- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
23 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയതിന് പിന്നാലെ വി എം രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള മുൻ ദേശാഭിമാനി കെട്ടിടവും അറ്റാച്ച് ചെയ്തു; പാർട്ടി പത്രത്തിന്റെ ഓഫീസ് വാങ്ങിയത് അഴിമതി പണം ഉപയോഗിച്ചെന്ന് എൻഫോഴ്സ്മെന്റ് റിപ്പോർട്ട്; കണ്ടുകെട്ടിയ സ്വത്തിന്റെ മൊത്തം മൂല്യം നൂറ് കോടി കവിയും; കോഴിക്കോട്ടും വയനാട്ടിലും ഹോട്ടൽ സമുച്ഛയം നഷ്ടപ്പെട്ടതിന് പിന്നാലെ തലസ്ഥാനത്തെ കെട്ടിടവും നഷ്ടമായി
തിരുവനന്തപുരം: മലബാർ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് വി എം. രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ കെട്ടിടവും കണ്ടുകെട്ടി. തിരുവനന്തപുരത്തെ ദേശാഭിമാനിയുടെ മുൻ ആസ്ഥാനമന്ദിരമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. കഴിഞ്ഞ ദിവസം 23 കോടിയോളം രൂപ വില വരുന്ന സ്വത്ത് വകകൾ കമ്ട കെട്ടിയിരുന്നു.സിപിഎമ്മിൽ നിന്ന് മൂന്നരക്കോടി രൂപയ്ക്കാണ് രാധാകൃഷ്ണൻ ഈ കെട്ടിടം വാങ്ങിയത്. കെട്ടിടം വാങ്ങാൻ രാധാകൃഷ്ണൻ സിപിഎമ്മിന് നൽകിയത് അഴിമതിപ്പണമാണെന്ന് എൻഫോഴ്സ്മെന്റ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വി എം. രാധാകൃഷ്ണന്റെ സാമ്പത്തിക വളർച്ചയ്ക്ക് പിന്നിൽ മലബാർ സിമന്റ്സിലെ അഴിമതിയാണെന്നാണ് എൻഫോഴ്സ്മെന്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. അഴിമതിയിലൂടെ സമ്പാദിച്ച പണമെല്ലാം ഹോട്ടൽ, റിയൽ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപിച്ചു. ഈ പണം ഉപയോഗിച്ചാണ് തിരുവനന്തപുരത്തെ ദേശാഭിമാനിയുടെ മുൻ ആസ്ഥാന മന്ദിരവും വാങ്ങിയത്. ഇ.പി. ജയരാജൻ ദേശാഭിമാനി ജനറൽ മാനേജറായിരിക്കെയാണ് വി എം. രാധാകൃഷ്ണന് കെട്ടിടം വിറ്റത്. അഴിമതിക്കേസിൽ കുടുങ്ങിയ
തിരുവനന്തപുരം: മലബാർ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് വി എം. രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ കെട്ടിടവും കണ്ടുകെട്ടി. തിരുവനന്തപുരത്തെ ദേശാഭിമാനിയുടെ മുൻ ആസ്ഥാനമന്ദിരമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. കഴിഞ്ഞ ദിവസം 23 കോടിയോളം രൂപ വില വരുന്ന സ്വത്ത് വകകൾ കമ്ട കെട്ടിയിരുന്നു.സിപിഎമ്മിൽ നിന്ന് മൂന്നരക്കോടി രൂപയ്ക്കാണ് രാധാകൃഷ്ണൻ ഈ കെട്ടിടം വാങ്ങിയത്. കെട്ടിടം വാങ്ങാൻ രാധാകൃഷ്ണൻ സിപിഎമ്മിന് നൽകിയത് അഴിമതിപ്പണമാണെന്ന് എൻഫോഴ്സ്മെന്റ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
വി എം. രാധാകൃഷ്ണന്റെ സാമ്പത്തിക വളർച്ചയ്ക്ക് പിന്നിൽ മലബാർ സിമന്റ്സിലെ അഴിമതിയാണെന്നാണ് എൻഫോഴ്സ്മെന്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. അഴിമതിയിലൂടെ സമ്പാദിച്ച പണമെല്ലാം ഹോട്ടൽ, റിയൽ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപിച്ചു. ഈ പണം ഉപയോഗിച്ചാണ് തിരുവനന്തപുരത്തെ ദേശാഭിമാനിയുടെ മുൻ ആസ്ഥാന മന്ദിരവും വാങ്ങിയത്. ഇ.പി. ജയരാജൻ ദേശാഭിമാനി ജനറൽ മാനേജറായിരിക്കെയാണ് വി എം. രാധാകൃഷ്ണന് കെട്ടിടം വിറ്റത്. അഴിമതിക്കേസിൽ കുടുങ്ങിയ വി എം. രാധാകൃഷ്ണന് ദേശാഭിമാനിയുടെ കെട്ടിടം വിറ്റതും
2004 മുതൽ 2008 വരെ മലബാർ സിമന്റസിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് വ്യവസായി വി എം രാധാകൃഷ്ണന്റെ 23 കോടി രൂപയുടെ ആസ്തിവകകൾ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടി.ലബാർ സിമന്റ്‌സിലേക്ക് ചാക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് പത്ത് വർഷം മുൻപ് നടന്ന കരാറിലെ അഴിമതി കേസിലാണ് എൻഫോഴ്‌സ്‌മെന്റിന്റെ നടപടി. 21.66 കോടിയുടെ വസ്തുക്കളാണ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയത്. രണ്ട് കോടിയോളം വരുന്ന ആസ്തിവകകൾ കഴിഞ്ഞ വർഷം കണ്ടുകെട്ടിയിരുന്നു.
2004 മുതൽ 2008 വരെ മലബാർ സിമന്റ്‌സിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ടാണ് വി എം രാധാകൃഷ്ണനെതിരെ എൻഫോഴ്‌സ്‌മെന്റ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. നേരത്തെ കേസ് അന്വേഷിച്ച വിജിലൻസ് സമർപ്പിച്ച കുറ്റപത്രത്തിൽ 23 കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു. ഈ തുകയ്ക്കായാണ് വി എം രാധാകൃഷ്ണനിൽ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരിക്കുന്നത്. രാധാകൃഷ്ണന്റെയും കുടുംബാംഗങ്ങളുടേയും വീടും മറ്റ് 20 ആസ്തിവകകളും കണ്ടുകെട്ടിയവയിൽ പെടുന്നു. 11 അപ്പാർട്ട്‌മെന്റുകൾ, രണ്ട് ഹോട്ടൽ സമുച്ഛയങ്ങൾ കോഴിക്കോടും വയനാടും പാലക്കാടുമുള്ള മറ്റ് ആസ്തിവകകൾ എന്നിവ കണ്ട് കെട്ടിയ പട്ടികയിലുണ്ട്.
23 കോടിയുടെ ആസ്തികളാണ് കണ്ടുകെട്ടിയതെങ്കിലും ഇപ്പോൾ ഇതിന്റെ വിപണി മൂല്യം ഏതാണ്ട് 100 കോടിയോളം വരുമെന്നും എൻഫോഴ്‌സ്‌മെന്റ് വൃത്തങ്ങൾ വ്യക്തമാക്കി. കരാർ ഇടപടിൽ മുംബൈയിലെ ഋഷി ടെക്ക് കമ്പനികളുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റിന്റെ താൽക്കാലിക കണ്ടുകെട്ടൽ ഉത്തരവ് ഡൽഹിയിലെ അപെക്‌സ് അഥോറിറ്റികൾ അംഗീകരിച്ചാൽ വി എം രാധാകൃഷ്ണന് ഈ ആസ്തിവകകൾ സർക്കാരിലേക്ക് നൽകേണ്ടി വരും.
മലബാർ സിമന്റ്‌സ് അഴിമതിക്കേസിൽ തന്നെയാണ് രാധാകൃഷ്ണന്റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്. 23 കോടി രൂപയുടെ സ്വത്തുകളാണ് കണ്ടുകെട്ടിയത്. പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളിലെ രാധാകൃഷ്ണന്റെ സ്വത്തുകളാണ് കണ്ടുകെട്ടിയത്. 2003-2007 കാലയളവിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ച അഞ്ച് അഴിമതിക്കേസുകളിലെ പണമിടപാടുകളിലാണ് അന്വേഷണം നടക്കുന്നത്.
നേരത്തെ എൻഫോഴ്‌സ്‌മെന്റ് രാധാകൃഷ്ണന്റെ വീട്ടിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. 2004-2008 കാലയളവിൽ സമ്പാദിച്ച സ്വത്തുകളാണ് കണ്ടുകെട്ടിയത്. ഈ കാലയളവിലാണ് മലബാർ സിമന്റിൽ ഏറ്റവും വലിയ അഴിമതി നടന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായത്.സംസ്ഥാനത്ത് ഏതു മുന്നണി ഭരിച്ചാലും വ്യവസായ വകുപ്പിൽ രാധാകൃഷ്ണൻ പറയുന്ന എന്തു കാര്യവും നടക്കുമായിരുന്നു. അതുകൊണ്ട് തന്നെ മലബാർ സിമന്റ്‌സിൽ മസ്ദൂർ മുതൽ എഞ്ചിനിയർ വരെയുള്ള നിയമനാധികാരവും രാധാകൃഷ്ണനായി. മസ്ദൂർ നിയമനത്തിന് ഒരു ലക്ഷം വരെയും എഞ്ചിനിയർ നിയമനത്തിന് 15 ലക്ഷത്തിന് മുകളിലായിരുന്നു രാധാകൃഷ്ണന്റെ നിരക്ക്. ഈ പണം രാധാകൃഷ്ണന്റെ ഓഫീസിൽ കൊണ്ടു പോയി കൊടുക്കേണ്ട അവസ്ഥയുണ്ടായിരുന്നു. കമ്പനിയുടെ ഡയറക്ടർ ബോർഡിലുള്ള രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രതിനിധികൾക്ക് ഇതിന്റെ വിഹിതം ലഭിച്ചു വന്നിരുന്നു.
'മലബാർ സിമന്റ്‌സിലെ അഴിമതിയുമായി ബന്ധപ്പെട്ട് 2000ത്തിൽ സിഎജിയുടെ റിപ്പോർട്ട് തന്നെ വലിയ വിവാദമാകുകയും 2000 കോടിയോളം രൂപയുടെ സാമ്പത്തിക നഷ്ടം കമ്പനിക്ക് ഉണ്ടായതായി കണ്ടെത്തുകയും ചെയ്തു. ഇത് സിഎജി മാർക്ക് ചെയ്തപ്പോഴാണ് കമ്പനിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തറിഞ്ഞത്. അതെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ മാത്രം നാലു വിജിലൻസ് കേസുകൾ രജിസ്ട്രർ ചെയ്തുഈ നാലു കേസുകളിലും രാധാകൃഷ്ണനും മറ്റും പ്രതികളായിരുന്നു.
പ്രതികളായ ഇവർക്ക് രക്ഷപ്പെടണമെങ്കിൽ കേസിലെ പ്രധാന സാക്ഷിയായ ശശീന്ദ്രനെ അനുനയിപ്പിക്കണമായിരുന്നു. എന്നാൽ, ശശീന്ദ്രൻ അതിന് വഴങ്ങാതെ വന്നതോടായാണ് വിവാദ ആത്മഹത്യയിലേക്ക് കാര്യങ്ങൾ മാറിമറിഞ്ഞത്.ശശീന്ദ്രന്റെ മരണത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി രാധാകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.