സത്രധാരണത്തിന്റെ പേരിൽ എന്നും വാർത്തകളിൽ നിറയുന്ന ശ്രീദേവിയുടെ മകൾ ജാൻവീ വീണ്ടും ഗ്ലാമർ വേഷത്തിന്റെ പേരിൽ ശ്രദ്ധ നേടുകയാണ്. അടുത്തിടെ നടന്ന വോഗ് അവാർഡ് നൈറ്റിൽ ആണ് ഗ്ലാമർ വസ്ത്രത്തിൽ താരപുത്രി തിളങ്ങി നിന്നത്. ഗോൾഡൻ കളറിലുള്ള വേഷത്തിൽ അതീവസുന്ദരിയായിട്ടാണ് ജാൻവി കപൂർ അവാർഡ് ചടങ്ങിനെത്തിയത്.

എന്നാൽ ശരീര ഭാഗങ്ങൾ പുറത്തുകാണിക്കുന്ന വസ്ത്രം ധരിച്ചതിന് ചില ആരാധകർ വിമർശനവുമായി രംഗത്തും എത്തി.വോഗ് വുമൻ ഓഫ് ദ് ഇയർ അവാർഡ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ജാൻവി. പീകോക്ക് ഗൗണിൽ അതിസുന്ദരിയായിരുന്നു ജാൻവി.

അവാർഡ് നൈറ്റിൽ ജാൻവി കപൂറിന്റെ ആദ്യ സിനിമയിലെ നായകൻ ഇഷാനും എത്തിയിരുന്നു. ധടക് എന്ന സിനിമയിലായിരുന്നു ഇരുവരും ആദ്യമായി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.