- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുക പുറന്തള്ളലുമായി ബന്ധപ്പെട്ട വിവാദം: ഇന്ത്യൻ വിപണിയിൽ നിന്നു 1.9 ലക്ഷം കാറുകൾ പിൻവലിക്കാൻ ഫോക്സ്വാഗൻ തീരുമാനം
കൊൽക്കത്ത: ഇന്ത്യൻ വിപണിയിൽ നിന്ന് ഫോക്സ്വാഗൺ 1.9 ലക്ഷം കാറുകൾ പിൻവലിക്കുന്നു. പുക പുറന്തള്ളലുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് തീരുമാനം. അടുത്തമാസം മുതലാണ് കാറുകൾ തൽക്കാലത്തേക്ക് പിൻവലിക്കുക. എമിഷൻ സോഫ്റ്റ്വെയർ വികസിപ്പിക്കാനാണ് പിൻവലിക്കുന്നതെന്നാണ് വിശദീകരണം. അമേരിക്കയിലേത് പോലെ ഇന്ത്യയിൽ എമിഷൻ ചട്ടങ്ങൾ ലംഘിച്ചതിന് തങ്ങൾ നടപടിയൊന്നും നേരിടുന്നില്ലെന്നും ഫോക്സ്വാഗൺ അറിയിച്ചു. 10 മാസത്തോളം ഈ നില തുടരുമെന്ന് ഫോക്സ്വാഗൺ ഇന്ത്യ മാർക്കറ്റിങ് തലവൻ കമൽ ബസു വ്യക്തമാക്കി. അമേരിക്കയിൽ എമിഷൻ വിവാദം ഉയർന്നപ്പോൾ ഫോക്സ്വാഗൺ കാറുകളുടെ വിൽപ്പന ഇന്ത്യയിലും കാര്യമായി കുറഞ്ഞിരുന്നു. അതേസമയം അടുത്തവർഷം ടിഗ്വാൻ എന്ന പേരിൽ എസ്.യു.വി പുറത്തിറക്കുന്നുണ്ട്. പസാറ്റ് വീണ്ടും വിപണിയിലെത്തിക്കും.
കൊൽക്കത്ത: ഇന്ത്യൻ വിപണിയിൽ നിന്ന് ഫോക്സ്വാഗൺ 1.9 ലക്ഷം കാറുകൾ പിൻവലിക്കുന്നു. പുക പുറന്തള്ളലുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് തീരുമാനം.
അടുത്തമാസം മുതലാണ് കാറുകൾ തൽക്കാലത്തേക്ക് പിൻവലിക്കുക. എമിഷൻ സോഫ്റ്റ്വെയർ വികസിപ്പിക്കാനാണ് പിൻവലിക്കുന്നതെന്നാണ് വിശദീകരണം.
അമേരിക്കയിലേത് പോലെ ഇന്ത്യയിൽ എമിഷൻ ചട്ടങ്ങൾ ലംഘിച്ചതിന് തങ്ങൾ നടപടിയൊന്നും നേരിടുന്നില്ലെന്നും ഫോക്സ്വാഗൺ അറിയിച്ചു. 10 മാസത്തോളം ഈ നില തുടരുമെന്ന് ഫോക്സ്വാഗൺ ഇന്ത്യ മാർക്കറ്റിങ് തലവൻ കമൽ ബസു വ്യക്തമാക്കി. അമേരിക്കയിൽ എമിഷൻ വിവാദം ഉയർന്നപ്പോൾ ഫോക്സ്വാഗൺ കാറുകളുടെ വിൽപ്പന ഇന്ത്യയിലും കാര്യമായി കുറഞ്ഞിരുന്നു. അതേസമയം അടുത്തവർഷം ടിഗ്വാൻ എന്ന പേരിൽ എസ്.യു.വി പുറത്തിറക്കുന്നുണ്ട്. പസാറ്റ് വീണ്ടും വിപണിയിലെത്തിക്കും.
Next Story