- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോയ്‌സ് ഓഫ് പീസ്: ഉപവാസ പ്രാർത്ഥന പോർട്ട്‌ലീഷിനടുത്തുള്ള ഹീത്ത് ദേവാലയത്തിൽ നാലിന്
ഹീത്ത്: വോയ്‌സ് ഓഫ് പീസ് മിനിസ്ട്രി നേതൃത്വം നൽകുന്ന ഉപവാസ പ്രാർത്ഥനയും വചന ശുശ്രൂഷയും നാലിന് ശനിയാഴ്ച രാവിലെ 10.30മുതൽ വൈകുന്നേരം 4.30വരെ പോർട്ട്‌ലീഷിനടുത്തുള്ള ഹീത്ത് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ ആദ്യ ശനിയാഴ്ചയും മാതാപിതാക്കൾക്കും കുട്ടികൾക്കുമായി വചനശുശ്രൂഷയും രോഗശാന്തി പ്രാർത്ഥനയും ഉണ്ടായിരിക്കും. ഈ ആഴ്ചയിലെ ശുശ്
ഹീത്ത്: വോയ്‌സ് ഓഫ് പീസ് മിനിസ്ട്രി നേതൃത്വം നൽകുന്ന ഉപവാസ പ്രാർത്ഥനയും വചന ശുശ്രൂഷയും നാലിന് ശനിയാഴ്ച രാവിലെ 10.30മുതൽ വൈകുന്നേരം 4.30വരെ പോർട്ട്‌ലീഷിനടുത്തുള്ള ഹീത്ത് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ ആദ്യ ശനിയാഴ്ചയും മാതാപിതാക്കൾക്കും കുട്ടികൾക്കുമായി വചനശുശ്രൂഷയും രോഗശാന്തി പ്രാർത്ഥനയും ഉണ്ടായിരിക്കും. ഈ ആഴ്ചയിലെ ശുശ്രൂഷകൾക്ക്, Fr.George Augustine (OSB), Fr.Martin എന്നീ വൈദികരുടെ നേതൃത്വം ഉണ്ടായിരിക്കും. കുമ്പസാരത്തിനുള്ള സൗകര്യവും, മുതിർന്നവർക്കായി കൗൺസിലിംഗും ഒരുക്കിയിരിക്കുന്നു. പ്രാർത്ഥന ദൈവിക സമ്പർക്കത്തിന് അനിവാര്യവും ദൈവാരാധന ഏത് രോഗത്തേയും സൗഖ്യമാക്കുകയും ചെയ്യും.
രാവിലെ 10.45 ന് ജപമാലയോടെ ആരംഭിക്കുന്ന പ്രാർത്ഥനയിൽ ഗാനശുശ്രൂഷ, ദിവ്യബലി, ആരാധന, ബന്ധന പ്രാർത്ഥന, നിത്യസഹായ മാതാവിന്റെ നൊവേന, രോഗശാന്തി ശുശ്രൂഷ, വചന ശുശ്രൂഷ, സ്തുതിപ്പ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. കുടുംബത്തോടെ പ്രാർത്ഥനയിൽ വളരുന്നതിനും കർത്താവിന് ശുശ്രൂഷ ചെയ്യുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും അയർലണ്ടിലെ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക്:
സിൽജു: 0863408825, 0879458915,
മോനച്ചൻ: 0877553271,
പ്രതീബ്: 0873159728,
ജ്യോതിഷ്: 0871384122