- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മാഗിന്റെ പ്രഥമ വോളി ബോൾ ടൂർണമെന്റ് വൻ വിജയം - ഹൂസ്റ്റൺ നൈറ്റ്സ് 'എ' ടീം ചാമ്പ്യന്മാർ
ഹൂസ്റ്റൺ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രഥമ വോളീബോൾ ടൂർണമെന്റിനു ആവേശോജ്ജ്വലമായ സമാപനം. ഉദ്വേഗം നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ തകർപ്പൻ സ്മാഷുകൾ കൊണ്ട് കാണികളുടെ നിറഞ്ഞ കൈയടികളേറ്റു വാങ്ങിയ 'ഹൂസ്റ്റൺ നൈട്‌സ് എ' ടീമിലെ ചുണക്കുട്ടന്മാർ ഡാളസിൽ നിന്നെത്തിയ 'തങ്കച്ചൻ' ടീമിനെ പരാജയപ്പെടുത്തി രാജേഷ് വർഗീസ് (ആർ.വി എസ് ഇൻഷുറൻസ്) സംഭാവന ചെയ്ത പ്രഥമ എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി.റജി കുര്യൻ സംഭാവന ചെയ്ത റണ്ണർ അപ്പിനുള്ള എവർ റോളിങ്ങ് ട്രോഫി 'ടീം തങ്കച്ചനും' (ഡാളസ്) കരസ്ഥമാക്കി. ടൂർണമെന്റ് ഗ്രാൻഡ് സ്‌പോൺസർ ഹെന്റി പോൾ ) ജേതാക്കളായ 'ഹൂസ്റ്റൺ നൈട്‌സ് എ' ടീം ക്യാപ്റ്റൻ സാജന് ട്രോഫി സമ്മാനിച്ചപ്പോൾ റജി കുര്യൻ റണ്ണുർ അപ്പിനുള്ള ട്രോഫി 'ടീം തങ്കച്ചൻ ' (ഡാളസ്) ക്യാപ്റ്റൻ നെൽസണ് സമ്മാനിച്ചു. ഇതോടൊപ്പം ടീമുകൾക്കും കളിക്കാർക്കും ക്യാഷ് പ്രൈസുകളും വ്യക്തിഗത ട്രോഫികളും നൽകി. ആധുനിക സൗകര്യങ്ങളോടെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തോടനുബന്ധിച്ചു നിർമ്മിച്ചിട്ടുള്ള ട്രിനിറ്റി സെന്ററി
ഹൂസ്റ്റൺ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രഥമ വോളീബോൾ ടൂർണമെന്റിനു ആവേശോജ്ജ്വലമായ സമാപനം.
ഉദ്വേഗം നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ തകർപ്പൻ സ്മാഷുകൾ കൊണ്ട് കാണികളുടെ നിറഞ്ഞ കൈയടികളേറ്റു വാങ്ങിയ 'ഹൂസ്റ്റൺ നൈട്‌സ് എ' ടീമിലെ ചുണക്കുട്ടന്മാർ ഡാളസിൽ നിന്നെത്തിയ 'തങ്കച്ചൻ' ടീമിനെ പരാജയപ്പെടുത്തി രാജേഷ് വർഗീസ് (ആർ.വി എസ് ഇൻഷുറൻസ്) സംഭാവന ചെയ്ത പ്രഥമ എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി.റജി കുര്യൻ സംഭാവന ചെയ്ത റണ്ണർ അപ്പിനുള്ള എവർ റോളിങ്ങ് ട്രോഫി 'ടീം തങ്കച്ചനും' (ഡാളസ്) കരസ്ഥമാക്കി.
ടൂർണമെന്റ് ഗ്രാൻഡ് സ്‌പോൺസർ ഹെന്റി പോൾ ) ജേതാക്കളായ 'ഹൂസ്റ്റൺ നൈട്‌സ് എ' ടീം ക്യാപ്റ്റൻ സാജന് ട്രോഫി സമ്മാനിച്ചപ്പോൾ റജി കുര്യൻ റണ്ണുർ അപ്പിനുള്ള ട്രോഫി 'ടീം തങ്കച്ചൻ ' (ഡാളസ്) ക്യാപ്റ്റൻ നെൽസണ് സമ്മാനിച്ചു.
ഇതോടൊപ്പം ടീമുകൾക്കും കളിക്കാർക്കും ക്യാഷ് പ്രൈസുകളും വ്യക്തിഗത ട്രോഫികളും നൽകി. ആധുനിക സൗകര്യങ്ങളോടെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തോടനുബന്ധിച്ചു നിർമ്മിച്ചിട്ടുള്ള ട്രിനിറ്റി സെന്ററിൽ കായിക പ്രേമികളെ കൊണ്ട് നിറഞ്ഞിരുന്നു.
ഹൂസ്റ്റൺ നൈട്‌സ് 'എ ' ടീം, ടീം തങ്കച്ചൻ (ഡാളസ്) എന്നീ ടീമുകളോടൊപ്പം ഹൂസ്റ്റണിലെ പ്രമുഖ വോളീബോൾ ടീമുകളായ ക്‌നാനായ ടീം, പെയർലാൻഡ് ബ്ലോക്ക്‌ബസ്റ്റെർസ്, ഹൂസ്റ്റൺ നൈട്‌സ് 'ബി', ഹൂസ്റ്റൺ ബ്രദർസ് ടീമുകൾ ഉൾപ്പടെ 6 ടീമുകളായിരുന്നു പ്രഥമ ടൂര്ണമെന്റിൽ മാറ്റുരച്ചത്.
മാഗിന്റെ പ്രസിഡണ്ട് ജോഷ്വാ ജോർജ്, സെക്രട്ടറി ബാബു മുല്ലശ്ശേരിൽ, ട്രഷറർ ഏബ്രഹാം തോമസ്,ജോ. ട്രഷറർ രാജൻ യോഹന്നാൻ, മുൻ പ്രസിഡന്റുമാരായ തോമസ് ചെറുകര, ജെയിംസ് ജോസഫ്, ഏബ്രഹാം ഈപ്പൻ, ബിൽഡിങ് കമ്മിറ്റി കൺവീനർ ഡോ.സാം ജോസഫ് തുടങ്ങിവയരുടെ സാന്നിധ്യവും ടൂർണമെന്റിനു മാറ്റുകൂട്ടി.
ഹൂസ്റ്റണിലെയും പരിസര പ്രദേശങ്ങളിലെയും കായിക പ്രേമികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ വർഷവും വോളിബോൾ, ബാസ്‌കറ്റ് ബോൾ, ക്രിക്കറ്റ് ടൂർണമെന്റുകൾ നടത്തിവരുന്നുണ്ടെന്നു മാഗ് സ്പോർട്സ് കൺവീനർ റജി കോട്ടയം പറഞ്ഞു. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് റജി കോട്ടയത്തിന്റെ നേതൃത്വത്തിൽ അലക്‌സ് പാപ്പച്ചൻ, തോമസ് ഇടിക്കുള തുടങ്ങിവർ പ്രവർത്തിച്ചു.