ന്യൂയോർക്ക്: മുൻ കെപിസിസി പ്രസിഡന്റ് വി എം. സുധീരനു ന്യൂയോർക്കിലെ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ ഹൃദ്യമായ സ്വീകരണം നൽകി.ക്വീൻസിൽ ഡയാന ബാലന്റെ വസതിയിൽ നടന്ന സ്വീകരണ കൂട്ടായ്മയിൽ ഐഎൻഒസി ചെയർ ജോർജ് ഏബ്രഹാം, ജനറൽ സെക്രട്ടറി ഹർഭജൻ സിങ്, ഐഎൻഒസി കേരളാ ചെയർ തോമസ് ടി. ഉമ്മൻ, പ്രസിഡന്റ് ജയചന്ദ്രൻ രാമകൃഷ്ണൻ, ഐഎൻഒസി ട്രഷറാർ ജോസ് ജോർജ്, ന്യൂയോർക്ക് ട്രഷറാർ ബാലചന്ദ്ര പണിക്കർ, വനിതാ ഫോറം ചെയർ ലീല മാരേട്ട്, വി. എം. ചാക്കോ, സി.ജി. ജനാർദനൻ, തമിഴ്‌നാട് ചാപ്റ്റർ വൈസ് പ്രസിഡന്റ് കോശി ഉമ്മൻ, യുവജനവിഭാഗം ജെയ്സൺ, ജോർജ് ജോസഫ്, ജിൻസ്മോൻ സഖറിയ, ജനറൽ സെക്രട്ടറി ഈപ്പൻ ജോർജ്, വൈസ് പ്രസിഡന്റ് തോമസ് മാത്യു, ജോയിന്റ് ട്രഷറാർസജി തോമസ്, ഡയറക്ടർ ബോർഡ് അംഗം ജോർജ് കൊട്ടാരത്തിൽ,ബിജു ജോൺ, എസ്എൻ എ നേതാക്കളായ കെ.ജി. സഹൃദയൻ ,സന്തോഷ് ചെമ്പൻ, കെ .ജി .ജനാർദനൻ, സ്വർണകുമാർ മാധവൻ തുടങ്ങിയവർ പങ്കെടുത്തു.

സ്വീകരണത്തോടൊപ്പം നടത്തപ്പെട്ട സൗഹൃദ ചർച്ചയിൽ രാഷ്ട്രീയം പറയാൻ താൽപര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോൺഗ്രസ് പിന്നോക്കമാണെങ്കിലും ആ സ്ഥിതി തുടരുമെന്നു കരുതുന്നില്ലെന്നും സുധീരൻ അഭിപ്രായപ്പെട്ടു.