- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാർത്ഥന ഇന്ന്
പോർട്ട്‌ലീഷ്: വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ എല്ലാ ആദ്യ ശനിയാഴ്ചകളിലും നടത്തിവരാറുള്ള ഉപവാസ പ്രാർത്ഥന ഇന്ന് പോർട്ട്‌ലീഷിനടുത്ത് ഹീത്തിലുള്ള അസംപ്ഷൻ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.എട്ട് നോമ്പാചരണത്തോടൊപ്പം കുട്ടികളുടെ ധ്യാനത്തിൽ പങ്കെടുത്തവർക്കായ് പ്രത്യേക പ്രാർത്ഥനയും വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയ
പോർട്ട്‌ലീഷ്: വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ എല്ലാ ആദ്യ ശനിയാഴ്ചകളിലും നടത്തിവരാറുള്ള ഉപവാസ പ്രാർത്ഥന ഇന്ന് പോർട്ട്‌ലീഷിനടുത്ത് ഹീത്തിലുള്ള അസംപ്ഷൻ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.
എട്ട് നോമ്പാചരണത്തോടൊപ്പം കുട്ടികളുടെ ധ്യാനത്തിൽ പങ്കെടുത്തവർക്കായ് പ്രത്യേക പ്രാർത്ഥനയും വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. രാവിലെ 10.30 മുതൽ വൈകീട്ട് 4.30 വരെ നടത്തുന്ന ശുശ്രൂഷകൾക്ക് റവ. ഫാ. ജോർജ്ജ് OSB, റവ. ഫാ. ടോമി പാറടിയിൽ നേതൃത്വം നൽകുന്നതാണ്
നമ്മുടെ കുടുംബങ്ങൾ പ്രാർത്ഥനയിൽ വളരുന്നതിനും കർത്താവിന് ശുശ്രുഷ ചെയ്യുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും അയർലന്റിലെ എല്ലാ വിശ്വാസികളേയും പ്രായഭേദമന്യേ
സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ഇതേ ദിവസം ഉപവാസ പ്രാർത്ഥനക്കായി എത്തുന്ന എല്ലാ കുട്ടികൾക്ക് പ്രത്യേക ധ്യാനവും, ആവശ്യമുള്ളവർക്ക് കൗൺസി ലിങ്ങിനും കുമ്പസാരത്തിനും സൗകര്യവും ഒരുക്കിയിരിക്കുന്നു.