- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷെഫീൽഡിൽ തുടർച്ചയായി മൂന്നാം വർഷവും ഓൾ യൂക്കെ വോളി ബോൾ ടൂർണമെന്റ്
കഴിഞ്ഞ രണ്ട് വർഷമായ് ഷെഫീൽഡിൽ സംഘടിപ്പിക്കുന്ന ഓൾ യു കെ വോളിബോൾ ടൂർണ്ണമെന്റ് ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ഏറെ പ്രശംസ നേടിയ ടൂർണമെന്റാണ്. 2012 ൽ രൂപീകരിച്ച ഷെഫീൽഡ് സ്‌ട്രൈക്കേഴ്‌സ് വോളിബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ടായിരത്തി പതിനാറ് മുതൽ നടത്തിവരുന്ന ഈ ടൂർണമെന്റിൽ ഇതുവരെ ഓരോ വർഷവും പത്തിലേറെ പ്രമൂഖ ക്ലബ്ബ്കളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. നമ്മുടെ നാടിന്റെ സ്‌നേഹവും, സൗഹൃദവും, സഹകരണവും, മാത്സര്യ വീര്യവും, ആവേശവും, വാശിയും ഒട്ടും ചോർന്നു പോകാതെ ഒരുക്കുന്ന ഈ ആവേശ പോരാട്ടത്തിൽ പങ്കെടുക്കുവാൻ വിദേശരാജ്യങ്ങളിൽ നിന്ന് വരെ വോളിബോൾ ക്ലബ്ബ്കൾ വരുന്നത് ടൂർണമെന്റിന്റെ ജനസമ്മിതി തന്നെയാണ്‌സൂചിപ്പിക്കുന്നത്. ഷെഫിൽഡ് ചിൽഡ്രൻ ഹോസ്പിറ്റൽ ചാരിറ്റിക്ക് വേണ്ടിയാണ് കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ഫണ്ട് ശേഖരിക്കുക എന്ന ലക് ഷ്യം കൂടിയുണ്ടായിരുന്നു ഈ വോളിബോൾ ടൂർണമെന്റിന്. മുൻവർഷങ്ങളിൽ നടത്തിയ ടൂർണമെന്റിലൂടെ ഏകദേശം£ 500 ഓളം പൗണ്ട് ചാരിറ്റിക്ക് വേണ്ടി സ്വരൂപിക്കുവാൻ സാധിച്ചു. ഇക്കുറി നടത്തുന്ന മൂന്നാമത്തെ വർഷത്
കഴിഞ്ഞ രണ്ട് വർഷമായ് ഷെഫീൽഡിൽ സംഘടിപ്പിക്കുന്ന ഓൾ യു കെ വോളിബോൾ ടൂർണ്ണമെന്റ് ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ഏറെ പ്രശംസ നേടിയ ടൂർണമെന്റാണ്. 2012 ൽ രൂപീകരിച്ച ഷെഫീൽഡ് സ്‌ട്രൈക്കേഴ്‌സ് വോളിബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ടായിരത്തി പതിനാറ് മുതൽ നടത്തിവരുന്ന ഈ ടൂർണമെന്റിൽ ഇതുവരെ ഓരോ വർഷവും പത്തിലേറെ പ്രമൂഖ ക്ലബ്ബ്കളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
നമ്മുടെ നാടിന്റെ സ്‌നേഹവും, സൗഹൃദവും, സഹകരണവും, മാത്സര്യ വീര്യവും, ആവേശവും, വാശിയും ഒട്ടും ചോർന്നു പോകാതെ ഒരുക്കുന്ന ഈ ആവേശ പോരാട്ടത്തിൽ പങ്കെടുക്കുവാൻ വിദേശരാജ്യങ്ങളിൽ നിന്ന് വരെ വോളിബോൾ ക്ലബ്ബ്കൾ വരുന്നത് ടൂർണമെന്റിന്റെ ജനസമ്മിതി തന്നെയാണ്‌സൂചിപ്പിക്കുന്നത്. ഷെഫിൽഡ് ചിൽഡ്രൻ ഹോസ്പിറ്റൽ ചാരിറ്റിക്ക് വേണ്ടിയാണ് കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ഫണ്ട് ശേഖരിക്കുക എന്ന ലക് ഷ്യം കൂടിയുണ്ടായിരുന്നു ഈ വോളിബോൾ ടൂർണമെന്റിന്.
മുൻവർഷങ്ങളിൽ നടത്തിയ ടൂർണമെന്റിലൂടെ ഏകദേശം£ 500 ഓളം പൗണ്ട് ചാരിറ്റിക്ക് വേണ്ടി സ്വരൂപിക്കുവാൻ സാധിച്ചു. ഇക്കുറി നടത്തുന്ന മൂന്നാമത്തെ വർഷത്തെ വോളിബോൾ ടൂർണ്ണമെന്റ് ഒക്ടോബർമാസം 20- ശനിയാഴ്ച ,ഷെഫീൽഡ് ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുകയാണ്. ഈ വർഷത്തെ ടൂർണമെന്റ് കേരളത്തിലെ വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിച്ച വർക്കു വേണ്ടിയുള്ള ധന ശേഖരാ ണാർത്ഥംആണ് നടത്തപ്പെടുന്നത്.
കഴിഞ്ഞ രണ്ടു വർഷങ്ങളീലെ വാശിയേറിയ ഫൈനൽ മത്സരത്തിൽ കേരള വോളിബോൾ ക്ലബ്ബ് ബർമിംങ്ഹാം വിജയികളായപ്പോൾ ലിവർപൂൾ ക്ലബ്ബ് റണ്ണർ അപ്പ് ആയി. 2016 ലെ ടൂർണമെറ്റിൽ മറുപടിയില്ലാത്ത മിന്നുന്ന സ്മാഷുകളിലൂടെയും ശക്തമായ പ്രതിരോധത്തിലൂടെയും ബർമിംങ്ഹാമിന്റെ മുഖ്യ വിജയശില്പിയായി മാറിയ ജയിംസ് ബെസ്റ്റ് ഒഫന്റായും കളം നിറഞ്ഞുകളിച്ച ലിവർപൂളിന്റെ വംശി ടർണ്ണമെന്റിലെ മികച്ച ഓൾറൗണ്ടറായും തിരഞ്ഞെടുക്കപ്പെട്ടു.
2017 ലെ ടൂർണമെന്റിൽ ബെസ്റ്റ് ഒഫന്റായി തെരഞ്ഞെടുക്കപ്പെട്ടത് ബർമിംങ്ഹാമിന്റെ പ്രജീഷും, ഓൾറൗണ്ടറായി തെരഞ്ഞെടുക്കപ്പെട്ടത് വിയെന്ന ടീംമിന്റെ ടെജോയും ആയ്യിരുന്നു.
ഈ വർഷത്തെമത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ട്രോഫിയും അലൈഡ് ഫിനാൻഷ്യൽ സർവീസസ് നല് കുന്ന ക്യാഷ് അവാർഡും, രണ്ടാം സ്ഥാനo നേടുന്ന ടീമിന് ട്രോഫിയും ക്യാഷ് അവാർഡും, ഏറ്റവും നല്ല കളിക്കാരനു വ്യക്തിഗത സമ്മാനവും കൂടാതെ ,സ്പിരിറ്റ് ഓഫ് ദി ഗെയിം ട്രോഫിയും നൽകുന്നതായിരിക്കും.
യു. കെ യിലെ പ്രമുഖ ടീമുകൾ ഇതിനോടകം തന്നെ പേരുകൾ നൽകി കഴിഞ്ഞു.സംഘാടകരായ ഷെഫീൽഡ് സ്‌റ്റ്രൈക്കേഴ്‌സ് വോളീബോൾ ക്ലബ്ബ് ഈ ടൂർണ്ണമെന്റിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്തു കൊളുന്നു