- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമൊരുക്കി യൂത്ത് ഇന്ത്യ; 25 വരെ പേര് ചേർക്കാൻ അവസരം
മനാമ: പ്രവാസികൾക്കു വോട്ടർ പട്ടികയിൽ പേരുചേർക്കാൻ യൂത്ത് ഇന്ത്യ അവസരം ഒരുക്കുന്നു.ഗഫൂളിലെ കെഐജി ഓഫിസിൽ 25 വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് ഏഴു മുതൽ 10 വരെയാണു സംവിധാനം ഒരുക്കിയിട്ടുള്ളത്. വോട്ടർ പട്ടികയിൽ പേരുചേർക്കാൻ നിലവിൽ തിരിച്ചറിയൽ കാർഡുള്ളവർ കാർഡ് നമ്പർ, വീട്ടിലെ ഏതെങ്കിലും അംഗത്തി ന്റെയോ തൊട്ടടുത്ത അയൽവാസിയുടെയോ വോട്ടർ തിരി
മനാമ: പ്രവാസികൾക്കു വോട്ടർ പട്ടികയിൽ പേരുചേർക്കാൻ യൂത്ത് ഇന്ത്യ അവസരം ഒരുക്കുന്നു.ഗഫൂളിലെ കെഐജി ഓഫിസിൽ 25 വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് ഏഴു മുതൽ 10 വരെയാണു സംവിധാനം ഒരുക്കിയിട്ടുള്ളത്. വോട്ടർ പട്ടികയിൽ പേരുചേർക്കാൻ നിലവിൽ തിരിച്ചറിയൽ കാർഡുള്ളവർ കാർഡ് നമ്പർ, വീട്ടിലെ ഏതെങ്കിലും അംഗത്തി ന്റെയോ തൊട്ടടുത്ത അയൽവാസിയുടെയോ വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ, താമസിക്കുന്ന മണ്ഡലം, പഞ്ചായത്ത് / മുനിസിപ്പൽ വാർഡ് നമ്പർ, വീട്ടുനമ്പർ, പാസ്‌പോർട്ട് കോപ്പി എന്നിവ കരുതണം. നിലവിൽ കാർഡില്ലാത്തവർക്കും പേരുചേർക്കാം.
ഓൺലൈനായി പേരു ചേർത്താൽ ലഭിക്കുന്ന അപേക്ഷാ ഫോം സ്വന്തമായി സാക്ഷ്യപ്പെടുത്തിയ പാസ്‌പോർട്ട് കോപ്പിയടക്കം തപാലിലോ നേരിട്ടോ അതത് താലൂക്ക് ഓഫിസുക ളിൽ പ്രവത്തിക്കുന്ന ഇലക്ടറൽ റജിസ്‌ട്രേഷൻ ഓഫിസർക്ക് എത്തിക്കണം.
പേരുചേർക്കുന്നതിനുള്ള അവസാന തീയതി നവംബർ 25 ആണ്. അപേക്ഷാ ഫോം ഡിസംബർ അഞ്ചി നു മുൻപായി താലൂക്ക് ഓഫിസുകളിൽ എത്തിക്കണം. മലയാളികൾ കൂടുതൽ താമസിക്കുന്ന ലേബർ ക്യാംപുകളിലും റജിസ്‌ട്രേഷൻ ഹെൽപ് ഡെസ്‌ക് സജ്ജീകരിക്കുമെന്നു ഭാര വാഹികൾ അറിയിച്ചു. ഫോൺ: 32020591.