പോർട്ട്  ലീഷ് : 2015 സ്‌നേഹത്തിന്റെയും സമാധാനത്തിന്റേയും ഐശ്വര്യത്തിന്റെയും പുതുവത്സരം ഉപവാസ പ്രാർത്ഥനയോടെ ആരംഭിക്കുന്നു. പ്രാർത്ഥന ദൈവിക സമ്പർക്കത്തിന് അനിവാര്യമാണ്; ദൈവിക ആരാധന ഏത് രോഗത്തേയും സൗഖ്യമാക്കുകയും ചെയ്യും .വോയ്‌സ് ഓഫ് പീസ് നേതൃത്വം നല്കുന്ന ഉപവാസ പ്രാർത്ഥന ശനിയാഴ്‌ച്ച പോർട്ട്  ലീഷിനടുത്തുള്ള ഹീത്ത് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ എല്ലാ ആദ്യ ശനിയാഴ്ചകളിലുമാണ് ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നത്.

ശനിയാഴ്‌ച്ച് ഉപവാസ പ്രാർത്ഥനയ്ക്കായി എത്തുന്ന കുട്ടികൾക്കായി പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്. മുതിർന്നവർക്കായി കൗൺസിലിംഗും ഒരുക്കിയിരിക്കുന്നു. രാവിലെ 11 മുതൽ വൈകിട്ട് അഞ്ചു വരെയാണ് പ്രാർത്ഥന. ശുശ്രൂഷകൾക്ക് ഫാ. ജോർജ് അഗസ്റ്റ്യൻ, ആൻഡ് ടീം നേതൃത്വം നല്കുകന്നതാണ്.

പ്രാർത്ഥനയിൽ പങ്കുചേരാൻ അയർലൻഡിലെ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. രാവിലെ 11 മണിക്ക് ഗാനശുശ്രൂഷയോടെ ആരംഭിക്കുന്ന പ്രാർത്ഥനയിൽ ജപമാല, ദിവ്യബലി, ആരാധന, ബന്ധനപ്രാർത്ഥന, രോഗശാന്തി ശുശ്രൂഷ, വചന ശുശ്രൂഷ, സ്തുതിപ്പ് നിത്യസഹായ മാതാവിനോടുള്ള നൊവേന എന്നിവ ഉണ്ടായിരിക്കുന്നതാണ്.  കൂടുതൽ വിവരങ്ങൾക്ക്  :
 ജോമോൻ : 087 919 1532,  089 446 1284
 സിൽജു  : 086 340 8825,  087 945 8915
 മോനച്ചൻ : 089 412 7328,  087 755 3271

(1)    If travelling from Dublin to Health Church, Portlaoise - Leave motorway M7 @ junction 16, then at the round about the 1st exit (Heath) and drive 3.5 km (straight only).

(2)    If travelling from Limerick leave motorway M7 @ junction 16, then at the round about take the 4th exit and in the next round about take the 1st exit to Heath and drive 3.5 km (straight only) .