- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രദർ സാബു ആറുതൊട്ടിയിൽ നയിക്കുന്ന നാല് ദിവസത്തെ റസിഡൻഷ്യൽ ധ്യാനം ഡിസംബർ പത്തു മുതൽ
വിക്ലോ: വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ വിക്ലോയിലുള്ള ഒവോക്ക മാനറിൽ വച്ച് മുതിർന്നവർക്കായുള്ള നാലു ദിവസത്തെ റസിഡൻഷ്യൽ ധ്യാനം ഡിസംബർ 10,11,12,13 തിയതികളിൽ നടത്തും. വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ഡയറക്ടർ റവ. ഫാ. ജോർജ്ജ് അഗസ്റ്റിൻ (OSB) യും, പ്രസിദ്ധ ധ്യാന ഗുരുവും സുവിശേഷ പ്രഘോഷകനും, കിങ് ജീസ്സസ് മിനിസ്റ്ററിയുടെ ഡയറക്ടറുമായ ബ്
വിക്ലോ: വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ വിക്ലോയിലുള്ള ഒവോക്ക മാനറിൽ വച്ച് മുതിർന്നവർക്കായുള്ള നാലു ദിവസത്തെ റസിഡൻഷ്യൽ ധ്യാനം ഡിസംബർ 10,11,12,13 തിയതികളിൽ നടത്തും. വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ഡയറക്ടർ റവ. ഫാ. ജോർജ്ജ് അഗസ്റ്റിൻ (OSB) യും, പ്രസിദ്ധ ധ്യാന ഗുരുവും സുവിശേഷ പ്രഘോഷകനും, കിങ് ജീസ്സസ് മിനിസ്റ്ററിയുടെ ഡയറക്ടറുമായ ബ്രദർ സാബു ആറുതൊട്ടിയിലും, വോയ്‌സ് ഓഫ് പീസ് മിനിസ്റ്റിറിയിലെ അംഗങ്ങളും ചേർന്ന് നയിക്കുന്ന ധ്യാനത്തിന്റെ രജിസട്രേഷൻ ആരംഭിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 130 പേർക്ക് മാത്രമായിരിക്കും ധ്യാനത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.
ബ്രദർ സാബുവിന്റെ അയർലന്റിലെ മൂന്നാമത്തെ ധ്യാനമാണിത്. ശാലോം ടിവിയിലും, മരിയൻ ടിവിയിലുമുള്ള ''യേശു ആരിലും വലിയവൻ'' എന്ന ശുശ്രൂഷ വഴി പ്രശസ്തനാണദ്ദേഹം. ഈ ധ്യാനത്തിലെ ഗാനശുശ്രൂഷക്ക് VOPM MUSIC MINISTRY നേതൃത്വം നൽകുന്നതായിരിക്കും.
ഡിസംബർ 10 വ്യാഴാഴ്‌ച്ച വൈകീട്ട് 3 മണിക്ക് ആരംഭിക്കുന്ന പരിശുദ്ധാത്മഭിഷേക ധ്യാനം 13 ാം തിയതി ഞായാറാഴ്‌ച്ച വൈകീട്ട് 4 മണിക്ക് അവസാനിക്കും. ആവശ്യമുള്ളവർക്ക് സിസ്റ്റർ ഡിവോഷ്യയുടെ നേതൃത്വത്തിൽ സ്പിരിച്വൽ കൗൺസിലിങ്ങിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഒരാൾക്ക് നാല് ദിവസത്തെ താമസത്തിനും ഭക്ഷണത്തിനുമുള്ള ഫീസ് 175 യൂറോ. പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം.
വെബ്‌സൈറ്റ് വഴി മാത്രമായിരിക്കും രജിസട്രേഷൻ.
For registration, Please log on to www.voiceofpeaceministry.org
Venue OVOCA MANOR CASTLE MACADAM AVOCA, COUNTY WICKLOW.
More detials : Anish : 0879726281, Silju : 0863408825, Monachan : 0877553271, Sabu : 0871687778.