- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പു സമയത്തെ വാഗ്ദാനങ്ങൾ പാലിക്കാത്ത ജനപ്രതിനിധികൾ സൂക്ഷിക്കുക; മഹാരാഷ്ട്രയിലെ ശിവസേന എംപിക്കു കിട്ടിയ പണി നിങ്ങൾക്കും കിട്ടാം
മുംബൈ: മോഹനവാഗ്ദാനങ്ങൾ നൽകിയാണ് പലരും തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. എന്നാൽ ഇതു പാലിക്കാതെ വരുമ്പോൾ പാവം ജനങ്ങൾ എന്തുചെയ്യും. സഹികെട്ടു ഒടുവിൽ അവർ പ്രതികരിക്കുകതന്നെ ചെയ്യും. അപ്പോൾ മുന്നിലെത്തുന്നത് എംപിയാണോ എംഎൽഎയാണോ എന്നൊന്നും അവർ നോക്കാറില്ല. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്നുള്ള ശിവസേന എംപിക്കു കിട്ടിയത് അത്തരത്തിൽ ഒരു പ

മുംബൈ: മോഹനവാഗ്ദാനങ്ങൾ നൽകിയാണ് പലരും തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. എന്നാൽ ഇതു പാലിക്കാതെ വരുമ്പോൾ പാവം ജനങ്ങൾ എന്തുചെയ്യും. സഹികെട്ടു ഒടുവിൽ അവർ പ്രതികരിക്കുകതന്നെ ചെയ്യും. അപ്പോൾ മുന്നിലെത്തുന്നത് എംപിയാണോ എംഎൽഎയാണോ എന്നൊന്നും അവർ നോക്കാറില്ല.
മഹാരാഷ്ട്രയിലെ നാസിക്കിൽനിന്നുള്ള ശിവസേന എംപിക്കു കിട്ടിയത് അത്തരത്തിൽ ഒരു പണിയാണ്. തിരഞ്ഞെടുപ്പു കാലത്ത് മോഹനവാഗ്ദാനങ്ങൾ നിരത്തിയാണ് ഹേമന്ദ് ഗോഡ്‌സെ പ്രചാരണത്തിനെത്തിയത്. ഇതെല്ലാം വിശ്വസിച്ച ജനങ്ങൾ വോട്ടുനൽകി വിജയിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതു പാലിക്കാതിരുന്നതാണ് ഹേമന്ദിന് പണിയായത്.
ജനങ്ങൾ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന തിരഞ്ഞെടുപ്പു വാഗ്ദാനമാണ് എംപി മറന്നത്. ഫലമോ, എസി കമ്പാർട്‌മെന്റിൽ നിന്നിറക്കി തിരക്കേറിയ ജനറൽ കംമ്പാർട്‌മെന്റിൽ യാത്ര ചെയ്യിച്ച് എംപിയോട് ജനങ്ങൾ പകരംവീട്ടി. 19നാണ് സംഭവം നടന്നത്.
ശിവസേനാ നേതാവ് ഹേമന്ദ് ഗോഡ്‌സെയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം നാസിക്കിൽ നിന്നും മുംബൈക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുമെന്നതായിരുന്നു. കാരണം, അനുദിന ജോലിക്കായി നാസിക്കിൽ നിന്നും മുംബൈയ്ക്ക് യാത്ര ചെയ്യുന്ന നിരവധിയാളുകളാണ് മണ്ഡലത്തിലുള്ളത്. സീസൺ ടിക്കറ്റുള്ള യാത്രക്കാരുടെ എണ്ണം തന്നെ 8500ലേറെ വരും. 186 കിലോമീറ്ററാണ് നാസിക്കിൽ നിന്നും മുംബൈയ്ക്കുള്ള ദൂരം. ഈ ദൂരമത്രെയും നിന്നുയാത്ര ചെയ്തു വേണം ജോലിക്കെത്താൻ. അഥവാ താമസിച്ചാലോ ലേറ്റ് മാർക്കും വീഴും. എന്തായാലും തിരഞ്ഞെടുപ്പ് വാഗ്ദാനം വിശ്വസിച്ച ജനം കൂട്ടമായി ഗോഡ്‌സെയ്ക്ക് വോട്ട് ചെയ്തതോടെ അദ്ദേഹം അനായാസം ലോകസഭയിലെത്തി.
എന്നാൽ, ജയിച്ചതോടെ പഴയതൊക്കെ മറന്നു. തിരഞ്ഞെടുപ്പു കാലത്തെ ആവേശം എംപിയായ ശേഷം കാണിക്കാതായതോടെ ജനം മുറുമുറുപ്പു തുടങ്ങി. നിരവധി തവണ ഓർമപ്പെടുത്തിയിട്ടും എംപി അനങ്ങിയില്ല. അങ്ങനെയിരിക്കെയാണ് ഒരു ദിവസം മുംബൈയ്ക്ക് പോകാൻ എംപി നാസിക് സ്‌റ്റേഷനിലെത്തിയത്. ഇതോടെ യാത്രക്കാരുടെ നിയന്ത്രണം വിട്ടു. എസി കമ്പാർട്ടുമെന്റിൽ കയറാനൊരുങ്ങിയ എംപിയെ യാത്രക്കാർ തടഞ്ഞു. യാത്രക്കാരുടെ ബുദ്ധിമുട്ടു മനസ്സിലാക്കാൻ എംപി ജനറൽ കമ്പാർട്‌മെന്റിൽ യാത്ര ചെയ്‌തേ പറ്റൂ എന്ന് ജനങ്ങൾ നിർബന്ധം പിടിച്ചു, ഒടുവിൽ എംപിയെ കൂടെ തിരക്കേറിയ കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്യിച്ചിട്ടെ യാത്രക്കാർ പിൻവാങ്ങിയുള്ളൂ.

