- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിയൻ പിള്ള രാജുവിന്റെ വാഹനശേഖരത്തിലേക്ക് പുതിയ അതിഥിയെത്തി; ഇത്തവണ നടനും കുടുംബവും സ്വന്തമാക്കിയത് ആഡംബരത്തിനൊപ്പം ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനം എന്ന് പേര് സ്വന്തമാക്കിയത് വോൾവോയുടെ എസ്യുവി എക്സ് സി 60
വാഹനങ്ങളോടുള്ള താത്പര്യത്തിൽ മണിയൻപിള്ള രാജുവും ഒട്ടും പിന്നിലല്ല. മിക്ക ആഡംബര വാഹനങ്ങളും ഇതിനോടകം തന്നെ നടന്റെ ശേഖരത്തിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും സുരക്ഷിത ആഡംബര കാർ സ്വന്തമാക്കിയിരിക്കുകയാണ് നടന്റെ കുടുംബം. വോൾവോയുടെ എസ്യുവി എക്സ് സി 60 ആണ് മണിയൻപിള്ള രാജു സ്വന്തമാക്കിയത്. കാർ ഓഫ് ദ ഇയറായി തിരഞ്ഞടുക്കപ്പെട്ട കാറാണ് വോൾവോ എക്സ് സി 60. വിപ്ലാഷ് പ്രൊട്ടക്ഷൻ സിസ്റ്റം, സൈഡ് ഇംപാക്റ്റ് പ്രൊട്ടക്ഷൻ സിസ്റ്റം, റോൾ സ്റ്റബിലിറ്റി കൺട്രോൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, കൊളിഷൻ വാണിങ് ബ്രേക്ക് സപ്പോർട്സ് സിസ്റ്റം തുടങ്ങി നിരവധി സുരക്ഷാ സംവിധാനങ്ങൾ പുതിയ എക്സ് സി 60 ലുണ്ട്. സ്വീഡിഷ് വാഹന നിർമ്മാതാക്കളായ വോൾവോ 2008 ലാണ് ആഡംബര ക്രോസ് ഓവറായ എക്സ് സി 60 പുറത്തിറക്കുന്നത്. രണ്ടാം തലമുറ എക്സ് സി 60 ആണ് ഇപ്പോൾ വിപണിയിലുള്ളത്. രാജ്യാന്തര വിപണിയിൽ മൂന്നു പെട്രോൾ എൻജിനും രണ്ട് ഡീസൽ എൻജിനുകളോടെയുമാണ് വോൾവോയുടെ വിപണിയിലെത്തുന്നത്. ഇന്ത്യൻ പതിപ്പിൽ ഡീസൽ എൻജിൻ മാത്രമേ ഉപയോഗിക്കുന
വാഹനങ്ങളോടുള്ള താത്പര്യത്തിൽ മണിയൻപിള്ള രാജുവും ഒട്ടും പിന്നിലല്ല. മിക്ക ആഡംബര വാഹനങ്ങളും ഇതിനോടകം തന്നെ നടന്റെ ശേഖരത്തിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും സുരക്ഷിത ആഡംബര കാർ സ്വന്തമാക്കിയിരിക്കുകയാണ് നടന്റെ കുടുംബം.
വോൾവോയുടെ എസ്യുവി എക്സ് സി 60 ആണ് മണിയൻപിള്ള രാജു സ്വന്തമാക്കിയത്. കാർ ഓഫ് ദ ഇയറായി തിരഞ്ഞടുക്കപ്പെട്ട കാറാണ് വോൾവോ എക്സ് സി 60. വിപ്ലാഷ് പ്രൊട്ടക്ഷൻ സിസ്റ്റം, സൈഡ് ഇംപാക്റ്റ് പ്രൊട്ടക്ഷൻ സിസ്റ്റം, റോൾ സ്റ്റബിലിറ്റി കൺട്രോൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, കൊളിഷൻ വാണിങ് ബ്രേക്ക് സപ്പോർട്സ് സിസ്റ്റം തുടങ്ങി നിരവധി സുരക്ഷാ സംവിധാനങ്ങൾ പുതിയ എക്സ് സി 60 ലുണ്ട്.
സ്വീഡിഷ് വാഹന നിർമ്മാതാക്കളായ വോൾവോ 2008 ലാണ് ആഡംബര ക്രോസ് ഓവറായ എക്സ് സി 60 പുറത്തിറക്കുന്നത്. രണ്ടാം തലമുറ എക്സ് സി 60 ആണ് ഇപ്പോൾ വിപണിയിലുള്ളത്. രാജ്യാന്തര വിപണിയിൽ മൂന്നു പെട്രോൾ എൻജിനും രണ്ട് ഡീസൽ എൻജിനുകളോടെയുമാണ് വോൾവോയുടെ വിപണിയിലെത്തുന്നത്. ഇന്ത്യൻ പതിപ്പിൽ ഡീസൽ എൻജിൻ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. രണ്ടു ലീറ്റർ എൻജിൻ 190 ബിഎച്ച്പി 235 ബിഎച്ച്പി എന്നീ പവർ ബാൻഡുകളിലാണ് വിൽപ്പനയിലെത്തുന്നത്. ഏകദേശം 52.90 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.