- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലെസൻ ജോർജ്ജ് ഫൗണ്ടേഷൻ ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റ് 10,11,12 തീയതികളിൽ
കുവൈറ്റ് : വോളിബോളിനെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി തുടങ്ങിയ സംഘടനാണ് ബ്ലെസൻ ജോർജ്ജ് ഫൗണ്ടേഷൻ ഇന്റർനാഷണൽ . കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതാക്കന്മാരും , വിശിഷ്ടാതിഥികളും ഉൾപ്പെട്ട ഡയക്ടർ ബോർഡാണ് ഈ സംഘടനെയെ നിയന്ത്രിക്കുന്നത്. എല്ലാ വർഷവും അന്തർദേശീ നിലവാരത്തോടെ ബ്ലസൻ ജോർജ്ജ് ഫൗണ്ടേഷൻ ഇന്റർനാഷണൽ ടൂർണമെന്റ് നടത്താറുണ്ട്. ഈമാസം 10,11,12 തീയതികളിൽ ഫാഹേൽ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നാലാം ടൂർണമെന്റ് നടത്തപ്പെടും. കുവൈറ്റ് വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് വലീദ് എ അമാനാണ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നത്. കുവൈറ്റ് വോളിബോൾ അസോസിയേഷന്റെ സഹകരണത്തോടെയാണ് ടൂർണമെന്റ് നടത്തുന്നത്. ഈ വർഷം 6 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. കുവൈറ്റ് നാഷണൽ ടീം അംഗങ്ങൾ അടങ്ങിയ ടീമുകളും കുവൈറ്റ് ക്ലബ്ബ് ടീം അംഗങ്ങളും , 3 ഇൻഡോർ ടീമുകളുമാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ഇന്ത്യൻ നാഷണൽ ടീം അംഗങ്ങളും സംസ്ഥാന ടീം സംസ്ഥാന ടീം അംഗങ്ങളും ഉൾപ്പെട്ട 3 ഇന്ത്യൻ ടീമുകളും മത്സരത്തിൽ പങ്കെടുക്കുന്നു. മത്സരത്തിൽ വിജ
കുവൈറ്റ് : വോളിബോളിനെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി തുടങ്ങിയ സംഘടനാണ് ബ്ലെസൻ ജോർജ്ജ് ഫൗണ്ടേഷൻ ഇന്റർനാഷണൽ . കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതാക്കന്മാരും , വിശിഷ്ടാതിഥികളും ഉൾപ്പെട്ട ഡയക്ടർ ബോർഡാണ് ഈ സംഘടനെയെ നിയന്ത്രിക്കുന്നത്. എല്ലാ വർഷവും അന്തർദേശീ നിലവാരത്തോടെ ബ്ലസൻ ജോർജ്ജ് ഫൗണ്ടേഷൻ ഇന്റർനാഷണൽ ടൂർണമെന്റ് നടത്താറുണ്ട്.
ഈമാസം 10,11,12 തീയതികളിൽ ഫാഹേൽ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നാലാം ടൂർണമെന്റ് നടത്തപ്പെടും. കുവൈറ്റ് വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് വലീദ് എ അമാനാണ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നത്. കുവൈറ്റ് വോളിബോൾ അസോസിയേഷന്റെ സഹകരണത്തോടെയാണ് ടൂർണമെന്റ് നടത്തുന്നത്.
ഈ വർഷം 6 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. കുവൈറ്റ് നാഷണൽ ടീം അംഗങ്ങൾ അടങ്ങിയ ടീമുകളും കുവൈറ്റ് ക്ലബ്ബ് ടീം അംഗങ്ങളും , 3 ഇൻഡോർ ടീമുകളുമാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.
ഇന്ത്യൻ നാഷണൽ ടീം അംഗങ്ങളും സംസ്ഥാന ടീം സംസ്ഥാന ടീം അംഗങ്ങളും ഉൾപ്പെട്ട 3 ഇന്ത്യൻ ടീമുകളും മത്സരത്തിൽ പങ്കെടുക്കുന്നു. മത്സരത്തിൽ വിജയികളായവർക്ക് ട്രോഫിയും കാഷ്പ്രൈസും ലഭിക്കും.
ടൂർണമെന്റ് ആദ്യദിവസം 4 മണിക്കും മറ്റുദിവസങ്ങളിൽ 6 മണിക്കുമാണ് നടത്തുന്നത്. ടൂർണമെന്റിനോടനുബന്ധിച്ച് കുവൈറ്റിലെ 17 ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ആൺകുട്ടിയെയും പെൺകുട്ടിയെയും ആദരിക്കും. ഈ കുട്ടികളുടെ സ്പോർട്സിലുള്ള പ്രകടനത്തെ വിലയിരുത്തി സ്‌കൂൾ അധികൃതർ നൽകുന്ന വിവരം അനുസരിച്ചാകും കുട്ടികളെ ആദരിക്കുക.
കേരളാ യൂണിവേഴ്സിറ്റി , കേരളാ സ്റ്റേറ്റ് ഇന്ത്യൻ നാഷണൽ ടീം , കേരളാ പൊലീസ് , കേരള ഇലക്ട്രിസ്റ്റി ബോർഡ്, അബുദാബി പൊലീസ് തുടങ്ങി അന്തർദേശീ ടീമുകളിൽ 1970 മുതൽ 1980 വരെ കളിച്ച് ബ്ലസൻ ജോർജ്ജിന്റെ ഓർമ്മ നിലനിർത്തുകയാണ് ഈ ടൂർണമെന്റിലൂടെ ഉദ്ദേശിക്കുന്നത്.
കുവൈറ്റ് വോളീബോൾ അസോസിയേഷൻ പ്രസിഡന്റ് വലീദ് അമൻ , ജനറൽ സെക്രട്ടറി അബ്ദുല്ല അനേസി , BGFI ചെയർമാൻ ഉമ്മൻ ജോർജ്ജ് ,ചെസ്സിൽ ചെറിയാൻ, പി ടി സാമുവൽകുട്ടി ,സാം പൈനുമൂട്, രാജു സക്കറിയ കിഷോർ സെബാസ്റ്റ്യൻ, ജോർജ്ജ് ഈശോ , സജീവ് നാരായണൻ, രാജേഷ് ജോർജ് , ഡി കെ ദിലീപ് തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.