- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്യുക; തിരഞ്ഞെടുപ്പ് പ്രചരണത്തിനിടിയിൽ ജോതിരാദിത്യ സിന്ധ്യക്ക് നാക്ക് പിഴ; ബിജെപിയിൽ ചേർന്നിട്ടും മനസ് കോൺഗ്രസിന് ഒപ്പമെന്ന് സോഷ്യൽ മീഡിയ
ഭോപ്പാൽ: അണികളോടൊപ്പം ബിജെപിയിലേക്ക് പോയെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയുടെ മനസ്സ് പൂർണ്ണമായും 'കോൺഗ്രസ്' വിട്ടിട്ടില്ലെന്നാണ് തോന്നുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിൽ ബിജെപി പ്രചാരണത്തിനിടെ ജ്യോതിരാദിത്യ സിന്ധ്യക്ക് വന്ന നാക്കുപിഴ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് സിന്ധ്യ പറഞ്ഞു 'കൈപ്പത്തി ചിഹ്നനമുള്ള ബട്ടൺ അമർത്തി കോൺഗ്ര' ഇത്രയുമായപ്പോൾ അപകടം തിരിച്ചറിഞ്ഞ ഉടൻ വാചകം പാതിവഴിയിൽ മുറിച്ച് സിന്ധ്യ സ്വയം തിരുത്തി.
നവംബർ മൂന്നിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദാബ്രയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് സിന്ധ്യക്ക് അബദ്ധം പറ്റിയത്. മാർച്ചിലാണ് സിന്ധ്യ 22 എംഎൽഎമാർക്കൊപ്പം കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപി പാളയത്തിലെത്തിയത്. സിന്ധ്യ അനുകൂലികൾ രാജിവെച്ച ഒഴിവിലേക്കടക്കം 28 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശിൽ ചൊവ്വാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
മറുനാടന് ഡെസ്ക്