പോർട്ട്‌ലീഷ് :വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി കാസിൽ ടൗൺ പാസ്റ്റ്‌റൽ സെന്ററിൽ നടത്തപ്പെട്ട ത്രിദിന റസിഡൻഷ്യൽ ധ്യാനത്തിന് സമാപനമായി.

ഇംഗ്ലീഷിൽ നടത്തപ്പെട്ട ധ്യാനത്തിന് ഫാ.ജോർജ് അഗസ്റ്റ്യൻ ഓ എസ് ബി,സിസ്റ്റർ ഡിവോഷ്യ എന്നിവർ നേതൃത്വം നൽകി. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മലയാളികളും ഐറിഷ്‌കാരും ഉൾപ്പെടെ നിരവധി കുട്ടികൾ ധ്യാനത്തിൽ പങ്കെടുത്തു.

കിൽഡയർ രൂപതാ ബിഷപ്പ് ഡെന്നിസ് നൽട്ടി ധ്യാനത്തിൽ പങ്കെടുത്ത് വിശുദ്ധബലിയർപ്പിക്കുകയും കുട്ടികൾക്ക് വചനസന്ദേശം നൽകുകയും ചെയ്തു.