മനാമ: ബഹ്‌റിനിൽ താമസിക്കുന്ന പാലക്കാട്ടുകാരുടെ കുടുംബ സൗഹൃദ കൂട്ടായ്മ വോയ്‌സ് ഓഫ് പാലക്കാടിന്റെ ഓണാഘോഷം ആറിന് നടത്തും. മൈൻഡ് സ്റ്റോം മീഡിയയുമായി ചേർന്ന് പൊന്നോണം 2017 എന്ന പേരിലുള്ള ഓണാഘോഷത്തിൽ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് നേടി പി യു ചിത്ര മുഖ്യാതിഥി ആയിരിക്കും.


ആറിന് രാവിലെ ഒമ്പതിന് ഇസാ ടൗണിലുള്ള ഇന്ത്യൻ സ്‌കൂൾ ജാഷന്മാൾ ഓഡിറ്റോറിയത്തിൽ മാസ്റ്റർ ജയ ഗോപാലിന്റെ നേതൃത്വത്തിൽ വാദ്യമേളത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. വിവിധ കലാപരിപാടികളും പാചക വിദഗ്ധൻ കരിമ്പുഴ മാണിയുടെ നേതൃത്വത്തിൽ തയാറാക്കുന്ന ഇരുപത്തഞ്ചിൽ പരം വിഭവങ്ങളുടെ ഓണസദ്യയും ഉണ്ടായിരിക്കും.