- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഗ്‌നി പർവതത്തിൽ നിന്നുള്ള പുകനിറഞ്ഞു; ബാലി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു: ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ കുടുങ്ങി
ബാലി: അഗ്‌നി പർവതത്തിൽ നിന്നുള്ള പുകനിറഞ്ഞതോടെ ഇന്തോനേഷ്യൻ ദ്വീപായ ബാലിയിലെ അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടി. വിനോദ സഞ്ചാരികളുടെ കേന്ദ്രമായ ബാലിയിലെ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു പൂട്ടിയതോടെ ആയിരക്കണക്കിന് ടൂറിസ്റ്റുകൾ കുടുങ്ങിവിമാനത്താവളം അടച്ചതോടെ 196 അന്താരാഷ്ട്ര സർവീസുകളടക്കം 445 വിമാന സർവീസുകളെയാണ് ബാധിച്ചിരിക്കുന്നത്. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ബാലിയിൽ വിമാനത്താവളം അടച്ചതോടെ ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് കുടുങ്ങിപ്പോയത്..സിംഗപ്പൂർ എയർലൈൻസ്, ശ്രീവിജയ, ഗരുഡ ഇന്തോനേഷ്യ, ടൈഗർ എയർ, മലേഷ്യൻ എയർലൈൻസ്, ജെറ്റ്സ്റ്റാർ എന്നീ വിമാനകമ്പനികൾ ബാലിയിലേക്കുള്ള സർവീസുകൾ റദ്ദാക്കി. അതേ സമയം ബാലിയിലേക്ക് വരുന്ന വിമാനങ്ങൾക്കായി സമീപ പ്രവിശ്യകളിൽ ഉൾപ്പടെ അഞ്ച് താത്കാലിക വിമാനത്താവളങ്ങൾ തുറന്നിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ബാലിയിലെ മൗണ്ട് അഗുങ് അഗ്‌നിപർവതമാണ് പുകയുന്നത്. ഇതിന്റെ പത്തുകിലോമീറ്ററോളം ചുറ്റളവിലുള്ളവരോട് മാറി ത്താമസിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അഗ്‌നി പർവ്വതത്തിൽ നിന്ന
ബാലി: അഗ്‌നി പർവതത്തിൽ നിന്നുള്ള പുകനിറഞ്ഞതോടെ ഇന്തോനേഷ്യൻ ദ്വീപായ ബാലിയിലെ അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടി. വിനോദ സഞ്ചാരികളുടെ കേന്ദ്രമായ ബാലിയിലെ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു പൂട്ടിയതോടെ ആയിരക്കണക്കിന് ടൂറിസ്റ്റുകൾ കുടുങ്ങിവിമാനത്താവളം അടച്ചതോടെ 196 അന്താരാഷ്ട്ര സർവീസുകളടക്കം 445 വിമാന സർവീസുകളെയാണ് ബാധിച്ചിരിക്കുന്നത്.
വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ബാലിയിൽ വിമാനത്താവളം അടച്ചതോടെ ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് കുടുങ്ങിപ്പോയത്..
സിംഗപ്പൂർ എയർലൈൻസ്, ശ്രീവിജയ, ഗരുഡ ഇന്തോനേഷ്യ, ടൈഗർ എയർ, മലേഷ്യൻ എയർലൈൻസ്, ജെറ്റ്സ്റ്റാർ എന്നീ വിമാനകമ്പനികൾ ബാലിയിലേക്കുള്ള സർവീസുകൾ റദ്ദാക്കി.
അതേ സമയം ബാലിയിലേക്ക് വരുന്ന വിമാനങ്ങൾക്കായി സമീപ പ്രവിശ്യകളിൽ ഉൾപ്പടെ അഞ്ച് താത്കാലിക വിമാനത്താവളങ്ങൾ തുറന്നിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ബാലിയിലെ മൗണ്ട് അഗുങ് അഗ്‌നിപർവതമാണ് പുകയുന്നത്.
ഇതിന്റെ പത്തുകിലോമീറ്ററോളം ചുറ്റളവിലുള്ളവരോട് മാറി ത്താമസിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അഗ്‌നി പർവ്വതത്തിൽ നിന്നുള്ള പുക നിറഞ്ഞതോടെയാണ് വിമാനത്താവളം അടച്ചത്.