വിയന്ന: വിയന്ന മലയാളി അസോസിയേഷന്റെ (വി എംഎ) ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ഓണാഘോഷവും ഓഗസ്റ്റ് 27നു (ശനി) വിയന്നയിലെ 23-ാമത്തെ ജില്ലയിൽ നടക്കും.

വൈകുന്നേരം ആറിനു കലാ സാംസ്‌കാരിക പരിപാടിയിൽ ക്ലാസിക്കൽ നൃത്തം, സിനിമാറ്റിക് ഡാൻസ്, സ്‌കിറ്റ്, നാടകം തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായിരിക്കുമെന്നു പ്രസിഡന്റ് സോണി ചേന്നുംകര, സെക്രട്ടറി സുനീഷ് മുണ്ടിയാനിക്കൽ, ആർട്‌സ് ക്ലബ്ബ് സെക്രട്ടറി ഷാജൻ ഇല്ലിമൂട്ടിൽ എന്നിവർ അറിയിച്ചു.

പരിപാടികളുടെ വിജയത്തിനായി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.