ദമ്മാം: ഒരാഴ്ച നീണ്ടു നിന്ന കേരള ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 16-ാംമത് വോളിബോൾ ടൂർണ്ണമെന്റിന് വർണ്ണാഭമായ വിരാമം. ആവേശം നിറഞ്ഞു നിന്ന ഫൈനലിൽ സ്റ്റാർ റിയാദ്, അൽ-ആദ് ജുബൈലിനെ 3-2 ന് പരാജയപ്പെടുത്തി ബാബു രാജ് മെമോറിയൽ ആൻഡ് അബ്ദുൽ കരീം ഹോൾഡിങ് കമ്പനി വിന്നേഴ്‌സ് ട്രോഫി 2016 കരസ്ഥമാക്കി.

പ്രസിഡന്റ് പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മാനദാന ചടങ്ങിന് കൺവീനർ ശങ്കരനുണ്ണി സ്വാഗതം പറഞ്ഞു. പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്ടർ ജോർജ്ജ് വർഗ്ഗീസ് ആയിരുന്നു ചടങ്ങിന്റെ മുഖ്യാതിഥി. വിന്നേഴ്‌സ് ട്രോഫിയും ക്യാഷ് അവാർഡും അബ്ദുൽ കരീം ഹോൾഡിങ് കമ്പനി ഓഫീസ് മാനേജർ മുഹമ്മദ് ഗദ്ദാം വിതരണം ചെയ്തു. റണ്ണേഴ്‌സ് അപ്പിനുള്ള ക്യാഷ് അവാർഡും ട്രോഫിയും ജോർജ്ജ് വർഗ്ഗീസ്
വിതരണം ചെയ്തു.

ടൂർണ്ണമെന്റിലെ മികച്ച സെറ്ററായി നായിഫ്(സ്റ്റാർ) നേയും മികച്ച അറ്റാക്കറായി റിച്ചാർഡ് (സ്റ്റാർ ) തെരഞ്ഞെടുത്തു. മികച്ച ലിബറോ അൽ-ആദിന്റെ അർഷാദ് ആയിരുന്നു. ഫൈനലിലെ മികച്ച കളിക്കാരനായി സ്റ്റാറിന്റെ ഷംസുവിനെ തെരഞ്ഞെടുത്തു.

സെമി ഫൈനലുകളിലെ മികച്ച കളിക്കാർക്കുള്ള ട്രോഫികൾ അബു അഹമ്മദ് (അൽ-ആദ്), ഷംസു(സ്റ്റാർ) എന്നിവർക്കും നൽകി. കളിയു ടെ ഒന്നാം റഫ റി സക്കീർ ഹു സൈനും, റഫറി അൻഷാദും ആയിരുന്നു. കൂടാതെ നറുക്കെടു പ്പു വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം
ചെയ്തു. 16-ാം വോളിബോൾ ടൂർണ്ണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം അൽ സു ഹൈമി ഹോൾഡിഗ് കമ്പനി ജനറൽ മാനേജർ ഖാലിദ് ഇബ്രാഹിം അൽ മാദി നവംബർ 16 ന് നിർവ്വഹിച്ചിരുന്നു. സെക്രട്ടറി സു രേഷിന്റെ നന്ദിപ്രകാശനത്തോടെ ചടങ്ങിന് വിരാമമായി.