ടി: ഓ..നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല... ഇവിടൊക്കെ ലോക്കൽസ്.
വ്ളോഗർ: ഫോർട്ട് കൊച്ചി വരെ പോകാൻ പറ്റുവോ...കോതമംഗലം വരെ പോകാൻ പറ്റുവോ..?
പെൺകുട്ടി: മ്മളെ... മൂന്ന് മാസമായി വീട്ടീന്ന് ഇറങ്ങിപോയിട്ട്. ഇന്നലെയാ വന്നത്.. വീട്ടിൽ കേറ്റുന്നില്ല.
വ്ളോഗർ: എവിടെയായിരുന്നു നീ...?
പെൺകുട്ടി: കണ്ണൂരായിരുന്നു.
വ്ളോഗർ:എന്താ പരിപാടി അവിടെ..?
പെൺകുട്ടി: വേറെന്ത് പരിപാടി... ഇത് തന്നെ.. വേറെ ചെങ്ങായി മാരോപ്പെ പോയതാ..
വ്ളോഗർ: പായ്ക്ക് ഇറക്കി വിക്കൽ....സെയില്..സെയിൽ..
പെൺകുട്ടി: അതൊന്നുമില്ലെഡേ...
വ്ളോഗർ: ആ പരിപാടി ഒന്നും വേണ്ട... ആ പരിപാടി ഒണ്ടെങ്കിൽ നമ്മ അകത്താകും..കേട്ടാ...
പെൺകുട്ടി: ഓ... നമ്മള് ജയിലിലാരുന്നെഡേ...അറിയോ നിങ്ങക്ക്..?
വ്ളോഗർ: എന്തിനായിരുന്നു?
പെൺകുട്ടി: ഈ പരിപാടിക്ക് തന്നെ... വെറെ ചെങ്ങായി ഉണ്ടായിരുന്നു.. എനിക്ക് ഒന്നും അറിയില്ലായിരുന്നു. പെട്ടത് ഞാനായി..മൈ...*്##$ഫ&*.
വ്ളോഗർ: എത്രനാൾ ജയിലിൽ കിടന്നു?..പൊളിച്ചു... (ചിരിക്കുന്നു)
പെൺകുട്ടി: ഇപ്പം എറക്കി.. വിഷമമില്ലാതെ.. പപ്പ ആർമിയാ..
വ്ളോഗർ: പപ്പ ആർമിയാണോ..? അപ്പ കുഴപ്പമില്ല...
പെൺകുട്ടി: പക്ഷേ ഇപ്പോ വീട്ടുകാര് മിണ്ടുന്നില്ലടേ... അതാണ് സീൻ..
വ്ളോഗർ: ആരൊക്കെയാ മിണ്ടാത്തേ..?
പെൺകുട്ടി: വീട്ടിൽ ആരും മിണ്ടുന്നില്ല... പോയി പണി നോക്കട്ടെ...
ഇതോടെ സംഭാഷണം നൽക്കുന്നു.. സംഭാഷണത്തിൽ നിന്നും പെൺകുട്ടി ഒരു ആർമി ഉദ്യോഗസ്ഥന്റെ മകളാണെന്ന് വ്യക്തം. തൃശൂരാണ്.. എന്നു പറഞ്ഞു തുടങ്ങുന്ന വിഡിയോയിൽ സംസാരിക്കുന്നത് ആൺകുട്ടിയോടൊ പെൺകുട്ടിയോടോ എന്ന് അറിയാതെയാണ് നവീൻ സംസാരിച്ചു തുടങ്ങുന്നത്. ഒപ്പം രണ്ടു പേർ കൂടിയുണ്ടെങ്കിലും ഇരുവരും സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ മറ്റു ഗ്രൂപ്പ് ചാറ്റിൽ നിന്നു രണ്ടു പേരും ഇറങ്ങിപ്പോകുന്നുണ്ട്. പെൺകുട്ടിയാണെന്നു പറഞ്ഞപ്പോൾ വ്ളോഗർക്കും അതിശയം. എന്തൊക്കെയാണ് പരിപാടിയെന്ന പെൺകുട്ടിയുടെ ചോദ്യത്തിന് പൊകയടിയാണെന്നു വ്ലോഗർ 24X7 പുകയടിയാണെന്ന് ഇയാൾ സമ്മതിക്കുന്നുണ്ട്. തിരിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയും അതു തന്നെ.. ടപ്ലസ്ടു കഴിഞ്ഞു.. ഇപ്പം പോങ്കൊക്കെയടിച്ച് ഇങ്ങനെ നടക്കുന്നു..വേറെ എന്ത് പരിപാടി..'' - എന്നു പെൺകുട്ടി. വ്ളോഗർ ഈ സമയമൊക്കെ പൊകച്ചു കൊണ്ടാണ് സംസാരിക്കുന്നത്.
മറുനാടന് മലയാളി ലേഖകന്.