- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എല്ലായിടങ്ങളിലും എത്തണമെന്നാണ് ആഗ്രഹം; കോവിഡിനു ശേഷം ആരോഗ്യപരമായ പ്രശ്നങ്ങളുണ്ട്; ആരോഗ്യം അനുവദിക്കുന്ന സ്ഥലങ്ങളിലെല്ലാം എത്തും; തെരഞ്ഞെടുപ്പിനെ കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടും; മത്സരിക്കാനില്ലെന്നും മുൻ കെപിസിസി അധ്യക്ഷൻ; വി എം സുധീരൻ മറുനാടനോട്
തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയിൽ നിലവിലുള്ള രാഷട്രീയ സമവാക്യങ്ങളെക്കുറിച്ച് വ്യക്തമായ നിലപാടുമായി വി എം.സുധീരൻ.
വിവാദങ്ങൾക്കില്ലാതെ എന്നാൽ ശക്തമായ അഭിപ്രായം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട് കെപിസിസി. മുൻപ്രസിഡന്റ്. ആരോഗ്യ പരമായ പ്രശ്നങ്ങളുണ്ടെങ്കിലും പാർട്ടിക്കുവേണ്ടി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാനാണ് സുധീരൻെ്റ തീരുമാനം. സുധീരൻ മറുനാടൻ മലയാളിയോട് നിലപാട് വ്യക്തമാക്കുന്നു.
മത്സരിക്കാൻ നേതാക്കളുടെ ഒരു പട തന്നെ രംഗത്തുണ്ട്. പക്ഷേ സുധീരൻ നില പാടു വ്യക്തമാക്കിയിട്ടില്ല ?
ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ല. അതിപ്പോൾ എടുത്ത തീരുമാനമല്ല, നേരത്തെ തന്നെ ഇതു സംബന്ധിച്ചുള്ള തീരുമാനം എടുത്തിരുന്നു. അതിനു മാറ്റമില്ല. മത്സരിക്കാൻ ഇല്ലെങ്കിലും പ്രചരണ രംഗത്തുണ്ടാവും. പാർട്ടിക്കു വേണ്ടി രംഗത്തിറങ്ങും
എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിനിങ്ങുമോ ?
എല്ലായിടങ്ങളിലും എത്തണമെന്നാണ് ആഗ്രഹം. പക്ഷേ കോവിഡിനു ശേഷം ആരോഗ്യപരമായ പ്രശ്നങ്ങളുണ്ട്. എല്ലായിടങ്ങളിലും എത്താൻ കഴിയുമെന്ന് തോന്നുന്നില്ല. ആരോഗ്യം അനുവദിക്കുന്ന സ്ഥലങ്ങളിലെല്ലാം എത്തും.
നിലവിലെ തെരഞ്ഞെടുപ്പിനെ എങ്ങനെ നോക്കി കാണുന്നു ?
കോൺഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളത്. വിജയം സുനിശ്ചിതമാണ്. ഒറ്റക്കെട്ടായി തന്നെ തെരഞ്ഞെടുപ്പിനെ നേരിടും.