- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോയ്‌സ് ഓഫ് പീസ്: ഉപവാസ പ്രാർത്ഥന ഹീത്ത് ദേവാലയത്തിൽ ശനിയാഴ്ച
ഡബ്ലിൻ: വോയ്‌സ് ഓഫ് പീസ് നേതൃത്വം നൽകുന്ന ഉപവാസ പ്രാർത്ഥന ശനിയാഴ്ച 11 മണിക്ക് പോർട്ട്‌ലീഷിനടുത്തുള്ള ഹീത്ത് ദേവാലയത്തിൽ നടക്കും. എല്ലാ മാസത്തിലേയും ആദ്യ ശനിയാഴ്ചകളിലാണ് ഉപവാസ പ്രാർത്ഥന. നവംബർ ഒന്ന് ശനിയാഴ്‌ച്ച ഉപവാസ പ്രാർത്ഥനയ്ക്കായി എത്തുന്ന കുട്ടികൾക്കായി പ്രത്യേക ധ്യാനവും മുതിർന്നവർക്കായി കൗൺസിലിംഗും ഉണ്ടായിരിക്കുന്നതാണ
ഡബ്ലിൻ: വോയ്‌സ് ഓഫ് പീസ് നേതൃത്വം നൽകുന്ന ഉപവാസ പ്രാർത്ഥന ശനിയാഴ്ച 11 മണിക്ക് പോർട്ട്‌ലീഷിനടുത്തുള്ള ഹീത്ത് ദേവാലയത്തിൽ നടക്കും. എല്ലാ മാസത്തിലേയും ആദ്യ ശനിയാഴ്ചകളിലാണ് ഉപവാസ പ്രാർത്ഥന. നവംബർ ഒന്ന് ശനിയാഴ്‌ച്ച ഉപവാസ പ്രാർത്ഥനയ്ക്കായി എത്തുന്ന കുട്ടികൾക്കായി പ്രത്യേക ധ്യാനവും മുതിർന്നവർക്കായി കൗൺസിലിംഗും ഉണ്ടായിരിക്കുന്നതാണ്.
രാവിലെ 11 മുതൽ വൈകിട്ട് അഞ്ചു വരെയാണ് പ്രാർത്ഥന. ശുശ്രൂഷകൾക്ക് ഫാ. ജോർജ് അഗസ്റ്റ്യൻ, ഫാ.ടോമി, ആൻഡ് ടീം നേതൃത്വം നൽകും. പ്രാർത്ഥനയിൽ പങ്കുചേരാൻ അയർലൻഡിലെ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
രാവിലെ 11 മണിക്ക് ഗാനശുശ്രൂഷയോടെ ആരംഭിക്കുന്ന പ്രാർത്ഥനയിൽ ജപമാല, ദിവ്യബലി, ആരാധന, ബന്ധനപ്രാർത്ഥന, രോഗശാന്തി ശുശ്രൂഷ, വചന ശുശ്രൂഷ, സ്തുതിപ്പ് നിത്യസഹായ മാതാവിനോടുള്ള നൊവേന എന്നിവ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : റവ.ഫാ. ജോർജ് അഗസ്റ്റിൻ : 087 366 4626
ജോമോൻ : 087 919 1532, 089 446 1284
സിൽജു : 086 340 8825, 087 945 8915
മോനച്ചൻ : 089 412 7328, 087 755 3271