- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പ്രവാസി വോട്ടു ചേർക്കൽ: ദുബായ് കെഎംസിസിയിൽ വിപുലമായ സൗകര്യം
ദുബായ്: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ദുബായ് കെഎംസിസിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ ഒൻപതു മണി മുതൽ രാത്രി പത്തു മണി വരെ ദുബായ് കെ.എം.സി.സി അൽ ബറാഹ ആസ്ഥാനത്ത് വോട്ടേഴ്‌സ് ലിസ്റ്റിൽ ഓൺലൈൻ വഴി വോട്ടു ചേർക്കുന്നതിന് സംവിധാനമൊരുക്കി. വിവിധ മണ്ഡലങ്ങൾക്ക് പ്രത്യേക കൗണ്ടറുകൾ ഒരുക്കിയാണ് ചേർക്കുന്നത്. വിസ പേജ്, അഡ്രസ്സ് പേജ് ഉൾപ്പടെയുള്ള പാസ്‌പ്പോർട്ട് കോപ്പിയും, വീട്ടിലെ ഒരംഗത്തിന്റെ ഇലക്ഷൻ ഐഡന്റിറ്റി കാർഡിന്റെ കോപ്പി, ഒരു ഫോട്ടോ എന്നിവയാണ് വോട്ട് ചേർക്കാൻ ആവശ്യമായ രേഖകൾ. ഇങ്ങനെ ചേർക്കുന്ന അപേക്ഷകൾ നാട്ടിൽ ബൂത്ത് ലെവൽ ഏജന്റുമാർക്ക് നേരിട്ട് എത്തിച്ച് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. ഇതു സംബന്ധിച്ച് ചേർന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷൻ ഒ.കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇസ്മയിൽ ഏറാമല പ്രവർത്തനങ്ങൾ വിശദീകരിച്ചു. സം
ദുബായ്: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ദുബായ് കെഎംസിസിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ ഒൻപതു മണി മുതൽ രാത്രി പത്തു മണി വരെ ദുബായ് കെ.എം.സി.സി അൽ ബറാഹ ആസ്ഥാനത്ത് വോട്ടേഴ്‌സ് ലിസ്റ്റിൽ ഓൺലൈൻ വഴി വോട്ടു ചേർക്കുന്നതിന് സംവിധാനമൊരുക്കി. വിവിധ മണ്ഡലങ്ങൾക്ക് പ്രത്യേക കൗണ്ടറുകൾ ഒരുക്കിയാണ് ചേർക്കുന്നത്. വിസ പേജ്, അഡ്രസ്സ് പേജ് ഉൾപ്പടെയുള്ള പാസ്‌പ്പോർട്ട് കോപ്പിയും, വീട്ടിലെ ഒരംഗത്തിന്റെ ഇലക്ഷൻ ഐഡന്റിറ്റി കാർഡിന്റെ കോപ്പി, ഒരു ഫോട്ടോ എന്നിവയാണ് വോട്ട് ചേർക്കാൻ ആവശ്യമായ രേഖകൾ. ഇങ്ങനെ ചേർക്കുന്ന അപേക്ഷകൾ നാട്ടിൽ ബൂത്ത് ലെവൽ ഏജന്റുമാർക്ക് നേരിട്ട് എത്തിച്ച് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. ഇതു സംബന്ധിച്ച് ചേർന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഉപാദ്ധ്യക്ഷൻ ഒ.കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇസ്മയിൽ ഏറാമല പ്രവർത്തനങ്ങൾ വിശദീകരിച്ചു. സംസ്ഥാന ഭാരവാഹികളായ ഹനീഫ് കൽമട്ട, അഷ്റഫ് കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു. ഇതിന്റെ കോഡിനേറ്റർമാരായി ഷഹീർ കൊല്ലം, നിഹ്മത്തുള്ള മങ്കട, സുഫൈദ് ഇരിങ്ങണ്ണൂർ, സലാം കന്യാപ്പാടി, ടി.എം.എ സിദ്ദീഖ്, മുഹമ്മദ് പുറമേരി, ജാഫർ നിലയിടത്ത്, ഇർഷാദ് മലപ്പുറം, മുഹമ്മദ് അക്‌ബർ ഗുരുവായൂർ, പി.ഡി നൂറുദ്ദീൻ എന്നിവരെ തെരഞ്ഞെടുത്തു. ഉമ്മർ കോയ നടുവണ്ണൂർ, ജസീൽകായണ്ണ എന്നിവർ രജിസ്‌ട്രേഷൻ ചുമതല നിർവഹിക്കും. ചെമുക്കൻ യാഹുമോൻ, ഹംസ പയ്യോളി, മുസ്തഫ വേങ്ങര, സുബൈർ വെള്ളിയോട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഈ അവസരം പ്രവാസികൾ പരമാവധി ഉപയോഗപ്പെടുത്തണം എന്ന് ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവർ അഭ്യർത്ഥിച്ചു.