ജിയോയെ വെല്ലാൻ കൂട്ടുകൂടാനൊരുങ്ങി ഐഡിയയും വൊഡാഫോണും; ആദിത്യ ബിർല ഗ്രൂപ്പുമായി ചർച്ച നടത്തുന്നുവെന്നു സ്ഥിരീകരിച്ചു വൊഡാഫോൺ; യാഥാർഥ്യമായാൽ പിറവി കൊള്ളുക രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള കമ്പനി
ന്യൂഡൽഹി: ജിയോക്കു പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ വിപ്ലവത്തിനു കളമൊരുക്കി ഐഡിയയും വൊഡാഫോണും. വമ്പൻ മാറ്റത്തിനു വഴിയൊരുക്കി ലയിക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടു മൊബൈൽ സേവനദാതാക്കൾ. ഇതിനായി ആദിത്യ ബിർളാ ഗ്രൂപ്പുമായി ചർച്ചകൾ നടന്നു വരികയാണെന്ന് വൊഡാഫോൺ ഗ്രൂപ്പ് സ്ഥിരീകരിച്ചു. ലയനം പ്രാബല്യത്തിലായാൽ ഉപയോക്താക്കളുടെ എണ്ണം 39 കോടിയോളമാകും. നിലവിൽ രാജ്യത്ത് ഏറ്റവുമധികം ഉപയോക്താക്കളുള്ളത് എയർടെല്ലിനാണ്. 27 കോടിയാണ് എയർടെൽ ഉപയോക്താക്കളുടെ എണ്ണം. ലയനം പൂർത്തിയാകുന്നതോടെ ഇതു മറികടന്നു രാജ്യത്ത് ഒന്നാമത്തെ മൊബൈൽ സേവനദാതാവാകാൻ പുതിയ കമ്പനിക്കു കഴിയും. ലയന വാർത്ത പുറത്തുവന്നതോടെ ഐഡിയയുടെ ഓഹരി വില 27 ശതമാനം കുതിച്ച് 100 രൂപയായി. ആറ് മാസമായി രാജ്യത്ത് സൗജന്യ സേവനം ലഭ്യമാക്കി ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻവർധന നേടിയ റിലയൻസ് ജിയോയ്ക്ക് ഈ ലയനം വെല്ലുവിളിയാകും. നിലവിൽ ജിയോക്ക് 7.2കോടി വരിക്കാരാണുള്ളത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം സേവനദാതാക്കളായ എയർടെല്ലിനും ഈ ലയനം തിരിച്ചടിയാക
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: ജിയോക്കു പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ വിപ്ലവത്തിനു കളമൊരുക്കി ഐഡിയയും വൊഡാഫോണും. വമ്പൻ മാറ്റത്തിനു വഴിയൊരുക്കി ലയിക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടു മൊബൈൽ സേവനദാതാക്കൾ.
ഇതിനായി ആദിത്യ ബിർളാ ഗ്രൂപ്പുമായി ചർച്ചകൾ നടന്നു വരികയാണെന്ന് വൊഡാഫോൺ ഗ്രൂപ്പ് സ്ഥിരീകരിച്ചു. ലയനം പ്രാബല്യത്തിലായാൽ ഉപയോക്താക്കളുടെ എണ്ണം 39 കോടിയോളമാകും. നിലവിൽ രാജ്യത്ത് ഏറ്റവുമധികം ഉപയോക്താക്കളുള്ളത് എയർടെല്ലിനാണ്. 27 കോടിയാണ് എയർടെൽ ഉപയോക്താക്കളുടെ എണ്ണം. ലയനം പൂർത്തിയാകുന്നതോടെ ഇതു മറികടന്നു രാജ്യത്ത് ഒന്നാമത്തെ മൊബൈൽ സേവനദാതാവാകാൻ പുതിയ കമ്പനിക്കു കഴിയും.
ലയന വാർത്ത പുറത്തുവന്നതോടെ ഐഡിയയുടെ ഓഹരി വില 27 ശതമാനം കുതിച്ച് 100 രൂപയായി. ആറ് മാസമായി രാജ്യത്ത് സൗജന്യ സേവനം ലഭ്യമാക്കി ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻവർധന നേടിയ റിലയൻസ് ജിയോയ്ക്ക് ഈ ലയനം വെല്ലുവിളിയാകും. നിലവിൽ ജിയോക്ക് 7.2കോടി വരിക്കാരാണുള്ളത്.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം സേവനദാതാക്കളായ എയർടെല്ലിനും ഈ ലയനം തിരിച്ചടിയാകും. നിലവിൽ 24 ശതമാനം വിപണി വിഹിതത്തോടെ എയർടെലാണ് രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ കമ്പനി. 19 ശതമാനം വിപണി വിഹിതമുള്ള വൊഡാഫോണും 17 ശതമാനം വിപണി വിഹിതമുള്ള ഐഡിയയും ലയിക്കുന്നതോടെ പുതിയ കൂട്ടുകെട്ടായിരിക്കും വിപണിവിഹിതത്തിലും രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ സേവനദാതാക്കൾ.
1.74 ലക്ഷം കോടി രൂപ മൂല്യം വരുന്ന ഇന്ത്യൻ ടെലികോം വിപണിയിൽ, സൗജന്യ ഓഫറുകളുമായി പ്രവർത്തനം തുടങ്ങിയ റിലയൻസ് ജിയോയിലേക്ക് ഉപഭോക്താക്കാൾ മാറിയതോടെ മറ്റ് മൊബൈൽ ഫോൺ സേവനദാതാക്കളെല്ലാം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഒറ്റക്ക് പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകാനാകില്ലെന്നുറപ്പായതോടെയാണ് വൊഡാഫോൺ ലയനത്തിന് ഒരുങ്ങാൻ തീരുമാനിച്ചത്.